Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DarkPatterns

ഡാ​ർ​ക്ക് പാ​റ്റേ​ണു​ക​ൾ വ​ഴി ഉ​പ​ഭോ​ക്താ​ക്ക​ളെ വ​ഞ്ചി​ച്ചു; ഒമ്പത് ആ​പ്പു​ക​ൾ​ക്ക് പി​ഴ ചു​മ​ത്തി സി​സി​പി​എ

ന്യൂ​​ഡ​​ൽ​​ഹി: ഓ​​ൺ​​ലൈ​​ൻ ഷോ​​പ്പിം​​ഗി​​ലും ടി​​ക്ക​​റ്റ് ബു​​ക്കിം​​ഗി​​ലും ഉ​​പ​​യോ​​ക്താ​​ക്ക​​ളെ വ​​ഴി​​തെ​​റ്റി​​ക്കു​​ന്ന ത​​ര​​ത്തി​​ലു​​ള്ള രൂ​​പ​​ക​​ല്പ​​ന​​ക​​ൾ (Dark Patte rns) ഉ​​പ​​യോ​​ഗി​​ച്ച പ്ര​​മു​​ഖ ഡി​​ജി​​റ്റ​​ൽ പ്ലാ​​റ്റ്‌​​ഫോ​​മു​​ക​​ൾ​​ക്കെ​​തി​​രേ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​യു​​മാ​​യി കേ​​ന്ദ്ര ഉ​​പ​​ഭോ​​ക്തൃ സം​​ര​​ക്ഷ​​ണ അ​​ഥോ​​റി​​റ്റി (സി​​സി​​പി​​എ).

സെ​​പ്റ്റോ, ബു​​ക്ക് മൈ ​​ഷോ, ഇ​​ൻ​​ഡി​​ഗോ, ഫി​​സി​​ക്‌​​സ് വാ​​ല അ​​ട​​ക്കം ഒ​​മ്പ​​ത് മു​​ൻ​​നി​​ര ആ​​പ്പു​​ക​​ൾ​​ക്ക് ഏ​​ക​​ദേ​​ശം 20 ല​​ക്ഷം രൂ​​പ​​യോ​​ളം പി​​ഴ ചു​​മ​​ത്തി​​യ​​താ​​യി കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ രാ​​ജ്യ​​സ​​ഭ​​യെ അ​​റി​​യി​​ച്ചു.

ഉ​​പ​​യോ​​ക്താ​​ക്ക​​ളു​​ടെ സ​​മ്മ​​ത​​മി​​ല്ലാ​​തെ അ​​ധി​​ക തു​​ക ഈ​​ടാ​​ക്ക​​ൽ, തീ​​രു​​മാ​​ന​​ങ്ങ​​ളെ വൈ​​കാ​​രി​​ക​​മാ​​യി സ്വാ​​ധീ​​നി​​ക്ക​​ൽ തു​​ട​​ങ്ങി​​യ വ​​ഞ്ച​​നാ​​പ​​ര​​മാ​​യ ഡി​​സൈ​​നു​​ക​​ൾ​​ക്കെ​​തി​​രേ​​യാ​​ണ് ന​​ട​​പ​​ടി.

പ്ര​​ധാ​​ന ക​​മ്പ​​നി​​ക​​ളും ക​​ണ്ടെ​​ത്തി​​യ നി​​യ​​മ​​ലം​​ഘ​​ന​​ങ്ങ​​ളും:

സെ​​പ്റ്റോ (Zepto): ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ കാ​​ണി​​ക്കു​​ന്ന തു​​ക​​യ്ക്കു പു​​റ​​മെ അ​​വ​​സാ​​ന നി​​മി​​ഷം ഹാ​​ൻ​​ഡ്‌​​ലിം​​ഗ് ചാ​​ർ​​ജു​​ക​​ളും മെം​​ബ​​ർ​​ഷി​​പ്പ് ഫീ​​സും ഒ​​ളി​​പ്പി​​ച്ചു ചേ​​ർ​​ക്കു​​ന്ന ‘ഡ്രി​​പ്പ് പ്രൈ​​സിം​​ഗ്’ (Drip Pricing), അ​​നു​​മ​​തി​​യി​​ല്ലാ​​തെ ബാ​​സ്ക​​റ്റി​​ലേ​​ക്ക് സേ​​വ​​ന​​ങ്ങ​​ൾ ചേ​​ർ​​ക്കു​​ന്ന ‘ബാ​​സ്ക​​റ്റ് സ്‌​​നീ​​ക്കിം​​ഗ്’ (Basket Sneaking) എ​​ന്നി​​വ ക​​ണ്ടെ​​ത്തി​​യ​​തി​​നെ തു​​ട​​ർ​​ന്ന് ഏ​​ഴു ല​​ക്ഷം രൂ​​പ പി​​ഴ ചു​​മ​​ത്തി.

