Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dashboard

ബാ​ല​സം​ര​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ ഡാ​ഷ്ബോ​ർ​ഡ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ജി​​​​ല്ലാ​​​​ത​​​​ല ബാ​​​​ല​​​​സം​​​​ര​​​​ക്ഷ​​​​ണ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി സം​​​​സ്ഥാ​​​​ന ബാ​​​​ലാ​​​​വ​​​​കാ​​​​ശ സം​​​​ര​​​​ക്ഷ​​​​ണ ക​​​​മ്മീ​​​​ഷ​​​​ൻ ഏ​​​​കീ​​​​കൃ​​​​ത ഡി​​​​ജി​​​​റ്റ​​​​ൽ ഡാ​​​​ഷ്ബോ​​​​ർ​​​​ഡ് ത​​​​യാ​​​​റാ​​​​ക്കി.

ക​​​​മ്മീ​​​​ഷ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ജി​​​​ല്ല​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു പ്ര​​​​തി​​​​മാ​​​​സ അ​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ശേ​​​​ഖ​​​​രി​​​​ക്കു​​​​ന്ന വി​​​​വ​​​​ര​​​​ങ്ങ​​​​ൾ സം​​​​യോ​​​​ജി​​​​പ്പി​​​​ച്ചാ​​​​ണു ഡാ​​​​ഷ്ബോ​​​​ർ​​​​ഡ് ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന​​​​ത്.

സം​​​​സ്ഥാ​​​​ന​​​​ത്തെ കു​​​​ട്ടി​​​​ക​​​​ളു​​​​ടെ സം​​​​ര​​​​ക്ഷ​​​​ണം, ബാ​​​​ല​​​​നീ​​​​തി നി​​​​യ​​​​മം, പോ​​​​ക്‌​​​​സോ കേ​​​​സു​​​​ക​​​​ൾ, കു​​​​ട്ടി​​​​ക​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശ സം​​​​ര​​​​ക്ഷ​​​​ണം, പു​​​​ന​​​​ര​​​​ധി​​​​വാ​​​​സം, നി​​​​യ​​​​മ​​​​സ​​​​ഹാ​​​​യം, കേ​​​​സു​​​​ക​​​​ളു​​​​ടെ പു​​​​രോ​​​​ഗ​​​​തി തു​​​​ട​​​​ങ്ങി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഇ​​​​തി​​​​ലൂ​​​​ടെ ഏ​​​​കോ​​​​പി​​​​പ്പി​​​​ച്ചു വി​​​​ശ​​​​ക​​​​ല​​​​നം ചെ​​​​യ്യാ​​​​നാ​​​​കും.

ഇ​​​​തു​​​​വ​​​​രെ വി​​​​വി​​​​ധ ജി​​​​ല്ല​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഒ​​​​രൊ​​​​റ്റ ഡി​​​​ജി​​​​റ്റ​​​​ൽ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ൽ ല​​​​ഭ്യ​​​​മ​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത​​​​ല അ​​​​വ​​​​ലോ​​​​ക​​​​ന​​​​ത്തി​​​​നും ന​​​​യ​​​​പ​​​​ര​​​​മാ​​​​യ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ കൈ​​​​ക്കൊ​​​​ള്ളു​​​​ന്ന​​​​തി​​​​നും ബു​​​​ദ്ധി​​​​മു​​​​ട്ട് നേ​​​​രി​​​​ട്ടി​​​​രു​​​​ന്നു.

പു​​​​തി​​​​യ ഡാ​​​​ഷ്ബോ​​​​ർ​​​​ഡ് ഈ ​​​​പ​​​​രി​​​​മി​​​​തി പ​​​​രി​​​​ഹ​​​​രി​​​​ച്ച് ബാ​​​​ല​​​​സം​​​​ര​​​​ക്ഷ​​​​ണ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ത​​​​ത്‌​​​സ​​​മ​​​​യം വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​നും ജി​​​​ല്ല​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഏ​​​​കീ​​​​കൃ​​​​ത രൂ​​​​പ​​​​ത്തി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നും സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​കും. വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള ഏ​​​​കോ​​​​പ​​​​നം ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നും റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളും വി​​​​ശ​​​​ക​​​​ല​​​​ന​​​​ങ്ങ​​​​ളും എ​​​​ളു​​​​പ്പ​​​​ത്തി​​​​ൽ ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന​​​​തി​​​​നും ഇ​​​​ത് ഉ​​​​പ​​​​ക​​​​രി​​​​ക്കും.

ഡാ​​​​ഷ്ബോ​​​​ർ​​​​ഡ് വ​​​​നി​​​​താ-​​​​ശി​​​​ശു വി​​​​ക​​​​സ​​​​ന മ​​​​ന്ത്രി ബി​​​​ന്ദു കൃ​​​​ഷ്ണ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. ച​​​​ട​​​​ങ്ങി​​​​ൽ സം​​​​സ്ഥാ​​​​ന ബാ​​​​ലാ​​​​വ​​​​കാ​​​​ശ സം​​​​ര​​​​ക്ഷ​​​​ണ ക​​​​മ്മീ​​​​ഷ​​​​ന്‍റെ 2025-26 വാ​​​​ർ​​​​ഷി​​​​ക റി​​​​പ്പോ​​​​ർ​​​​ട്ട് ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​പേ​​​​ഴ്‌​​​​സ​​​​ൺ കെ. ​​​​വി. മ​​​​നോ​​​​ജ്കു​​​​മാ​​​​ർ മ​​​​ന്ത്രി ബി​​​​ന്ദു കൃ​​​​ഷ്ണ​​​​യ്ക്കു കൈ​​​​മാ​​​​റി.

‘ബാ​​​​ലാ​​​​വ​​​​കാ​​​​ശ കോ​​​​ൺ​​​​ക്ലേ​​​​വ് റി​​​​പ്പോ​​​​ർ​​​​ട്ടും ശി​​​​പാ​​​​ർ​​​​ശ​​​​ക​​​​ളും’, ‘ഭി​​​​ന്ന​​​​ശേ​​​​ഷി കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ക്ഷേ​​​​മം, സം​​​​ര​​​​ക്ഷ​​​​ണം-ശി​​​​പാ​​​​ർ​​​​ശ​​​​ക​​​​ൾ’ എ​​​​ന്നീ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും മ​​​​ന്ത്രി പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്തു.
ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​പേ​​​​ഴ്‌​​​​സ​​​​ൺ കെ. ​​​​വി. മ​​​​നോ​​​​ജ്കു​​​​മാ​​​​ർ, അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ ബി. ​​​​മോ​​​​ഹ​​​​ൻ​​​​കു​​​​മാ​​​​ർ, ഡോ. ​​​​എ​​​​ഫ്. വി​​​​ൽ​​​​സ​​​​ൺ, ടി. ​​​​സി. ജ​​​​ല​​​​ജ​​​​മോ​​​​ൾ, കെ.​​​കെ. ഷാ​​​​ജു, ര​​​​ജി​​​​സ്ട്രാ​​​​ർ ടി. ​​​​പി. കോ​​​​മ​​​​ള​​​​വ​​​​ല്ലി എ​​​​ന്നി​​​​വ​​​​ർ ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

Latest News

Corehub Up