മക്കരപറമ്പ്: ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി മക്കരപ്പറമ്പ് ഗവണ്‍മെന്റ്് ഹൈസ്കൂളില്‍ ദശപുഷ്പ പ്രദര്‍ശനവും പരിസ്ഥിതി ബോധവത്കരണ പരിപാടിയും നടത്തി. സ്കൂളിലെ നേച്ചര്‍ ക്ലബ്ബിന്റെയും ഫോറസ്ട്രി ക്ലബ്ബിന്റെയും സീഡ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. നാട്ടിന്‍പുറങ്ങളില്‍നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന പരമ്പരാഗത ഔഷധസസ്യങ്ങളെ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പ്രദര്‍ശനം ഒരുക്കിയത്.
വിദ്യാര്‍ഥികള്‍ തന്നെ വീടുകളില്‍നിന്നും പരിസരങ്ങളില്‍ നിന്നും ശേഖരിച്ച കറുക, നിലപ്പന, മുക്കുറ്റി, തിരുതാളി, പൂവാംകുറുന്നില, കയ്യോന്നി, ഉഴിഞ്ഞ, ചെറുള, വിഷ്ണുക്രാന്തി, മുയല്‍ച്ചെവിയന്‍ എന്നീ ദശപുഷ്പങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.
പ്രധാനധ്യാപിക കെ.ടി. ജസീല ഉദ്ഘാടനം ചെയ്തു. അധ്യാപകരായ കെ.വി. ലക്ഷ്മിശ്രീ, പി. പ്രമോദ് , സി.എച്ച് . ഷിഫ ഷെറിന്, കെ.കെ. സൗമ്യ, ഫാത്തിമ അഫ്ന, പി. വിശ്വനാഥന് എന്നിവര്‍ പ്രസംഗിച്ചു.