Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Damocles

പൈതൃകപദവി ഉപേക്ഷിച്ച് ഡെമോക്ലീസിന്‍റെ വാൾ അഴിച്ചുമാറ്റാം!

കേ​​​ര​​​ള​​​ത്തി​​​ലെ നൂ​​​റി​​​ൽ​​​പ​​​രം വി​​​ല്ലേ​​​ജു​​​ക​​​ളെ മു​​​ഴു​​​വ​​​ൻ പ​​​രി​​​സ്ഥി​​​തി ലോ​​​ല​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നീ​​​ക്ക​​​ത്തെ​​​പ്പ​​​റ്റി ഗൗ​​​ര​​​വ​​​മാ​​​യ ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന സ​​​മ​​​യ​​​മാ​​​ണ​​​ല്ലോ. ശൂ​​​ന്യാ​​​കാ​​​ശ ശാ​​​സ്ത്ര​​​ജ്ഞ​​​നാ​​​യ ഡോ. ​​​ക​​​സ്തൂരി​​​രം​​​ഗ​​​ൻ, ഭൂ​​​മി​​​ക്കു ചു​​​റ്റും പ​​​റ​​​ക്കു​​​ന്ന ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന ഫോ​​​ട്ടോ​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് വ​​​ന​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ ക​​​ണ്ടെ​​​ത്തി.

കൂ​​​ടു​​​ത​​​ൽ വ​​​ന​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന വി​​​ല്ലേ​​​ജു​​​ക​​​ളെ പ​​​രി​​​സ്ഥി​​​തിലോ​​​ലം എ​​​ന്നു ക​​​രു​​​തു​​​ന്ന​​​തി​​​ൽ തെ​​​റ്റി​​​ല്ല​​​ല്ലോ എ​​​ന്ന് അ​​​ദ്ദേ​​​ഹം വി​​​ശ്വ​​​സി​​​ച്ചു.​ ഒ​​​രു വി​​​ല്ലേ​​​ജി​​​ന്‍റെ വി​​​സ്തൃ​​​തി​​​യു​​​ടെ നാ​​​ലി​​​ൽ ഒ​​​രു ഭാ​​​ഗം വ​​​ന​​​മാ​​​ണെ​​​ന്ന് ഉ​​​പ​​​ഗ്ര​​​ഹ ഫോ​​​ട്ടോ​​​യി​​​ൽ കാ​​​ണ​​​പ്പെ​​​ട്ട 123 ഗ്രാ​​​മ​​​ങ്ങ​​​ളെ മു​​​ഴു​​​വ​​​നാ​​​യി പ​​​രി​​​സ്ഥി​​​തി​​​ലോ​​​ല​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ 2013ൽ ​​​അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ടാ​​​യ​​​ത് അ​​​ങ്ങ​​​നെ​​യാ​​യി​​​രു​​​ന്നു.

സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യി ന​​​മ്മ​​​ൾ ഈ ​​​നി​​​ർ​​​ദേ​​​ശ​​​ത്തെ എ​​​തി​​​ർ​​​ത്തു, ജ​​​ന​​​ങ്ങ​​​ൾ കൃ​​​ഷിചെ​​​യ്തു ജീ​​​വി​​​ക്കു​​​ന്ന നാ​​​ട്, നാ​​​ട​​​ല്ല, കാ​​​ടാ​​​ണ്, എ​​​ന്ന് ഒ​​​രു സു​​​പ്ര​​​ഭാ​​​ത​​​ത്തി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചാ​​​ൽ ജ​​​നം സ​​​മ്മ​​​തി​​​ക്കു​​​മോ?​​​ നാ​​​ടുനീ​​​ളെ നി​​​ര​​​വ​​​ധി പ്ര​​​തി​​​ഷേ​​​ധ​​​യോഗ​​​ങ്ങ​​​ൾ...

