Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dadasaheb Phalke Award

ദാ​ദാ സാ​ഹെ​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം അ​ന​ന്ത് നാ​ഗി​ന്

പ്ര​ശ​സ്ത ക​ന്ന​ഡ ച​ല​ച്ചി​ത്ര​ന​ട​ൻ അ​ന​ന്ത് നാ​ഗി​ന് 2024-ലെ ​ദാ​ദാ​സാ​ഹെ​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം. ഇ​ന്ത്യ​ൻ സി​നി​മ​യ്ക്ക് ന​ൽ​കി​യ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് ഈ ​അം​ഗീ​കാ​രം. മു​ന്നൂ​റി​ല​ധി​കം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ച അ​ന​ന്ത് നാ​ഗ് ക​ർ​ണ്ണാ​ട​ക മു​ൻ മ​ന്ത്രി​യു​മാ​ണ്.

ക​ന്ന​ഡ സി​നി​മ​യി​ലൂ​ടെ​യും സ​മാ​ന്ത​ര സി​നി​മ​ക​ളി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​നാ​യ അ​ന​ന്ത് നാ​ഗ്, അ​ഞ്ച് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി അ​ഭി​ന​യ​രം​ഗ​ത്ത് സ​ജീ​വ​മാ​ണ്. നാ​ട​ക​ങ്ങ​ളി​ലും ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​ക​ളി​ലും അ​ദ്ദേ​ഹം ത​ന്‍റെ പ്ര​തി​ഭ തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

2026 സെ​പ്റ്റം​ബ​ർ 22-ന് ​ഗു​ജ​റാ​ത്തി​ലെ കേ​വ​ഡി​യ​യി​ൽ വ​ച്ച് ന​ട​ക്കു​ന്ന 72-ാമ​ത് ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര ച​ട​ങ്ങി​ൽ വ​ച്ച് അ​ന​ന്ത് നാ​ഗി​ന് ഈ ​പു​ര​സ്കാ​രം സ​മ്മാ​നി​ക്കും. 2025ൽ ​പ​ദ്മ​ഭൂ​ഷ​ണ്‍ ന​ൽ​കി രാ​ജ്യം അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചി​രു​ന്നു.

മ​ല​യാ​ള​ത്തി​ൽ ലെ​നി​ൻ രാ​ജേ​ന്ദ്ര​ൻ ചി​ത്ര​മാ​യ സ്വാ​തി തി​രു​നാ​ളി​ൽ സ്വാ​തി തി​രു​നാ​ളാ​യി അ​ഭി​ന​യി​ച്ച​ത് അ​ന​ന്ത് നാ​ഗ് ആ​യി​രു​ന്നു. മ​ല​യ​ളാ​ത്തി​നു പു​റ​മേ ഹി​ന്ദി, മ​റാ​ഠി, തെ​ലു​ങ്ക് സി​നി​മ​ക​ളി​ലും അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

പു​ര​സ്കാ​ര​നേ​ട്ട​ത്തി​നു പി​ന്നാ​ലെ അ​ന​ന്ത് നാ​ഗി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

National

ഏ​റ്റ​വും അ​ർ​ഹ​മാ​യ അം​ഗീ​കാ​രം, ഞ​ങ്ങ​ൾ​ക്ക് ഒ​രു പാ​ഠ​മാ​യി തു​ട​ര​ട്ടെ: മോ​ഹ​ൻ​ലാ​ലി​ന് മ​ല​യാ​ള​ത്തി​ൽ ആ​ശം​സ​യു​മാ​യി ബി​ഗ്ബി

മും​ബൈ: ദാ​ദാ​സാ​ഹെ​ബ് ഫാ​ൽ​ക്കെ അ​വാ​ർ​ഡ് ല​ഭി​ച്ച മോ​ഹ​ൻ​ലാ​ലി​ന് ആ​ശം​സ​യ​റി​യി​ച്ച് അ​മി​താ​ഭ് ബ​ച്ച​ൻ. ഏ​റ്റ​വും അ​ർ​ഹ​മാ​യ അം​ഗീ​കാ​ര​മാ​ണ് മോ​ഹ​ൻ​ലാ​ലി​ന് ല​ഭി​ച്ച​തെ​ന്നും ത​ങ്ങ​ൾ​ക്കൊ​രു പാ​ഠ​മാ​യി തു​ട​ര​ട്ടെ എ​ന്നും അ​മി​താ​ഭ് ബ​ച്ച​ൻ മ​ല​യാ​ള​ത്തി​ൽ ആ​ശം​സി​ച്ചു.

