Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Daya Sujith

അ​വ​രോ​ട് വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്താ​ൻ പ​റ​ഞ്ഞ​ത് ഞാ​ൻ: തു​റ​ന്നു പ​റ​ഞ്ഞ് മ​ഞ്ജു പി​ള്ള​യു​ടെ മ​ക​ൾ ദ​യ സു​ജി​ത്ത്    

മാ​താ​പി​താ​ക്ക​ളാ​യ മ​ഞ്ജു പി​ള്ള​യോ​ടും സു​ജി​ത്ത് വാ​സു​ദേ​വി​നോ​ടും വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്താ​നും സ്വ​ത​ന്ത്ര​മാ​യി മു​ന്നോ​ട്ട് പോ​കാ​നും പ​റ​ഞ്ഞ​ത് താ​നാ​ണെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞ് ഇ​രു​വ​രു​ടെ​യും മ​ക​ൾ ദ​യ സു​ജി​ത്.

വി​വാ​ഹ​മോ​ചി​ത​രാ​യ ശേ​ഷം ര​ണ്ടു​പേ​രു​ടെ​യും ജീ​വി​തം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ടെ​ന്നും മ​ക​ളെ​ന്ന നി​ല​യി​ൽ താ​നും സ​ന്തോ​ഷ​വ​തി​യാ​ണെ​ന്നും കാ​ർ​ത്തി​ക് സൂ​ര്യ​യു​ടെ യൂ​ട്യൂ​ബ് പോ​ഡ്‌​കാ​സ്റ്റി​ൽ അ​തി​ഥി​യാ​യി എ​ത്തി​യ ദ​യ പ​റ​യു​ന്നു.

‘‘മാ​താ​പി​താ​ക്ക​ളു​ടെ വേ​ർ​പി​രി​യ​ൽ ത​നി​ക്ക് മാ​ന​സി​ക ബു​ദ്ധി​മു​ട്ടോ ട്രോ​മ​യോ ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ല. അ​വ​ർ ക​ടു​ത്ത മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​യി​രു​ന്നു. ഒ​രു റിേ​ല​ഷ​ൻ​ഷി​പ്പ് എ​ന്നു പ​റ​ഞ്ഞാ​ൽ മ​റ്റെ​യാ​ളെ സ​ന്തോ​ഷി​പ്പി​ക്കു​ക, എ​ന്ന​ത​ല്ല, ന​മ്മ​ളും സ്വ​യം സ​ന്തോ​ഷ​വാ​ന്മാ​രാ​യി​രി​ക്ക​ണം. അ​വ​ർ അ​ങ്ങ​നെ ആ​യി​രു​ന്നി​ല്ല.

ര​ണ്ടു​പേ​രും സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കാ​നാ​യി, എ​നി​ക്ക് വേ​ണ്ടി ഒ​രു​മി​ച്ച് തു​ട​രേ​ണ്ട​തി​ല്ലെ​ന്ന് ഞാ​നാ​ണ് അ​വ​രോ​ട് പ​റ​ഞ്ഞ​ത്, കു​റ​ച്ചു​കൂ​ടി നേ​ര​ത്തേ ഞാ​ന​ത് പ​റ​യ​ണ​മാ​യി​രു​ന്നു എ​ന്നേ എ​നി​ക്ക് തോ​ന്നി​യി​ട്ടു​ള്ളൂ. ശേ​ഷം ഇ​രു​വ​രും എ​ല്ലാ​ത്ത​ര​ത്തി​ലും വ​ള​ര്‍​ന്നി​ട്ടേ​യു​ള്ളൂ. ആ ​സ​മ​യ​ത്ത് എ​നി​ക്ക് 18, 19 വ​യ​സാ​യി​രു​ന്നു.