പ്ര​​​ക്ഷോ​​​ഭം ശ​​​ക്ത​​​മാ​​​യ​​​തോ​​​ടെ കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ ​​​പ്ര​​​ശ്ന​​​ത്തി​​​ന് പ​​​രി​​​ഹാ​​​രം കാ​​​ണാ​​​നും, ക​​​ർ​​​ഷ​​​ക​​​രു​​​ടെ​​​യും സം​​​സ്ഥാ​​​ന​​​ത്തി​​ന്‍റെ​​​യും പൊ​​​തു​​​താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​മാ​​​യി ഡോ. ​​​ഉ​​​മ്മ​​​ൻ വി. ​​ഉ​​മ്മ​​ൻ ക​​​ൺ​​​വി​​​ന​​​റാ​​യി രൂ​​പീ​​ക​​രി​​ച്ച ക​​മ്മി​​റ്റി​​യി​​ൽ പ്ര​​ഫ. ​രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ പി​​​ള്ള​​യും ലേ​​ഖ​​ക​​നും അം​​ഗ​​ങ്ങ​​ളാ​​യി​​രു​​ന്നു.

ഈ ​​​ക​​​മ്മി​​​റ്റി കേ​​​ര​​​ള​​​ത്തി​​​ലെ മ​​​ല​​​യോ​​​ര പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ മു​​​ഴു​​​വ​​​ൻ സ​​​ന്ദ​​​ർ​​​ശി​​​ച്ച് അ​​​വി​​​ടെ ക​​​ർ​​​ഷ​​​ക​​​രെ നേ​​​രി​​​ട്ടു​​​ ക​​​ണ്ട്, അ​​​വ​​​രു​​​ടെ ആ​​​ശ​​​ങ്ക​​​ക​​​ളും പ്ര​​​ശ്ന​​​ങ്ങ​​​ളും, അ​​​വ​​​ർ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന പ​​​രി​​​ഹാ​​​രമാ​​​ർ​​​ഗ​​​ങ്ങ​​​ളും മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. മു​​​പ്പ​​​തോ​​​ളം മ​​​ല​​​യോ​​​ര ക​​​ർ​​​ഷ​​​ക കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ യോ​​​ഗ​​​ങ്ങ​​​ൾ ന​​​ട​​​ത്തി.​​​വി​​​വി​​​ധ സി​​​റ്റിം​​​ഗു​​​ക​​​ളി​​​ലാ​​​യി 30,000 പേ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. രേ​​​ഖാ​​​മൂ​​​ല​​​മു​​​ള്ള ഒ​​​ന്പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം പ​​​രാ​​​തി​​​ക​​​ളും ല​​​ഭി​​​ച്ചു. ക​​​ർ​​​ഷ​​​ക​​​രു​​​മാ​​​യി ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തി. അ​​​പ്പോ​​​ൾ ഒ​​​രു കാ​​​ര്യം മ​​​ന​​​സി​​​ലാ​​​യി. ക​​​സ്തൂരിരം​​​ഗ​​​ൻ എ​​​ന്ന ശൂ​​​ന്യാ​​​കാ​​​ശ ശാ​​​സ്ത്ര​​​ജ്ഞ​​​ൻ, ഉ​​​പ​​​ഗ്ര​​​ഹം ഉ​​​പ​​​യോ​​​ഗി​​​ച്ച് റി​​​മോ​​​ട്ട് സെ​​​ൻ​​​സി​​​ംഗ് ന​​​ട​​​ത്തു​​​മ്പോ​​​ൾ കി​​​ട്ടു​​​ന്ന ചി​​​ത്ര​​​ത്തി​​​ൽനി​​​ന്നു റ​​​ബ​​​ർതോ​​​ട്ട​​​മോ കാ​​​പ്പി​​​ത്തോ​​​ട്ട​​​മോ നി​​​ബി​​​ഡ വ​​​ന​​​പ്ര​​​ദേ​​​ശ​​​മാ​​​യി തെ​​​റ്റി​​​ദ്ധ​​​രി​​​ക്കാ​​​ൻ ഇ​​​ട​​​യു​​​ണ്ട്.