"ദാ​ദാ സാ​ഹേ​ബ് ഫാ​ൽ​ക്കെ അ​വാ​ർ​ഡ് നി​ങ്ങ​ൾ​ക്ക് ല​ഭി​ച്ച​തി​ൽ മോ​ഹ​ൻ​ലാ​ൽ ജി ​വ​ള​രെ സ​ന്തോ​ഷ​വാ​നാ​ണ്, അ​തി​യാ​യ സ​ന്തോ​ഷം തോ​ന്നു​ന്നു - ഏ​റ്റ​വും അ​ർ​ഹ​മാ​യ അം​ഗീ​കാ​രം! ഒ​രു​പാ​ട് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. നി​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​യു​ടെ​യും ക​ര​കൗ​ശ​ല​ത്തി​ന്‍റെ​യും വ​ലി​യ ആ​രാ​ധ​ക​നാ​ണ് ഞാ​ൻ. ഏ​റ്റ​വും പ്ര​ക​ട​മാ​യ ചി​ല വി​കാ​ര​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​ലെ ലാ​ളി​ത്യം ശ​രി​ക്കും ശ്ര​ദ്ധേ​യ​മാ​ണ്. നി​ങ്ങ​ളു​ടെ അ​ജ​യ്യ​മാ​യ ക​ഴി​വു​ക​ൾ കൊ​ണ്ട് ഞ​ങ്ങ​ളെ​യെ​ല്ലാം ആ​ദ​രി​ക്കു​ന്ന​ത് തു​ട​ര​ട്ടെ, ഞ​ങ്ങ​ൾ​ക്ക് ഒ​രു പാ​ഠ​മാ​യി തു​ട​ര​ട്ടെ. അ​തി​ര​റ്റ ആ​ദ​ര​വോ​ടും അ​ഭി​മാ​ന​ത്തോ​ടും കൂ​ടി, ഞാ​ൻ എ​പ്പോ​ഴും ഒ​രു സ​മ​ർ​പ്പി​ത ആ​രാ​ധ​ക​നാ​യി തു​ട​രു​ന്നു. ന​മ​സ്കാ​ർ'- അ​മി​താ​ഭ് ബ​ച്ച​ൻ കു​റി​ച്ചു.

Kerala

സി​നി​മാ ജീ​വി​ത​ത്തി​ലെ വ​ലി​യ അ​വാ​ർ​ഡ്; മ​ല​യാ​ള സി​നി​മ​യ്ക്ക് സ​മ​ര്‍​പ്പി​ക്കു​ന്നു: മോ​ഹ​ന്‍​ലാ​ല്‍

കൊ​ച്ചി: ത​നി​ക്ക് ല​ഭി​ച്ച ദാ​ദാ​സാ​ഹെ​ബ് ഫാ​ല്‍​ക്കെ അ​വാ​ര്‍​ഡ് മ​ല​യാ​ള​സി​നി​മ​യ്ക്ക് സ​മ​ര്‍​പ്പി​ക്കു​ന്നു​വെ​ന്ന് ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍. ഒ​ന്നാ​മ​ത്തേ​യോ ര​ണ്ടാ​മ​ത്തേ​യോ മ​ല​യാ​ളി എ​ന്നു​ള്ള​ത​ല്ല, ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ ഏ​റ്റ​വും വ​ലി​യ അ​വാ​ര്‍​ഡ് മ​ല​യാ​ള സി​നി​മ​യ്ക്ക് ല​ഭി​ച്ച​തി​ല്‍ വ​ലി​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും മ​ല​യാ​ള സി​നി​മ​യ്ക്കു​ള്ള അ​വാ​ര്‍​ഡാ​യാ​ണ് താ​ന്‍ ക​രു​തു​ന്ന​തെ​ന്നും താ​രം കൊ​ച്ചി​യി​ല്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ത​ന്‍റെ 48 വ​ര്‍​ഷ​ത്തെ സി​നി​മാ ജീ​വി​ത​ത്തി​ല്‍ ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ പു​ര​സ്‌​കാ​ര​മാ​ണി​ത്. ഒ​രു​പാ​ട് മ​ഹാ​ര​ഥ​ന്മാ​ര്‍ ന​ട​ന്നു​പോ​യ വ​ഴി​യി​ലൂ​ടെ​യാ​ണ് ഞാ​ന്‍ സ​ഞ്ച​രി​ക്കു​ന്ന​ത്. മു​മ്പ് അ​വാ​ര്‍​ഡ് ല​ഭി​ച്ച​തെ​ല്ലാം മ​ഹാ​ര​ഥ​ന്മാ​ര്‍​ക്കാ​ണ്. അ​തി​ന്‍റെ ഭാ​ഗ​മാ​കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ വ​ലി​യ ന​ന്ദി​യെ​ന്നും മോ​ഹ​ന്‍​ലാ​ല്‍ പ​റ​ഞ്ഞു.

