Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DYFI State Conference:

Kannur

ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന ​സ​മ്മേ​ള​നം: പ​താ​ക ജാ​ഥ പ​ര്യ​ട​നം ആ​രം​ഭി​ച്ചു

ക​ണ്ണൂ​ർ: തൃ​ശൂ​രി​ൽ 19 മു​ത​ൽ 22 വ​രെ ന​ട​ക്കു​ന്ന ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് ഉ​യ​ർ​ത്താ​നു​ള്ള പ​താ​ക ജാ​ഥ കൂ​ത്തു​പ​റ​ന്പി​ൽ​നി​ന്ന് പ​ര്യ​ട​നം ആ​രം​ഭി​ച്ചു.


കൂ​ത്തു​പ​റ​ന്പ് ര​ക്ത​സാ​ക്ഷി സ്തൂ​പ​ത്തി​ൽ ഡി​വൈ​എ​ഫ്ഐ മു​ൻ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റും സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗ​വു​മാ​യ ഇ.​പി. ജ​യ​രാ​ജ​ൻ ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന ട്ര​ഷ​റ​ർ എ​സ്.​ആ​ർ. അ​രു​ൺ ബാ​ബു​വി​ന് പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ എം.​സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​വൈ​എ​ഫ്ഐ കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം എം. ​വി​ജി​ൻ ആ​ണ് മാ​നേ​ജ​ർ. ആ​ർ.​ശ്യാ​മ, എ​ൽ.​ജി. ലി​ജീ​ഷ് എ​ന്നി​വ​രാ​ണ് പ​താ​ക​ജാ​ഥ​യി​ലെ അം​ഗ​ങ്ങ​ൾ. സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ.​സ​നോ​ജ് എം​എ​ൽ​എ, പ്ര​സി​ഡ​ന്‍റ് വി.​വ​സീ​ഫ്, കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ജെ​യ്ക് സി. ​തോ​മ​സ്, എ​സ്എ​ഫ്ഐ അ​ഖി​ലേ​ന്ത്യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഐ​ഷി ഘോ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up