ഉ​​​മ്മ​​​ൻ ചാ​​​ണ്ടിയുടെ ഇടപെടൽ

ഈ ​​​പ്ര​​​ശ്നം ച​​​ർ​​​ച്ച ചെ​​​യ്ത​​​പ്പോ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി പ​​​രി​​​ഹാ​​​രം ചോ​​​ദി​​​ച്ചു. ഈ ​​​ലേ​​​ഖ​​​ക​​​ൻ നി​​​ർ​​​ദേ​​​ശം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. പ​​​രി​​​സ്ഥി​​​തി​​​ലോ​​​ല​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ ക​​​സ്തൂരി​​​രം​​​ഗ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള 123 വി​​​ല്ലേ​​​ജു​​​ക​​​ളി​​​ലും നേ​​​രി​​​ട്ട് സ്ഥ​​​ല​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി, ക​​​ർ​​​ഷ​​​ക​​​ർ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന​​​തു​​​പോ​​​ലെ, ഓ​​​രോ സ​​​ർ​​​വേ ന​​​മ്പ​​​റും പ​​​രി​​​ശോ​​​ധി​​​ച്ച്, ജ​​​ന​​​വാ​​​സകേ​​​ന്ദ്ര​​​ങ്ങ​​​ളും കൃ​​​ഷിസ്ഥ​​​ല​​​ങ്ങ​​​ളും തോ​​​ട്ട​​​ങ്ങ​​​ളും വ​​​ന​​​വും വ​​​നം​​പോ​​​ലെ സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട സ്ഥ​​​ല​​​ങ്ങ​​​ളും ഏ​​​തെ​​​ല്ലാ​​​മാ​​​ണെ​​​ന്ന് ഒ​​​രു തെ​​​റ്റു​​​മി​​​ല്ലാ​​​തെ ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​യു​​​മ​​​ല്ലോ!

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ചോ​​​ദ്യം‍ “ന​​​മു​​​ക്ക് സ​​​മ​​​യം തീ​​​രെ​​​യി​​​ല്ല. ഇ​​​വി​​​ടെ 123 വി​​ല്ലേ​​ജു​​കളുണ്ട്. അ​​​തും, പ​​​ത്തോ പ​​​തി​​​നൊ​​​ന്നോ ജി​​​ല്ല​​​യി​​​ല്. എ​​​ല്ലാ​​​യി​​​ട​​​ത്തും ചെ​​​ന്ന് ഓ​​​രോ സ​​​ർ​​​വേ ന​​​മ്പ​​​റും പോ​​​യി​​​ക്ക​​​ണ്ടു പ​​​രി​​​ശോ​​​ധി​​​ച്ച് തീ​​​ർ​​​ക്കാ​​​ൻ നാ​​​ൾ എ​​​ത്ര വേ​​​ണ്ടി​​​വ​​​രും?”

