Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Darya

ഐ​എ​ഫ്എ​ഫ്ഐ​യി​ലെ ഗോ​വ​ൻ സ്റ്റോ​റീ​സി​ൽ ഇ​ടം​നേ​ടി 'ദ​ര്യ'; ചി​ത്ര​ത്തി​ന്‍റെ വേ​ൾ​ഡ് പ്രീ​മി​യ​റും ഗോ​വ​യി​ൽ ന​ട​ക്കും

ഗോ​വ​യി​ൽ ന​ട​ക്കു​ന്ന 57-ാമ​ത് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ലെ 'ഗോ​വ​ൻ സ്റ്റോ​റീ​സ്' വി​ഭാ​ഗ​ത്തി​ലേ​ക്ക് മ​ല​യാ​ള​ത്തി​ൽ നി​ന്നു​ള്ള 'ദ​ര്യ' എ​ന്ന ഹ്ര​സ്വ​ചി​ത്രം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള സം​ഗീ​ത​ജ്ഞ​ൻ രാ​കേ​ഷ് കേ​ശ​വ​നും ച​ല​ച്ചി​ത്ര​കാ​ര​ൻ കി​ഷോ​ർ അ​ർ​ജു​നും ഈ ​നേ​ട്ട​ത്തി​ലൂ​ടെ ദേ​ശീ​യ ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

ന​വം​ബ​ർ 20 മു​ത​ൽ 28 വ​രെ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ ച​ല​ച്ചി​ത്ര​മേ​ള ന​ട​ക്കു​ന്ന​ത്. ച​ല​ച്ചി​ത്ര​മേ​ള​യി​ൽ ത​ന്നെ​യാ​ണ് 'ദ​ര്യ'​യു​ടെ വേ​ൾ​ഡ് പ്രീ​മി​യ​റും അ​ര​ങ്ങേ​റു​ന്ന​ത്. കൊ​ച്ചി​യി​ൽ താ​മ​സി​ക്കു​ന്ന കി​ഷോ​ർ അ​ർ​ജു​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത​താ​ണ് ഈ ​ചി​ത്രം. സം​വി​ധാ​യ​ക​നെ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഹ്ര​സ്വ​ചി​ത്രം തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യാ​ണ് ഐ​എ​ഫ്എ​ഫ്ഐ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത് എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. മാ​ത്ര​മ​ല്ല, തി​ര​ക്ക​ഥാ​കൃ​ത്ത് എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ സൃ​ഷ്ടി​ക​ൾ തു​ട​ർ​ച്ച​യാ​യി ഏ​ഴ് വ​ർ​ഷ​ങ്ങ​ളാ​യി ഈ ​മേ​ള​യി​ൽ ഇ​ടം​നേ​ടു​ന്നു​ണ്ട്. ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന രാ​കേ​ഷ് കേ​ശ​വ​ന് ക​രി​യ​റി​ൽ ല​ഭി​ക്കു​ന്ന ആ​ദ്യ​ത്തെ ഐ​എ​ഫ്എ​ഫ്ഐ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്.

ഇ​തി​ന് മു​മ്പും ഈ ​കൂ​ട്ടു​കെ​ട്ട് ശ്ര​ദ്ധേ​യ​മാ​യ സം​രം​ഭ​ങ്ങ​ളി​ൽ ഒ​ന്നി​ച്ച് പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​വേ​ള​യി​ൽ പു​റ​ത്തി​റ​ങ്ങി​യ 'നി​യ​തം' എ​ന്ന സം​ഗീ​ത സ​മ​ർ​പ്പ​ണ​ത്തി​ലൂ​ടെ​യാ​ണ് ഇ​വ​ർ നേ​ര​ത്തെ കൈ​കോ​ർ​ത്ത​ത്. ഡോ. ​ശ്രീ​ദാ​സ് എ​സ്. സം​വി​ധാ​നം ചെ​യ്ത ആ ​ഗാ​ന​ത്തി​ൽ കി​ഷോ​ർ അ​ർ​ജു​ൻ ക്രി​യേ​റ്റീ​വ് ഹെ​ഡ് ആ​യി പ്ര​വ​ർ​ത്തി​ച്ച​പ്പോ​ൾ, രാ​കേ​ഷ് കേ​ശ​വ​ൻ ഗാ​ന​ര​ച​ന​യും ആ​ലാ​പ​ന​വും സം​ഗീ​ത സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രു​ന്നു. അ​ന്ന​ത്തെ കേ​ര​ള ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ രാ​ജ്ഭ​വ​നി​ൽ വ​ച്ചാ​യി​രു​ന്നു ആ ​ഗാ​നം പ്ര​കാ​ശ​നം ചെ​യ്ത​ത്. സം​ഗീ​ത ജീ​വി​ത​ത്തി​ലെ വ​ലി​യൊ​രു നാ​ഴി​ക​ക്ക​ല്ലാ​യാ​ണ് രാ​കേ​ഷ് കേ​ശ​വ​ൻ ഈ ​നേ​ട്ട​ത്തെ കാ​ണു​ന്ന​ത്.

 

Latest News

Corehub Up