അയര്‍ക്കുന്നം: അയര്‍ക്കുന്നം-ആറുമാനൂര്‍ റോഡില്‍ അപകടഭീഷണി ഉയര്‍ത്തി കലുങ്കുകൾ. പുളിഞ്ചോട്, ഉപ്പേരിപ്പടി എന്നിവിടങ്ങളിലെ കലുങ്കുകളാണ് അപകടകരമായി നിലകൊള്ളുന്നത്. ശബരിമല തീര്‍ഥാടകരടക്കമുള്ള ഇതര സംസ്ഥാന യാത്രക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ ഉപയോഗിക്കുന്ന റോഡാണ് അയര്‍ക്കുന്നം ഏറ്റുമാനൂര്‍ റോഡ്. ഈ റോഡിലാണ് വാഹനങ്ങള്‍ ഏതു നിമിഷവും അപകടത്തില്‍ പെടാവുന്ന വിധം കലുങ്കിന്റെ സംരക്ഷണഭിത്തി കാടുകയറിയും സംരക്ഷണഭിത്തി ഇല്ലാതെയും അപകടഭീതി ഉയര്‍ത്തുന്നത്.
രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ അപകടത്തിൽപ്പെടാന്‍ സാധ്യത കൂടുതലാണ്. കലുങ്കിനു സംരക്ഷണഭിത്തി നിര്‍മിക്കുന്നതിനും കാടുകയറിയ സംരക്ഷണ ഭിത്തിയിലെ കാടു നീക്കം ചെയ്യാന്‍ അടിയന്തര നടപടി വേണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.