ഞാ​​ൻ പ​​റ​​ഞ്ഞു: ഒ​​​രൊ​​​റ്റ ആ​​​ഴ്ച മ​​​തി, സ്ഥ​​​ല​​​പ​​​രി​​​ശോ​​​ധ​​​ന പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ! പ​​​ക്ഷേ 123 വി​​​ല്ലേ​​​ജ് പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ, 123 ക​​​മ്മി​​​റ്റി​​​ക​​​ൾ വേ​​​ണ​​​മെ​​​ന്നു മാ​​​ത്രം. 123 ക​​​മ്മി​​​റ്റി​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ച്ച് ഒ​​​രേ സ​​​മ​​​യ​​​ത്ത് 123 സ്ഥ​​​ല​​​ത്തും പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താം. ഓ​​​രോ വി​​​ല്ല​​​ജി​​​ലും നാ​​​ല് പേ​​​രു​​​ള്ള ഒ​​​രു ക​​​മ്മി​​​റ്റി,
സ്ഥ​​​ല​​​ത്തെ പ​​​ഞ്ചാ​​​യ​​​ത്ത്‌ പ്ര​​​സി​​​ഡ​​​ന്‍റ് / വാ​​​ർ​​​ഡ് മെ​​​ംബർ, അ​​​ധ്യ​​​ക്ഷ​​​നാ​​​യ ഈ ​​​ക​​​മ്മി​​​റ്റി​​​യി​​​ൽ, റ​​​വ​​​ന്യൂ വി​​​ല്ല​​​ജ് ഓ​​​ഫി​​​സ​​​ർ, കൃ​​​ഷി ഓ​​​ഫി​​​സ​​​ർ, വ​​​നം​​വ​​​കു​​​പ്പ് പ്ര​​​തി​​​നി​​​ധി, എ​​​ന്നി​​​വ​​​ർ അം​​​ഗ​​​ങ്ങ​​​ൾ.

നി​​​ർ​​​ദേ​​​ശം മു​​​ഖ്യ മ​​​ന്ത്രി അം​​​ഗീ​​​ക​​​രി​​​ച്ചു. ഒ​​​രേസ​​​മ​​​യ​​​ത്ത്,123 ടീ​​​മു​​​ക​​​ളെ ഗ്രൗ​​​ണ്ടി​​​ലി​​​റ​​​ക്കി,123 വി​​​ല്ലേ​​​ജു​​​ക​​​ളി​​​ലും ഓ​​​രോ സ​​​ർ​​​വേ ന​​​മ്പ​​​റി​​​ലു​​​മു​​​ള്ള ഭൂ​​​മി​​​യും നേ​​​രി​​​ട്ടു ക​​​ണ്ട് കൃ​​​ഷി​​​സ്ഥ​​​ല​​​ങ്ങ​​​ളെ​​​യും ജ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​വാ​​​സ​​​വ്യ​​​വ​​​സ്ഥ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ളെ​​​യും വ​​​ന​​​മോ, വ​​​ന​​​മാ​​​യി സം​​​ര​​​ക്ഷി​​​ക്കേ​​​ണ്ട സ്ഥ​​​ല​​​ങ്ങ​​​ളോ ഉ​​​ണ്ടെ​​​ങ്കി​​​ൽ അ​​​വ​​​യെ​​​യും ഒ​​​രു തെ​​​റ്റു​​​മി​​​ല്ലാ​​​തെ നി​​​ർ​​​ണ​​​യി​​​ക്കു​​​ന്ന ഈ ​​​പ​​​ദ്ധ​​​തി, ക​​​മ്മി​​​റ്റി​​​യു​​​ടെ പ്ര​​​ധാ​​​ന നി​​​ർ​​​ദേ​​​ശ​​​മാ​​​യി​​​ത്തീ​​​ർ​​​ന്നു. ഇ​​​തോ​​​ടൊ​​​പ്പം, ക​​​ർ​​​ഷ​​​കസൗ​​​ഹൃ​​​ദ​​​പ​​​ര​​​മാ​​​യ കു​​​റെ​​​യേ​​​റെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​ മൂ​​​ന്നം​​​ഗ ‘ഉ​​​മ്മ​​​ൻ ക​​​മ്മി​​​റ്റി’ റി​​​പ്പോ​​​ർ​​​ട്ട്‌ 2014 ജ​​നു​​വ​​രി മൂ​​ന്നി​​ന് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു. ക​​​മ്മി​​​റ്റി​​​യെ നി​​​യ​​​മി​​​ച്ച് പ​​​ത്താ​​ഴ്ച​​​യ്ക്ക​​​ക​​മാ​​യി​​രു​​ന്നു റി​​​പ്പോ​​​ർ​​​ട്ട്‌ സ​​​മ​​​ർ​​​പ്പ​​​ണം! റി​​​പ്പോ​​​ർ​​ട്ടി​​​ലെ പ്ര​​​ധാ​​​ന ശി​​​പാ​​​ർ​​​ശ​​ക​​ൾ അം​​​ഗീ​​​ക​​​രി​​​ക്ക​​പ്പെ​​ട്ടു. ദൗ​​​ത്യം പൂ​​​ർ​​​ത്തി​​​യാ​​​ക്കി മൂ​​​ന്നം​​​ഗ ക​​​മ്മി​​​റ്റി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു.

