Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DarkDay

Europe

9/11 ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ 25-ാം വാ​ർ​ഷി​കം: ലോ​ക​ത്തെ മാ​റ്റി​മ​റി​ച്ച ക​റു​ത്ത ദി​വ​സ​ത്തെ ഓ​ർ​ത്ത് ജ​ർ​മ​നി

 

ബെ​ർ​ലി​ൻ: ച​രി​ത്ര​ത്തി​ൽ ഒ​രി​ക്ക​ലും മാ​യാ​ത്ത ക​റു​ത്ത ഏ​ടാ​യി മാ​റി​യ അ​മേ​രി​ക്ക​യി​ലെ വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​ർ ആ​ക്ര​മ​ണ​ത്തി​ന് കാ​ൽ​നൂ​റ്റാ​ണ്ട്. ലോ​ക​ത്തെ മു​ഴു​വ​ൻ ഞെ​ട്ടി​ച്ച 9/11 ഭീ​ക​രാ​ക്ര​മ​ണ​ത്തിന്‍റെ 25-ാം വാ​ർ​ഷി​ക​ത്തി​ൽ അ​ന്ന​ത്തെ സം​ഭ​വ​ങ്ങ​ളും അ​വ ലോ​ക​രാ​ഷ്ട്ര​ങ്ങ​ളി​ൽ വ​രു​ത്തി​യ ദൂ​ര​വ്യാ​പ​ക​മാ​യ മാ​റ്റ​ങ്ങ​ളും പു​ന​ർ​വാ​യി​ക്കു​ക​യാ​ണ് ജ​ർ​മ​നി​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ൾ.

ന്യൂ​യോ​ർ​ക്കി​ലെ ഇ​ര​ട്ട​ഗോ​പു​ര​ങ്ങ​ൾ ത​ക​ർ​ന്നു വീ​ഴു​ന്ന ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട് വി​റ​ങ്ങ​ലി​ച്ചു നി​ന്ന ലോ​ക​ത്തോ​ട് അ​ന്ന​ത്തെ (1999 - 2004) ജ​ർ​മ​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന യൊ​ഹാ​ന​സ് റൗ ​പ​റ​ഞ്ഞ​ത് "ഈ ​ദി​വ​സം ലോ​ക​ത്തെ മാ​റ്റി​മ​റി​ച്ചി​രി​ക്കു​ന്നു' എ​ന്നാ​യി​രു​ന്നു.

ആ ​ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ ന​ഷ്‌ടപ്പെ​ട്ട ഏ​ക​ദേ​ശം 3,000 പേ​രി​ൽ 92 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രു​ണ്ടാ​യി​രു​ന്നു. അ​തി​ൽ 11 പേ​ർ ജ​ർ​മ​ൻ പൗ​ര​ന്മാ​രാ​യി​രു​ന്നു എ​ന്ന​ത് രാ​ജ്യ​ത്തി​ന് ഏ​ൽ​പ്പി​ച്ച ആ​ഘാ​തം വ​ലു​താ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച "ഹാം​ബ​ർ​ഗ് സെ​ൽ' എ​ന്ന ഭീ​ക​ര​സം​ഘ​ത്തി​ന്‍റെ കേ​ന്ദ്രം ജ​ർ​മ​നി​യാ​യി​രു​ന്നു എ​ന്ന​ത് രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ വ​ലി​യ സു​ര​ക്ഷാ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു.

അ​ൽ-​ഖ്വെ​യ്ദ ബ​ന്ധ​മു​ള്ള ഈ ​സം​ഘ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ൻ മു​ഹ​മ്മ​ദ് അ​ത്ത ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഹാം​ബു​ർ​ഗി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഈ ​സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ജ​ർ​മ്മ​ൻ സ​ർ​ക്കാ​ർ ആ​ഭ്യ​ന്ത​ര സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ക​യും ക​ടു​ത്ത നി​യ​മ നി​ർ​മ്മാ​ണ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്തു.

ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രേ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഐ​ക്യ​ദാ​ർ​ഢ്യ​മാ​ണ് അ​ന്ന​ത്തെ ചാ​ൻ​സ​ല​ർ ഗെ​ഹാ​ർ​ഡ് ഷ്രോ​ഡ​ർ അ​മേ​രി​ക്ക​യ്ക്ക് വാ​ഗ്ദാ​നം ചെ​യ്ത​ത്. തു​ട​ർ​ന്ന് രാ​ജ്യ​ത്ത് ആ​ന്‍റി-​ടെ​റ​റി​സം നി​യ​മ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രി​ക​യും സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളു​ടെ അ​ധി​കാ​ര​ങ്ങ​ൾ വ​ർ​ധിപ്പി​ക്കു​ക​യും ചെ​യ്തു.

എ​ങ്കി​ലും മു​റാ​ദ് കു​ർ​നാ​സ് പോ​ലു​ള്ള ജ​ർ​മ്മ​ൻ പൗ​ര​ന്മാ​ർ ഗു​വാ​ന്ത​നാ​മോ ത​ട​ങ്ക​ൽ പാ​ള​യ​ത്തി​ൽ അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്ന പീ​ഡ​ന​ങ്ങ​ൾ പി​ന്നീ​ട് ജ​ർ​മ​ൻ രാ​ഷ്ട്രീ​യ​ത്തി​ലും വ​ലി​യ കോ​ളി​ള​ന​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​രു​ന്നു.

ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രേയു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ഫ്ഗാ​നി​സ്ഥാ​നി​ലെ താ​ലി​ബാ​നു എ​തി​രാ​യ യു​ദ്ധ​ത്തി​ലും ജ​ർ​മൻ സൈ​ന്യ​മാ​യ ബു​ണ്ട​സ്‌​വേ​ർ പ​ങ്കാ​ളി​യാ​യി. ര​ണ്ട് പ​തി​റ്റാ​ണ്ടോ​ളം നീ​ണ്ടു​നി​ന്ന ആ ​സം​ഘ​ർ​ഷ​ത്തി​ൽ നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര സൈ​നി​ക​ർ​ക്കൊ​പ്പം ജ​ർ​മ​ൻ സൈ​നി​ക​ർ​ക്കും ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.

25 വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​വും 9/11 വ​രു​ത്തി​യ ആ​ഘാ​ത​ങ്ങ​ളും ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രേ​യു​ള്ള ക​രു​ത​ലും ലോ​ക​രാ​ഷ്‌‌ട്ര​ങ്ങ​ൾ അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് ഓ​ർ​മിക്കു​ന്ന​ത്.

Latest News

Corehub Up