Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DailyInspiration

Kouthukam

"നിങ്ങൾക്ക് എന്നെ പേടിപ്പിക്കാനാവില്ല"; സോഷ്യൽ മീഡിയയുടെ മനസ് കീഴടക്കി ഒരു 'സൂപ്പർ പപ്പ'

പെ​ൺ​മ​ക്ക​ൾ ഒ​രു ബാ​ധ്യ​ത​യാ​ണെ​ന്ന തെ​റ്റാ​യ ചി​ന്താ​ഗ​തി​ക​ൾ ഇ​ന്നും നി​ല​നി​ൽ​ക്കു​ന്ന സ​മൂ​ഹ​ത്തി​ൽ, ത​ന്‍റെ പെ​ൺ​മ​ക്ക​ളാ​ണ് ത​ന്‍റെ ക​രു​ത്തെ​ന്ന് ലോ​ക​ത്തോ​ട് വി​ളി​ച്ചു​പ​റ​യു​ന്ന ഒ​രു പി​താ​വി​ന്‍റെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ക​ഥ​യാ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

പാ​ക്കി​സ്ഥാ​നി​ലെ തി​ര​ക്കേ​റി​യ റോ​ഡി​ലൂ​ടെ വാ​ഹ​നം ഓ​ടി​ച്ചു പോ​വു​ക​യാ​യി​രു​ന്ന ഒ​രു വ്ലോ​ഗ​റാ​ണ് അ​വി​ചാ​രി​ത​മാ​യി ഈ ​കാ​ഴ്ച ത​ന്‍റെ ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത്.

മു​ന്നി​ൽ പോ​കു​ന്ന കാ​റി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് എ​ഴു​തി​യി​രു​ന്ന ആ ​ചെ​റി​യ വാ​ച​കം ഒ​രു വ​ലി​യ സ​ന്ദേ​ശ​മാ​ണ് സ​മൂ​ഹ​ത്തി​ന് ന​ൽ​കു​ന്ന​ത്. "നി​ങ്ങ​ൾ​ക്ക് എ​ന്നെ ഭ​യ​പ്പെ​ടു​ത്താ​നാ​വി​ല്ല, കാ​ര​ണം എ​നി​ക്ക് മൂ​ന്ന് പെ​ൺ​മ​ക്ക​ളു​ണ്ട്" എ​ന്നാ​യി​രു​ന്നു ആ ​പി​താ​വ് ത​ന്‍റെ വാ​ഹ​ന​ത്തി​ൽ അ​ഭി​മാ​ന​ത്തോ​ടെ കു​റി​ച്ച​ത്.

കാ​റി​ലെ ആ ​വ​രി​ക​ൾ​ക്ക് താ​ഴെ​യാ​യി എം, ​എ, എ​സ് എ​ന്നി​ങ്ങ​നെ മൂ​ന്ന് ഇം​ഗ്ലീ​ഷ് അ​ക്ഷ​ര​ങ്ങ​ളും ചേ​ർ​ത്തി​രു​ന്നു. ഇ​ത് ആ ​പി​താ​വി​ന്‍റെ മ​ക്ക​ളു​ടെ പേ​രു​ക​ളു​ടെ ആ​ദ്യ​ത്തെ അ​ക്ഷ​ര​ങ്ങ​ളാ​ണെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

സാ​ധാ​ര​ണ​യാ​യി പെ​ൺ​മ​ക്ക​ളു​ടെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ചും സു​ര​ക്ഷ​യെ​ക്കു​റി​ച്ചും ആ​കു​ല​പ്പെ​ടു​ന്ന മാ​താ​പി​താ​ക്ക​ളെ​യാ​ണ് നാം ​കാ​ണാ​റു​ള്ള​ത്.

എ​ന്നാ​ൽ ഇ​വി​ടെ ത​ന്‍റെ മ​ക്ക​ൾ ത​ന്‍റെ ബ​ല​ഹീ​ന​ത​യ​ല്ല, മ​റി​ച്ച് ത​നി​ക്ക് എ​ന്തി​നെ​യും നേ​രി​ടാ​നു​ള്ള ധൈ​ര്യം ന​ൽ​കു​ന്ന​വ​രാ​ണെ​ന്ന് ഈ ​പി​താ​വ് വ്യ​ക്ത​മാ​ക്കു​ന്നു.

താ​ൻ ക​ണ്ട ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യെ​ന്ന വി​വ​ര​ണ​ത്തോ​ടെ വ്ലോ​ഗ​ർ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം ര​ണ്ടു​കോ​ടി​യി​ല​ധി​കം ആ​ളു​ക​ളാ​ണ് ക​ണ്ടു ക​ഴി​ഞ്ഞ​ത്.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വ​ലി​യ തോ​തി​ലു​ള്ള പ്ര​ശം​സ​യാ​ണ് ഈ ​പി​താ​വി​നെ തേ​ടി​യെ​ത്തു​ന്ന​ത്.

പെ​ൺ​മ​ക്ക​ൾ​ക്ക് ത​ണ​ലാ​യി നി​ൽ​ക്കു​ന്ന ഇ​തു​പോ​ലൊ​രു അ​ച്ഛ​നെ ല​ഭി​ക്കു​ക എ​ന്ന​ത് ഏ​തൊ​രു പെ​ൺ​കു​ട്ടി​യു​ടെ​യും ഭാ​ഗ്യ​മാ​ണെ​ന്ന് പ​ല​രും ക​മ​ന്‍റ് ചെ​യ്തു.

ചി​ല​ർ ഈ ​മ​നു​ഷ്യ​നെ 'ശു​ദ്ധ​മാ​യ സ്വ​ർ​ണം' എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​പ്പോ​ൾ, മ​റ്റു​ചി​ല​ർ അ​ദ്ദേ​ഹം സ​മൂ​ഹ​ത്തി​ന് ന​ൽ​കു​ന്ന പോ​സി​റ്റീ​വ് എ​ന​ർ​ജി​യെ പ്ര​ശം​സി​ച്ചു.

പെ​ൺ​കു​ട്ടി​ക​ളെ ഭാ​ര​മാ​യി കാ​ണു​ന്ന ചി​ന്താ​ഗ​തി​ക്കാ​ർ​ക്കു​ള്ള ശ​ക്ത​മാ​യ മ​റു​പ​ടി​യാ​ണ് ഈ ​കാ​റി​ലെ വ​രി​ക​ളെ​ന്ന് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ മ​ന​സ് കീ​ഴ​ട​ക്കി​യ ഈ ​വീ​ഡി​യോ, സ്നേ​ഹ​മു​ള്ള ഒ​രു പി​താ​വി​ന് ത​ന്‍റെ മ​ക്ക​ൾ ന​ൽ​കു​ന്ന ആ​ത്മ​വി​ശ്വാ​സം എ​ത്ര​ത്തോ​ള​മാ​ണെ​ന്ന് വീ​ണ്ടും ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

Latest News

Corehub Up