പി​​​ന്നീ​​​ട്,123 വി​​​ല്ലേജു​​​ക​​​ളി​​​ലെ സ്ഥ​​​ല​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ന്നു. വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ ജി​​​ല്ലാ ക​​​ള​​​ക്‌​​ട​​റും ത​​​ഹ​​​സിൽ​​​ദാ​​രും മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ച്ചു. വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ച്ച്, ക്രോ​​​ഡീ​​​ക​​​രി​​​ച്ചു സ​​​ർ​​​ക്കാ​​​രി​​​ന് സ​​​മ​​​ർ​​​പ്പി​​​ച്ച​​​തും തു​​​ട​​​ർന​​​ട​​​പ​​​ടി​​​ക​​​ൾ എ​​​ടു​​​ത്ത​​​തും ബ​​​യോ ഡൈ​​​വേ​​​ഴ്സി​​​റ്റി ബോ​​​ർ​​​ഡും അ​​​തി​​​ന്‍റെ ചെ​​​യ​​​ർ​​​മാ​​​നാ​​​യി​​​രു​​​ന്ന പ്ര​​ഫ. ​ഉ​​​മ്മ​​​നും ആ​​​യി​​​രു​​​ന്നു എ​​​ന്ന് ഓ​​​ർ​​​മി​​​ക്കു​​​ന്നു. പി​​​ന്നീ​​​ട് റി​​​മോ​​​ട്ട് സ​​​ർ​​​വേ ന​​​ട​​​ത്തി​​​യ​​​തി​​​ലും വ​​​നവി​​​സ്തീ​​​ർ​​​ണം മ​​​തി​​​പ്പി​​​ട്ട​​​തി​​ലു​​​മൊ​​​ന്നും ഞ​​​ങ്ങ​​​ളു​​​ടെ മൂ​​​ന്നം​​​ഗ സ​​​മി​​​തി​​​ക്ക് ഒ​​​രു പ​​​ങ്കു​​​മി​​​ല്ലാ​​​യി​​​രു​​​ന്നു. അ​​​വി​​​ടെ, ചേ​​​ർ​​​ത്തി​​​രി​​​ക്കു​​​ന്ന വ​​​ന​​​പ്ര​​​ദേ​​​ശ​​​ത്തി​​ന്‍റെ വി​​​സ്തീ​​​ർ​​​ണ​​​ത്തി​​​ന്‍റെ കൃ​​​ത്യ​​​ത​​​യെ​​​പ്പ​​​റ്റി സം​​​ശ​​​യ​​​ങ്ങ​​​ളു​​​ണ്ടെ​​​ങ്കി​​​ൽ പ്ര​​ഫ. ​ഉ​​​മ്മ​​​നോ​​​ടോ ബ​​​യോ ഡൈ​​​വേ​​​ഴ്സി​​​റ്റി ബോ​​​ർ​​​ഡി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രോ​​​ടോ അ​​​ന്വേ​​​ഷി​​​ച്ചു വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​ടാ​​​ൻ ക​​​ഴി​​​യു​​​മ​​​ല്ലോ.