"ഞാ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന മേ​ഖ​ല​യാ​ണ് എ​നി​ക്ക് ഈ​ശ്വ​ര​ൻ. അ​തു​കൊ​ണ്ടാ​ണ് ഈ​ശ്വ​ര​ൻ ത​ന്ന അ​വാ​ർ​ഡ് എ​ന്ന് പ​റ​യു​ന്ന​ത്. ന​മ്മ​ളു​ടെ പ്ര​വൃ​ത്തി മ​ണ്ഡ​ല​ത്തി​ൽ ന​മ്മ​ൾ കാ​ണി​ക്കു​ന്ന സ​ത്യ​സ​ന്ധ​ത കൂ​ടി​യു​ണ്ട്. ഈ ​അ​വാ​ർ​ഡ് എ​ല്ലാ​വ​രു​മാ​യി ഞാ​ൻ പ​ങ്കു വ​യ്ക്കു​ന്നു'- മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.

48 വ​ര്‍​ഷ​മാ​യി എ​ന്നോ​ടൊ​പ്പം സ​ഞ്ച​രി​ച്ച പ​ല​രും ഇ​പ്പോ​ഴി​ല്ല. അ​വ​രെ ഈ ​നി​മി​ഷം ഓ​ര്‍​ക്കു​ന്നു. എ​ല്ലാ​വ​രും കൂ​ടെ ചേ​ര്‍​ന്നാ​ണ് മോ​ഹ​ന്‍​ലാ​ല്‍ എ​ന്ന ന​ട​നു​ണ്ടാ​യ​ത്. അ​വ​ര്‍​ക്കെ​ല്ലാം ന​ന്ദി, ഇ​തി​ല്‍​ക്കൂ​ടു​ത​ല്‍ എ​ന്താ​ണ് പ​റ​യേ​ണ്ട​തെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

"വ​ലി​യ സ​ന്തോ​ഷം, ദൈ​വ​ത്തി​നും പ്രേ​ക്ഷ​ക​ർ​ക്കും ന​ന്ദി': മോ​ഹ​ൻ​ലാ​ൽ കൊ​ച്ചി​യി​ലെ​ത്തി

കൊ​ച്ചി: ഫാ​ൽ​ക്കേ പു​ര​സ്കാ​ര നേ​ട്ട​ത്തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും പ്രേ​ക്ഷ​ക​ർ​ക്കും ദൈ​വ​ത്തി​നും ന​ന്ദി​യെ​ന്നും ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. പു​ര​സ്കാ​രം മ​ല​യാ​ള സി​നി​മ​യ്ക്ക് സ​മ​ർ​പ്പി​ക്കു​ന്നു​വെ​ന്നും മോ​ഹ​ൻ​ലാ​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

എ​ന്നെ ഞാ​ൻ ആ​ക്കി​യ​ത് മ​ല​യാ​ളി പ്രേ​ക്ഷ​ക​രാ​ണ്. മ​ല​യാ​ളം സി​നി​മ​യ്ക്ക് ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണ്. ഇ​നി​യും മ​ല​യാ​ള​ത്തി​ൽ ഒ​രു​പാ​ട് നേ​ട്ട​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും മോ​ഹ​ൻ​ലാ​ൽ കൂ​ട്ടി​ച്ചേ​ര്‍​ത്തു. പു​ര​സ്കാ​ര​വാ​ര്‍​ത്ത അ​റി​ഞ്ഞ​പ്പോ​ള്‍ ചെ​ന്നൈ​യി​ലാ​യി​രു​ന്ന മോ​ഹ​ൻ​ലാ​ൽ ഇ​ന്ന് രാ​വി​ലെ​യാ​ണ് കൊ​ച്ചി​യി​ലെ​ത്തി​യ​ത്.

രാ​വി​ലെ 10.30ന് ​ഹോ​ട്ട​ൽ ക്രൗ​ൺ പ്ലാ​സ​യി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മൊ​പ്പം കേ​ക്ക് മു​റി​ച്ച് സ​ന്തോ​ഷം പ​ങ്കു​വ​യ്ക്കും. തു​ട​ർ​ന്ന് അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​വും വി​ളി​ച്ചു​ചേ​ർ​ക്കും.

