Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dancing

പ​ന്നി എ​ന്ന് വി​ളി​ച്ച് ബോ​ഡി ഷെ​യ്മിം​ഗ്; ഷം​ന കാ​സിം പ​റ​യു​ന്നു

ബോ​ഡി ഷെ​യി​മിം​ഗി​നെ​ക്കു​റി​ച്ചും നേ​രി​ടേ​ണ്ടി വ​ന്ന ബു​ദ്ധി​മു​ട്ടു​ക​ളെ​ക്കു​റി​ച്ചും തു​റ​ന്നു​പ​റ​ഞ്ഞ് ഷം​ന കാ​സിം.

ജ​യി​ല​ര്‍ 2വി​ലെ ഷം​ന​യു​ടെ ഡാ​ന്‍​സ് ന​മ്പ​ര്‍ വൈ​റ​ലാ​യി​രു​ന്നു. അ​തേ​സ​മ​യം ത​നി​ക്ക് പ​ല​പ്പോ​ഴും ബോ​ഡി ഷെ​യ്മി​ങ് നേ​രി​ടേ​ണ്ടി വ​രു​ന്നു​ണ്ടെ​ന്നാ​ണ് ഷം​ന കാ​സിം പ​റ​യു​ന്ന​ത്. നേ​ര​ത്തെ മ​ഹേ​ഷ് ബാ​ബു ചി​ത്ര​ത്തി​ലെ പാ​ട്ട് പു​റ​ത്തി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യും ബോ​ഡി ഷെ​യ്മി​ങ് നേ​രി​ട്ടി​രു​ന്നു​വെ​ന്ന് ഷം​ന പ​റ​യു​ന്നു.

""ഡാ​ന്‍​സ​ര്‍ എ​ന്ന് പ​റ​യു​മ്പോ​ള്‍ ശ​രീ​രം ഫി​റ്റാ​യി​രി​ക്ക​ണം. കു​ര്‍​ച്ചി മ​ട​ത്ത​പ്പെ​ട്ടി പാ​ട്ടി​ല്‍ ഇ​തി​ലും വ​ണ്ണ​മു​ണ്ടാ​യി​രു​ന്നു. അ​ന്ന് ആ ​പാ​ട്ട് റി​ലീ​സാ​കു​മ്പോ​ള്‍ ബോ​ഡി ഷെ​യ്മിം​ഗ് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. പ​ക്ഷെ അ​തെ​ല്ലാം ത​ക​ര്‍​ത്തു കൊ​ണ്ട് ആ​ളു​ക​ള്‍ പാ​ട്ട് ആ​സ്വ​ദി​ച്ചു.

ഡാ​ന്‍​സ​ര്‍ ആ​യാ​ലും, ഏ​ത് വ്യ​ക്തി​യാ​യാ​ലും വ​ണ്ണം എ​ന്ന​ത് വേ​റൊ​ന്നു ത​ന്നെ​യാ​ണ്. ന​മ്മ​ള്‍ ക്യാ​രി​യൗ​ട്ട് ചെ​യ്യു​ന്ന രീ​തി​യാ​ണ് പ്ര​ധാ​നം. ചി​ല​ര്‍ പ​റ​യും സ്ലി​മ്മാ​യി​രി​ക്ക​ണ​മെ​ന്ന്. പ​ക്ഷെ അ​ണ്‍​ഹെ​ല്‍​ത്തി​യാ​യി​ട്ട് സ്ലിം ​ആ​യി​ട്ട് എ​ന്താ​ണ് കാ​ര്യം? ന​മ്മു​ടെ ഗ്രേ​സ് വി​ട്ടി​ട്ടു​ള്ള ശ​രീ​ര​ത്തി​ലേ​ക്ക് പോ​കാ​ന്‍ എ​നി​ക്ക് താ​ല്‍​പ​ര്യ​മി​ല്ല.

