Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DaniilMedvedev

മെ​ദ്‌​വ​ദേ​വ് ഔ​ട്ട്

ന്യൂ​യോ​ര്‍​ക്ക്: യു​എ​സ് ഓ​പ്പ​ണ്‍ ടെ​ന്നീ​സ് പു​രു​ഷ സിം​ഗി​ള്‍​സ് പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ റ​ഷ്യ​യു​ടെ ഡാ​നി​ല്‍ മെ​ദ്‌​വ​ദേ​വ് പു​റ​ത്ത്. ഏ​ഴാം സീ​ഡാ​യ മെ​ദ്‌​വെ​ദേ​വി​നെ 11-ാം സീ​ഡാ​യ അ​മേ​രി​ക്ക​യു​ടെ ഫ്രാ​ന്‍​സെ​സ് തി​യാ​ഫൊ അ​ട്ടി​മ​റി​ച്ചു. 7-6 (7-1), 6-4, 7-6 (8-6) എ​ന്ന സ്‌​കോ​റി​ല്‍ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കാ​യി​രു​ന്നു തി​യാ​ഫൊ​യു​ടെ ജ​യം.

ഗ്രീ​സി​ന്‍റെ സ്റ്റെ​ഫാ​നോ​സ് സി​റ്റ്‌​സി​പാ​സും പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ പു​റ​ത്താ​യി. അ​മേ​രി​ക്ക​യു​ടെ എ​ട്ടാം സീ​ഡാ​യ ബെ​ന്‍ ഷെ​ല്‍​ട്ട​ണ്‍ ആ​ണ് സി​റ്റ്‌​സി​പാ​സി​നു പു​റ​ത്തേ​ക്കു​ള്ള വ​ഴി​കാ​ണി​ച്ച​ത്. സ്‌​കോ​ര്‍: 6-2, 6-3, 6-4.

27-ാം സീ​ഡാ​യ അ​ര്‍​ജ​ന്‍റീ​ന​യു​ടെ മാ​ര്‍​ട്ടി​ന്‍ എ​ച്ചെ​വെ​റി​യും പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ പു​റ​ത്താ​യി. സീ​ഡി​ല്ലാ​ത്ത അ​മേ​രി​ക്ക​യു​ടെ അ​ല​ക്‌​സ് മീ​ച്ചെ​ല്‍​സ​ണ്‍ ആ​ണ് എ​ച്ചെ​വെ​റി​യെ അ​ട്ടി​മ​റി​ച്ച​ത്. സ്‌​കോ​ര്‍: 7-6 (8-6), 6-4, 6-4.

അ​ല്‍​ക​രാ​സ്, സ​ബ​ലെ​ങ്ക ക്വാർട്ടറിൽ

പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​നാ​യ കാ​ര്‍​ലോ​സ് അ​ല്‍​ക​രാ​സ്, വ​നി​താ സിം​ഗി​ള്‍​സി​ല്‍ നി​ല​വി​ലെ കി​രീ​ട ജേ​താ​വാ​യ അ​രീ​ന സ​ബ​ലെ​ങ്ക എ​ന്നി​വ​ര്‍ ക്വാ​ര്‍​ട്ട​റി​ല്‍. ര​ണ്ടാം സീ​ഡാ​യ അ​ല്‍​ക​രാ​സ് അ​മേ​രി​ക്ക​യു​ടെ ടോ​മി പോ​ളി​നെ​യാ​ണ് പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ തോ​ല്‍​പ്പി​ച്ച​ത്.

സ്‌​കോ​ര്‍: 6-4, 6-3, 6-4.
ഒ​ന്നാം സീ​ഡാ​യ അ​രീ​ന സ​ബ​ലെ​ങ്ക അ​മേ​രി​ക്ക​യു​ടെ ടെ​യ്‌​ല​ര്‍ ടൗ​സെ​ന്‍​ഡി​നെ കീ​ഴ​ട​ക്കി ക്വാ​ര്‍​ട്ട​റി​ലെ​ത്തി. സ്‌​കോ​ര്‍: 6-4, 6-3.

വ​നി​താ സിം​ഗി​ള്‍​സി​ല്‍ ജെ​സീ​ക്ക പെ​ഗു​ല, എ​മ്മ ന​വാ​രൊ, ലി​ന്‍​ഡ നോ​സ്‌​കോ​വ എ​ന്നി​വ​രും ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു.

Latest News

Corehub Up