പേരാമ്പ്ര: ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ പേരാമ്പ്ര മണ്ഡലം പ്രവർത്തക കൺവൻഷൻ സംസ്ഥാന സെക്രട്ടറി പി.സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേരള സർക്കാരിന്റെ കീഴിലുള്ള ബോർഡ്, കോർപറേഷൻ പുനഃസംഘടിപ്പിക്കുമ്പോൾ ഡികെടിഎഫിന് അർഹമായ പ്രാതിനിധ്യം നൽകണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു.
എൻ. ഹരിദാസൻ അധ്യക്ഷത വഹിച്ചു. മഹിമ രാഘവൻ നായർ, പി.പി. ശ്രീധരൻ, പി.വി. ലക്ഷ്മിക്കുട്ടി അമ്മ, എ. ഗോവിന്ദൻ, കൊയിലോത്ത് ബാലൻ എന്നിവർ പ്രസംഗിച്ചു.