ലോ​​​ക​​​പൈ​​​തൃ​​​ക പ​​​ദ​​​വി​​​ വേണ്ട

അ​​​പ്പോ​​​ൾ ഇ​​​വ​​​ർ കൊ​​​ണ്ടു​​​വ​​​രു​​​ന്ന ലോ​​​ക​​​പൈ​​​തൃ​​​ക പ​​​ദ​​​വി​​​യും കേ​​​ര​​​ള​​​ത്തി​​​ന്‌ ഒ​​​രുവി​​​ധ​​​ത്തി​​​ലും പ്ര​​​യോ​​​ജ​​​ന​​​ക​​​ര​​​മ​​​ല്ല. ഒ​​​രു​​​ദാ​​​ഹ​​​ര​​​ണം നോ​​​ക്കു​​​ക. ഇ​​​ന്നു നാം ​​​നേ​​​രി​​​ടു​​​ന്ന പ്ര​​​ശ്നം അ​​​ന്ത​​​രീ​​​ക്ഷ താ​​​പ​​​ന​​​വും, അ​​​തി​​ന്‍റെ ഫ​​​ല​​​മാ​​​യി ഉ​​​ണ്ടാ​​​കു​​​ന്ന കാ​​​ലാ​​​വ​​​സ്ഥ വ്യ​​​തി​​​യാ​​​ന​​​വുമാ​​​ണ്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ചെ​​​യ്യേ​​​ണ്ട​​​ത് താ​​​പ​​​നം ഉ​​​ണ്ടാ​​​ക്കാ​​​ത്ത ജ​​​ല വൈ​​​ദ്യു​​​ത പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് പ്രോ​​​ത്സാ​​​ഹ​​​നം ന​​​ൽ​​​കു​​​ക​​​യാ​​​ണ​​​ല്ലോ. പ​​​ക്ഷേ ഗാ​​​ഡ്ഗി​​​ൽ റി​​​പ്പോ​​​ർ​​​ട്ട്‌ പ​​​റ​​​യു​​​ന്നു, അ​​​ണ​​​ക്കെ​​​ട്ടു​​​ക​​​ളെ​​​യെ​​​ല്ലാം ഡീ-ക​​​മ്മി​​​ഷ​​​ൻ ചെ​​​യ്യു​​​ക. ജ​​​ല​​​വൈ​​​ദ്യു​​​ത പ​​​ദ്ധ​​​തി​​​ക​​​ൾ ഉ​​​പേ​​​ക്ഷി​​​ക്കു​​​ക! ന​​​മ്മു​​​ടെ നാ​​​ട്ടി​​​ലെ വി​​​ക​​​സ​​​നപ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് ത​​​ട​​​സ​​​മു​​​ണ്ടാ​​​ക്കു​​​ന്ന​​​വ​​​യാ​​​ണ് ഇ​​​തു​​​പോ​​​ലു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളെ​​​ല്ലാം. ന​​​മ്മു​​​ടെ ഹൈ​​റേ​​​ഞ്ചി​​​ലും മ​​​റ്റും കാ​​​പ്പി, തേ​​​യി​​​ല തോ​​​ട്ട​​​ങ്ങ​​​ൾ​​​ക്ക് പ​​​ക​​​രം മു​​​ള​​വ​​​ർ​​​ഗ​​​ങ്ങ​​​ളു​​​ടെ കൃ​​​ഷി ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​ണ് ഗാ​​​ഡ്ഗി​​​ൽ റി​​​പ്പോ​​​ർ​​​ട്ട്‌ പ​​​റ​​​യു​​​ന്ന​​​ത്.

