Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Day Home

Kottayam

വ​യോ​ജ​ന​ങ്ങ​ൾ​ക്ക് സ്നേ​ഹസ്പ​ർ​ശ​മായി വെ​ള്ളൂ​ർ ക​രി​പ്പാ​ട​ത്ത് പ​ക​ൽവീ​ട്

തല​യോലപ്പ​റ​മ്പ്: ജീ​വി​ത സാ​യാ​ഹ്ന​ത്തി​ൽ ഒ​റ്റ​പ്പെ​ട​ലി​ന്‍റെ നൊ​മ്പ​ര​പ്പാ​ടു​ക​ളുണ്ടാതെ വ​യോ​ജ​ന​ങ്ങ​ൾ​ക്കു​ പ്ര​ഭാ​തം മു​ത​ൽ പ്ര​ദോ​ഷം വ​രെ ഉ​ല്ല​സി​ക്കാ​ൻ സ്നേ​ഹ സ്പ​ർ​ശ​മാ​യി ഒ​രു പ​ക​ൽവീ​ട്. വൈ​ക്കം വെ​ള്ളൂ​ർ ക​രി​പ്പാ​ട​ത്ത് മൂ​വാ​റ്റു​പു​ഴ​യാ​റി​ന്‍റെ ഓ​ര​ത്ത് ക​രി​പ്പാ​ടം ആ​ർ​ബി കെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ ഒ​രു​ക്കി​യ പ​ക​ൽവീ​ടാ​ണ് വ​യോ​ധി​ക​ർ​ക്ക് സാ​ന്ത്വ​ന​മാ​കു​ന്ന​ത്.

മൂ​ന്നു വ​ർ​ഷം മു​മ്പാ​ണ് സ​മു​ദ്രോ​ത്പ​ന്ന ക​യ​റ്റു​മ​തി വ്യ​വ​സാ​യി​യാ​യ പി.​കെ. രാ​ജു പു​ല്ലു​വേ​ലി ക​രി​പ്പാ​ടം ആ​ർ​ബി കെ​യ​ർ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ക​ൽവീ​ട് ആ​രം​ഭി​ച്ച​ത്. രാ​വി​ലെ ത​ല​യോ​ല​പ​റ​മ്പ്, മ​റ​വ​ൻ​തു​രു​ത്ത്, വെ​ള്ളൂ​ർ, ചെ​മ്പ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വ​യോ​ധി​ക​ർ പ​ക​ൽവീ​ട്ടി​ലെ​ത്തും. ചെ​സ്, കാ​രം​സ്, ഷ​ട്ടി​ൽ തു​ട​ങ്ങി വി​വി​ധ ക​ളി​ക​ളി​ലേ​ർ​പ്പെ​ട്ട് സ​ല്ല​പി​ച്ചും ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചും പ​ക​ൽ മു​ഴു​വൻ ആ​ഹ്ലാ​ദി​ക്കാം. ഇ​പ്പോ​ൾ 60 പേ​ർ പ​ക​ൽവീ​ട്ടി​ലെ ആ​ഹ്ലാ​ദം പ​ങ്കി​ട്ട് ശാ​രീ​രി​ക-മാ​ന​സി​ക ആ​രോ​ഗ്യം തി​രി​ച്ചുപി​ടി​ച്ച് ജീ​വി​തം പ്ര​തീ​ക്ഷാ​നി​ർ​ഭ​ര​മാ​ക്കു​ന്നു​. സ്വാ​ദൂ​റു​ന്ന വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കാ​ൻ വാ​സ​വേ​ട്ട​നും സ്‌​മി​ത ഷാ​ജി​യു​മു​ണ്ട്.

ഉച്ചയൂണിന് അ​ഞ്ചു​ത​രം ക​റി​ക​ളുണ്ട്. ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സം മീ​ൻ​ക​റി . ഒ​രു ദി​വ​സം ഇ​റ​ച്ചി​ക്ക​റി​യു​മു​ണ്ട്. പ​ക​ൽ വീ​ട്ടി​ലെ​ത്തു​ന്ന എ​ല്ലാ​വ​രു​ടെയും പ​ങ്കാ​ളി​ത്തം ഭ​ക്ഷ​ണം ഒ​രു​ക്കു​ന്ന​തി​ലു​ണ്ട്.

ഇ​വ​ർ​ക്കു​ പു​റ​മേ ഈ ​സ്‌​നേ​ഹ​ക്കൂ​ടാ​ര​ത്തി​ലെ കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​കാ​ൻ അ​യ​ൽ​പ​ക്ക​ത്തെ വീ​ട്ട​മ്മ​മാ​രും എത്തും. പ​ക​ൽവീ​ടി​നെ സ​ജീ​വ​മാ​ക്കാ​ൻ ക​രി​പ്പാ​ടം ആ​ർ​ബി ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ പി.​കെ. രാ​ജു പു​ല്ലു​വേ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ൻ പ​ഞ്ചാ​യ​ത്തം​ഗം ഡൊ​മി​നി​ക് ചെ​റി​യാ​ൻ, അ​ജി​ത് പ്ര​കാ​ശ്, കെ.​എ​സ്.​സാ​ബു തു​ട​ങ്ങി​യ​വ​രു​ടെ ഏ​കോ​പ​ന​ത്തോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​മു​ണ്ട്.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ ക​രി​പ്പാ​ടം ആ​ർ​ബി കെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ ത​ല​യോ​ല​പ്പ​റ​മ്പ്, വെ​ള​ളൂ​ർ, മ​റ​വ​ൻ​തു​രു​ത്ത്, ചെ​മ്പ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നി​ർ​ധ​ന​രാ​യ പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ൾ​ക്കു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ, വൃ​ക്ക രോ​ഗി​ക​ൾ​ക്കു​ള്ള ഡ​യാ​ലി​സി​സ് കി​റ്റ്, കു​ത്തി​വ​യ്പി​നു​ള്ള മ​രു​ന്നു​ക​ൾ എ​ന്നി​വ ന​ൽ​കിവ​രു​ന്നു​.

Latest News

Corehub Up