തൃപ്പൂണിത്തുറ: അപകടകരമായ രീതിയിൽ ബസ് ഓടിച്ചതിന് ഡ്രൈവർക്കെതിരേ കേസ്. മുളന്തുരുത്തി അമ്പേലിമലയിൽ രമേശ് (45)നെതിരേയാണ് ഹിൽപാലസ് പൊലിസ് കേസെടുത്തത്.
എരൂർ ആസാദ് ജംഗ്ഷനു സമീപം പൊലിസ് നടത്തിയ പരിശോധനയിൽ ഇന്നലെ ഉച്ചയ്ക്ക് 12ഓടെ യാത്രക്കാരുമായി ബസ് അപകടകരമായ രീതിയിൽ വരുന്നതു കണ്ട് പൊലിസ് തടഞ്ഞു നിർത്തുകയായിരുന്നു.