നടൻ ബിബിന്‍ ജോര്‍ജിന്റെ പുതിയ റസ്റ്ററന്റിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാൻ ധർമജൻ മദ്യപിച്ചാണ് എത്തിയതെന്ന തരത്തിൽ വാർത്തകൾ പരന്നിരുന്നു.
പിന്നാലെ ധർമജനെതിരെ വിമർശനവും ട്രോളുകളും ഉയർന്നു. താരത്തിന്റെ ശരീരഭാഷയും പെരുമാറ്റവുമാണ് ഇത്തരമൊരു വാർത്ത ഉയരാൻ ഇടയാക്കിയത്.
പിന്നാലെ ബിബിൻ ജോർജ് തന്നെ ഇതിന് മറുപടിയുമായി രംഗത്തെത്തി. ധര്ജമനെ ട്രോളുന്നൊരു വീഡിയോയുടെ കമന്റിലൂടെയായിരുന്നു ബിബിന്‍ ജോര്‍ജിന്റെ പ്രതികരണം.
‘‘നിങ്ങളുടെ വര്‍ക്കിനെ ബഹുമാനിക്കുന്നു. പക്ഷെ ദൈവം സത്യം. അദ്ദേഹം കഴിച്ചിട്ടില്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’’ എന്നായിരുന്നു ബിബിന്‍ ജോര്‍ജിന്റെ പ്രതികരണം.