യു​​​നെ​​​സ്കോ​​​യു​​​ടെ ലോ​​​ക​​​പൈ​​​തൃ​​​ക പ​​​ദ​​​വി നി​​​ല​​​നി​​​ർ​​​ത്താ​​​ൻ വേ​​​ണ്ടി​​​യാ​​​ണു ഗാ​​​ഡ്ഗി​​​ൽ, ക​​​സ്തൂരി​​​രം​​​ഗ​​​ൻ ശി​​​പാ​​ർ​​​ശ​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കാ​​​ൻ അ​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. പ​​​ക്ഷേ, അ​​​വ​​​രു​​​ടെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യാ​​​ൽ ന​​​മ്മു​​​ടെ വി​​​ക​​​സ​​​ന സ്വ​​​പ്‌​​​ന​​​ങ്ങ​​​ൾ നേ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തെ പോ​​​കും. ചു​​​രു​​​ക്ക​​​ത്തി​​​ൽ, സാ​​​മ്പ​​​ത്തി​​​ക വ​​​ള​​​ർ​​​ച്ച​​​യി​​​ല്ലാ​​​യ്മ​​​യും ന​​​ഷ്ട​​​വും മാ​​​ത്രം ന​​​ൽ​​​കു​​​ന്ന ഈ ​​​പൈ​​​തൃ​​​കപ​​​ദ​​​വി ഉ​​​പേ​​​ക്ഷി​​​ച്ച് ഗാ​​​ഡ്ഗി​​​ൽ-​​ക​​​സ്തൂരി​​​രം​​​ഗ​​​ൻ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ​​നി​​​ന്നു മു​​​ക്തി നേ​​​ടു​​​ക.

കേ​​​ര​​​ള​​​ നി​​​യ​​​മ​​​സ​​​ഭ പ​​​ശ്ചി​​​മഘ​​​ട്ട​​​ത്തി​​ന്‍റെ ഈ ​​​പൈ​​​തൃ​​​ക പ​​​ദ​​​വി ന​​​മ്മു​​​ടെ സം​​​സ്ഥാ​​​ന​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നു പ്ര​​​മേ​​​യം പാ​​​സാ​​​ക്കി കേ​​​ന്ദ്ര​​​ത്തി​​​ന് അ​​​യ​​​ച്ചു​​​കൊ​​​ടു​​​ക്കു​​​ക. കേ​​​ര​​​ളം ഉ​​​ഭ​​​യ​​​സ​​​മ്മ​​​തപ്ര​​​കാ​​​രം, ലോ​​​ക​​​പൈ​​​തൃ​​​ക പ​​​ദ്ധ​​​തി​​​യി​​​ൽ​​നി​​​ന്നു പി​​​ൻ​​​വാ​​​ങ്ങാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു. അ​​​തി​​​നു സ​​​മ്മ​​​തം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ യു​​​നെ​​​സ്കോ​​​യ്ക്ക് എ​​​ഴു​​​താ​​​ൻ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തു​​​ക. ഈ ​​​ആ​​​വ​​​ശ്യം നേ​​​ടി​​​യെ​​​ടു​​​ത്ത്, പൈ​​​തൃ​​​ക​​​പ​​​ദ​​​വി​​​ക്കു പു​​​റ​​​ത്തു ക​​​ട​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ, നാം ​​​അ​​​നാ​​​വ​​​ശ്യ​​​മാ​​​യ ആ​​​ശ​​​യ​​​സം​​​ഘ​​​ട്ട​​​ന​​ത്തി​​​ൽ​​പെ​​​ട്ടു വ​​​ല​​​ഞ്ഞ് , പു​​​തു​​​യു​​​ഗ കേ​​​ര​​​ള​​ത്തി​​​ലേ​​​ക്കു​​​ള്ള ബ​​​സ് വീ​​​ണ്ടും ‘മി​​​സ്‌’ ചെ​​​യ്യും! ആ ​​​ദു​​​ര​​​ന്തം ഒ​​​ഴി​​​വാ​​​ക്കാ​​​ൻ കേ​​​ര​​​ള അ​​​തി​​ർ​​​ത്തി​​ക്കു​​​ള്ളി​​​ൽ ന​​​മ്മു​​​ടെ പ​​​ശ്ചി​​​മഘ​​​ട്ട​​​ത്തി​​​ന്‍റെ പൈ​​​തൃ​​​ക​​​പ​​​ദ​​​വി ഉ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത് അ​​​ത്യാ​​​വ​​​ശ്യം!

Latest News

Corehub Up