കൊച്ചി: കേരളത്തിലെ വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശങ്ങളില്‍ വീട്ടുപടിക്കല്‍ പാഴ്സല്‍ ഡെലിവറി എത്തിക്കുന്നതിനുള്ള വള്ളം എക്സ്പ്രസ് ഡെലിവറി സേവനം അവതരിപ്പിച്ച് ലോജിസ്റ്റിക്സ് കമ്പനിയായ ഡിടിഡിസി.
ഡിടിഡിസി ഡെലിവറി പ്രഫഷണലുകളും കേരളത്തിലെ പരമ്പരാഗത തുഴച്ചില്‍ക്കാരും ചേര്‍ന്നാണ് വള്ളം എക്സ്പ്രസ് പ്രവര്‍ത്തിക്കുക.
ആലപ്പുഴ ജില്ലയിലെ 14 ഗ്രാമങ്ങളിലും കുട്ടനാട്ടിലുമാണ് സേവനം ആരംഭിച്ചിരിക്കുന്നത്.