Kerala

അ​ർ​ഹി​ക്കു​ന്ന അം​ഗീ​കാ​രം; മോ​ഹ​ൻ​ലാ​ലി​നെ അ​ഭി​ന​ന്ദി​ച്ച് മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ​നേ​താ​വും

തി​രു​വ​ന​ന്ത​പു​രം: ദാ​ദാ സാ​ഹി​ബ് ഫാ​ൽ​ക്കെ പു​ര​സ്‌​കാ​രം നേ​ടി​യ ന​ട​ൻ മോ​ഹ​ൻ​ലാ​ലി​നെ അ​ഭി​ന​ന്ദി​ച്ച് മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ​നേ​താ​വും. മ​ല​യാ​ള ച​ല​ച്ചി​ത്ര മേ​ഖ​ല​യ്ക്ക് മാ​ത്ര​മ​ല്ല, നാ​ടി​നാ​കെ അ​ഭി​മാ​നം പ​ക​രു​ന്ന നേ​ട്ട​മാ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റേ​ത്.

അ​നു​പ​മ​മാ​യ ആ ​ക​ലാ ജീ​വി​ത​ത്തി​ന് അ​ർ​ഹി​ക്കു​ന്ന അം​ഗീ​കാ​ര​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. സ്വാ​ഭാ​വി​ക​വും സ​വി​ശേ​ഷ​വു​മാ​യ അ​ഭി​ന​യ ശൈ​ലി കൊ​ണ്ട് നാ​ല​ര പ​തി​റ്റാ​ണ്ടി​ല​ധി​കം മ​ല​യാ​ളി​ക​ളെ​യും ലോ​ക​ത്തെ ത​ന്നെ​യും വി​സ്‌​മ​യി​പ്പി​ച്ച ന​ട​നാ​ണ് മോ​ഹ​ൻ​ലാ​ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ത​ല​മു​റ​ക​ളെ പ്ര​ചോ​ദി​പ്പി​ച്ച താ​ര​മാ​ണ് മോ​ഹ​ൻ​ലാ​ൽ. ദാ​ദാ സാ​ഹേ​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം മോ​ഹ​ൻ​ലാ​ലി​നു ല​ഭി​ക്കു​മ്പോ​ൾ അ​ത് ഓ​രോ മ​ല​യാ​ളി​ക്കു​മു​ള്ള അം​ഗീ​കാ​ര​മാ​ണ്. പ്രാ​യ, ദേ​ശ ഭേ​ദ​മെ​ന്യേ എ​ല്ലാ​വ​രു​ടേ​യും ലാ​ലേ​ട്ട​നാ​യ പ്രി​യ​പ്പെ​ട്ട മോ​ഹ​ൻ​ലാ​ലി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ളെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

Kerala

ദാ​ദാ സാ​ഹേ​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം; മോ​ഹ​ൻ​ലാ​ലി​നെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ദാ​ദാ സാ​ഹി​ബ് ഫാ​ൽ​ക്കെ പു​ര​സ്‌​കാ​രം നേ​ടി​യ ന​ട​ൻ മോ​ഹ​ൻ​ലാ​ലി​നെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. മോ​ഹ​ൻ ലാ​ൽ മി​ക​വി​ന്‍റെ​യും വൈ​വി​ധ്യ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​ണ്.

മ​ല​യാ​ള സി​നി​മ​യി​ലും നാ​ട​ക​ത്തി​ലും മോ​ഹ​ൻ ലാ​ൽ ഒ​രു പ്ര​തി​ഭ​യാ​യി നി​ല​കൊ​ള്ളു​ന്നു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി എ​ക്സ് പോ​സ്‌​റ്റി​ൽ കു​റി​ച്ചു. മ​ല​യാ​ള സി​നി​മ​യെ ന​യി​ക്കു​ന്ന വെ​ളി​ച്ച​മാ​ണ് അ​ദ്ദേ​ഹം.

തെ​ലു​ങ്ക്, ത​മി​ഴ്, ക​ന്ന​ഡ, ഹി​ന്ദി സി​നി​മ​ക​ളി​ലും മോ​ഹ​ൻ​ലാ​ൽ ശ്ര​ദ്ധേ​യ​മാ​യ പ്ര​ക​ട​ന​ങ്ങ​ൾ കാ​ഴ്ച​വെ​ച്ചി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​യി​ലെ​യും നാ​ട​ക​ങ്ങ​ളി​ലെ​യും അ​ഭി​ന​യ വൈ​ഭ​വം ശ​രി​ക്കും പ്ര​ചോ​ദ​നാ​ത്മ​ക​മാ​ണ്.

ദാ​ദാ​സാ​ഹേ​ബ് ഫാ​ൽ​ക്കെ അ​വാ​ർ​ഡ് ല​ഭി​ച്ച​തി​ൽ അ​ദ്ദേ​ഹ​ത്തി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ൾ വ​രും ത​ല​മു​റ​ക​ൾ​ക്ക് പ്ര​ചോ​ദ​നം ന​ൽ​ക​ട്ടെ​യെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​ഭി​ന​ന്ദ​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Latest News

Corehub Up