പി​ന്നെ എ​നി​ക്ക് കു​ട്ടി​ക​ളൊ​ക്കെ​യാ​യി. എ​ല്ലാം മാ​റും. അ​തെ​ല്ലാ​വ​ര്‍​ക്കും അ​റി​യാ​വു​ന്ന കാ​ര്യ​മാ​ണ്. അ​പ്പോ​ള്‍ പ​റ​യും ഉ​ത്ത​രേ​ന്ത്യ​യി​ലെ ന​ടി​മാ​രൊ​ക്കെ അ​തു​പോ​ലെ ഇ​രി​ക്കു​ന്നു​വെ​ന്ന്. അ​വ​രു​ടെ ജീ​വി​ത​രീ​തി വേ​റെ​യാ​ണ്. കേ​ര​ള​ത്തി​ലെ ജീ​വി​ത രീ​തി വേ​റെ​യാ​ണ്.

ബോ​ഡി ഷെ​യ്മിം​ഗ് ക​മ​ന്‍റു​ക​ള്‍ വാ​യി​ച്ചി​രു​ന്നു. എ​ന്നെ പ​ന്നി എ​ന്ന് വി​ളി​ച്ചി​രു​ന്നു, കു​ര്‍​ച്ചി മ​ട​ത്ത​പ്പെ​ട്ടി സ​മ​യ​ത്ത്. അ​വ​രൊ​ക്കെ ആ​ലോ​ചി​ക്കേ​ണ്ട​ത് ക​ല്യാ​ണം ക​ഴി​ച്ച് കു​ട്ടി​ക​ളൊ​ക്കെ​യാ​കു​മ്പോ​ള്‍ മാ​റ്റം വ​രും. ന​മു​ക്ക് ഗ്രേ​സ് ആ​ണ് വേ​ണ്ട​ത്. ഡാ​ന്‍​സാ​യാ​ലും, എ​ന്താ​യാ​ലും ശ​രീ​ര വ​ണ്ണം വി​ഷ​യ​മേ​യ​ല്ല. പെ​ര്‍​ഫോ​മ​ന്‍​സി​നെ അ​ത് ബാ​ധി​ക്കി​ല്ല.

ചി​ല​പ്പോ​ള്‍ സ്റ്റാ​മി​ന​യെ ബാ​ധി​ച്ചേ​ക്കും. ഞാ​നി​പ്പോ​ള്‍ കു​റ​ച്ച് ഡ​യ​റ്റ് നോ​ക്കു​ന്നു​ണ്ട്. മെ​ലി​യാ​ന​ല്ല. സ്‌​റ്റേ​ജി​ല്‍ ക​യ​റാ​നു​ള്ള സ്റ്റാ​മി​ന​യ്ക്ക് വേ​ണ്ടി. പ​ഴ​യ​ത് പോ​ലെ അ​ഞ്ച് മി​നു​റ്റ് ഡാ​ന്‍​സ് ക​ളി​ക്ക​ണ​മെ​ങ്കി​ല്‍ സ്റ്റാ​മി​ന വേ​ണം. അ​തി​ന് കു​റ​ച്ച് വ​ണ്ണം കു​റ​യ്‌​ക്കേ​ണ്ടി വ​രും.

ചി​ല​പ്പോ​ള്‍ മു​ട്ടു​വേ​ദ​ന​യു​ണ്ടെ​ങ്കി​ല്‍ വ​ണ്ണം കു​റ​യ്ക്ക​ണ​മെ​ന്ന് ഡോ​ക്ട​ര്‍ പ​റ​യും. അ​തൊ​ക്കെ ഓ​ക്കെ​യാ​ണ്. അ​വ​ര​വ​രു​ടെ ചോ​യ്‌​സ് ആ​ണ്. ക​മ​ന്‍റെ​ന്ന​ത് ആ​ളു​ക​ളു​ടെ ഇ​ഷ്ട​മാ​ണ്. അ​വ​ര്‍​ക്കെ​ന്തും പ​റ​യാം.

Latest News

Corehub Up