ബു​​ക്ക് മൈ ​​ഷോ (BookMyShow): ടി​​ക്ക​​റ്റ് ബു​​ക്ക് ചെ​​യ്യു​​മ്പോ​​ൾ ‘ബു​​ക്ക് എ ​​സ്മൈ​​ൽ’ ചാ​​രി​​റ്റി​​യി​​ലേ​​ക്കു​​ള്ള ഒ​​രു രൂ​​പ സം​​ഭാ​​വ​​ന ഉ​​പ​​യോ​​ക്താ​​വി​​ന്‍റെ അ​​നു​​മ​​തി​​യി​​ല്ലാ​​തെ ത​​നി​​യെ സെ​​ല​​ക്ട് ആ​​യി കി​​ട​​ക്കു​​ന്ന രീ​​തി (Pre-ticked box) മാ​​റ്റാ​​ൻ നി​​ർ​​ദേ​​ശം ന​​ൽ​​കി.

ഇ​​ൻ​​ഡി​​ഗോ (IndiGo): അ​​ധി​​ക സേ​​വ​​ന​​ങ്ങ​​ൾ വേ​​ണ്ട എ​​ന്ന് വയ്ക്കു​​മ്പോ​​ൾ ഉ​​പ​​യോ​​ക്താ​​ക്ക​​ളി​​ൽ കു​​റ്റ​​ബോ​​ധ​​മോ ഭ​​യ​​മോ ഉ​​ണ്ടാ​​ക്കു​​ന്ന രീ​​തി​​യി​​ലു​​ള്ള ‘ക​​ൺ​​ഫേം ഷെ​​യ്മിം​​ഗ്’ (Confirm Shaming) സ​​ന്ദേ​​ശ​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ച്ച​​തി​​നാ​​ണ് ന​​ട​​പ​​ടി. ‘No, I will take risk’ എ​​ന്ന വാ​​ച​​ക​​ത്തി​​ന് പ​​ക​​രം ‘No, I will not add to the trip’’ എ​​ന്നു മാ​​റ്റാ​​ൻ നി​​ർ​​ദേ​​ശി​​ച്ചു.

ഫി​​സി​​ക്‌​​സ് വാ​​ല (Physics Wallah): ചാ​​രി​​റ്റി ഫ​​ണ്ടി​​ലേ​​ക്ക് 10 രൂ​​പ ത​​നി​​യെ കൂ​​ട്ടി​​ച്ചേ​​ർ​​ത്ത​​തി​​നും സൗ​​ജ​​ന്യ കോ​​ഴ്‌​​സു​​ക​​ൾ​​ക്ക് മു​​ന്പ് വ്യ​​ക്തി​​ഗ​​ത വി​​വ​​ര​​ങ്ങ​​ൾ നി​​ർ​​ബ​​ന്ധ​​മാ​​ക്കി​​യ​​തി​​നും അ​​ഞ്ചു ല​​ക്ഷം രൂ​​പ പി​​ഴ ചു​​മ​​ത്തി.

ഇ​​വ​​ർ​​ക്ക് പു​​റ​​മെ ഫ​​സ്റ്റ്ക്രൈ, ഫാം ​​ഈ​​സി, മ​​ക്കാ​​ഫി, സ്പൈ​​സ് ജെ​​റ്റ്, അ​​നു​​ജ് ജി​​ൻ​​ഡാ​​ൽ എ​​ന്നീ പ്ലാ​​റ്റ്‌​​ഫോ​​മു​​ക​​ൾ​​ക്കും ഒ​​ന്നു മു​​ത​​ൽ മൂ​​ന്നു വ​​രെ ല​​ക്ഷം രൂ​​പ പി​​ഴ ചു​​മ​​ത്തി​​യി​​ട്ടു​​ണ്ട്. 2023ലെ ‘ഡാ​​ർ​​ക്ക് പാ​​റ്റേ​​ൺ പ്ര​​തി​​രോ​​ധ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ’ പ്ര​​കാ​​രം വ്യാ​​ജ തി​​ര​​ക്ക് കാ​​ണി​​ക്ക​​ൽ, സ​​ബ്‌​​സ്‌​​ക്രി​​പ്‌​​ഷ​​ൻ കെ​​ണി​​ക​​ൾ, ഒ​​ളി​​പ്പി​​ച്ചു​​വ​​ച്ച ചാ​​ർ​​ജു​​ക​​ൾ എ​​ന്നി​​വ​​യു​​ൾ​​പ്പെ​​ടെ 13 ത​​രം വ​​ഞ്ച​​നാ​​പ​​ര​​മാ​​യ രീ​​തി​​ക​​ൾ ഇ​​ന്ത്യ​​യി​​ൽ നി​​രോ​​ധി​​ച്ചി​​ട്ടു​​ള്ള​​താ​​ണ്.

Latest News

Corehub Up