സ​മൂ​ഹം എ​ന്തു ചി​ന്തി​ക്കു​മെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ ആ​ശ​ങ്ക. ഇ​തൊ​ക്കെ ര​ണ്ട് വ​ർ​ഷം ക​ഴി​യു​മ്പോ​ൾ സ​മൂ​ഹം മ​റ​ക്കും, പ​ക്ഷേ ന​മു​ക്ക് ന​മ്മു​ടെ സ​ന്തോ​ഷ​വും മാ​ന​സി​കാ​രോ​ഗ്യ​വു​മ​ല്ലേ വ​ലു​ത്. പി​രി​യാ​ൻ തീ​രു​മാ​നി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ പി​രി​യാ​ൻ പ​റ​ഞ്ഞു. അ​ല്ലെ​ങ്കി​ൽ അ​തി​നെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​ൻ പ​റ​ഞ്ഞു. അ​ങ്ങ​നെ പി​രി​ഞ്ഞു, ഡി​വോ​ഴ്സ് ആ​യി.

അ​മ്മ​യു​ടെ ര​ണ്ടാം വി​വാ​ഹം കൂ​ടി ആ​യി​രു​ന്ന​തു​കൊ​ണ്ട്, അ​ങ്ങ​നെ​യൊ​രു തീ​രു​മാ​ന​മെ​ടു​ക്കു​ക ഏ​റെ പ്ര​യാ​സ​ക​ര​മാ​യി​രു​ന്നു. പ്ര​ത്യേ​കി​ച്ചും ആ​ണ​ധി​കാ​ര​മു​ള്ള ഒ​രു ഫി​ലിം ഇ​ൻ​ഡ​സ്ട്രി​യി​ൽ വ​ർ​ക്ക് ചെ​യ്യു​ന്ന ഒ​രാ​ള് കൂ​ടെ ആ​യ​തി​നാ​ൽ. വി​വാ​ഹ​മോ​ച​ന​ത്തി​നു​ശേ​ഷം അ​ച്ഛ​ന് ല​ഭി​ക്കാ​ത്ത​തി​ൽ കൂ​ടു​ത​ൽ കു​റേ ഹേ​റ്റ് ക​മ​ന്‍റ്സ് അ​മ്മ​യ്ക്ക് ല​ഭി​ച്ചി​രു​ന്നു.

മാ​ത്ര​മ​ല്ല ഇ​വ​ർ വി​വാ​ഹ​മോ​ചി​ത​രാ​യ ശേ​ഷം ര​ണ്ടു​പേ​രു​ടെ​യും ജീ​വി​തം ഭ​യ​ങ്ക​ര ഉ​യ​ര​ങ്ങ​ളി​ലേ​ക്കാ​ണ് പോ​കു​ന്ന​ത്. ക​രി​യ​റി​ന്‍റെ കാ​ര്യ​ത്തി​ൽ മാ​ത്ര​മ​ല്ല ആ​രോ​ഗ്യ​കാ​ര്യ​ത്തി​ലും അ​മ്മ ഒ​രു​പാ​ട് മെ​ച്ച​പ്പെ​ട്ടു. അ​ച്ഛ​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ഷ​നി​ൽ ത​ന്നെ മു​ന്നോ​ട്ടു​പോ​കാ​ൻ പ​റ്റി.

അ​മ്മ മ​ഞ്ജു പി​ള്ള​യു​ടെ കു​ടും​ബ​ത്തി​ൽ സി​നി​മാ പ​ശ്ചാ​ത്ത​ല​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​മ്മ സ്വ​ന്തം പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ് ക​രി​യ​ർ വ​ള​ർ​ത്തി​യ​ത്. സി​നി​മാ പ​ശ്ചാ​ത്ത​ല​മി​ല്ലാ​തെ​യാ​ണ് അ​ച്ഛ​ൻ സു​ജി​ത് വാ​സു​ദേ​വും ഈ ​രം​ഗ​ത്ത് മു​ന്നോ​ട്ടു​വ​ന്ന​ത്. ഇ​രു​വ​രു​ടെ​യും വ​ർ​ഷ​ങ്ങ​ളാ​യു​ള്ള അ​ധ്വാ​ന​ത്തെ​യും അ​വ​ർ നേ​ടി​യെ​ടു​ത്ത പേ​രി​നെ​യും താ​ൻ ഏ​റെ ബ​ഹു​മാ​നി​ക്കു​ന്നു​വെ​ന്നും ദ​യ പ​റ​ഞ്ഞു.

‘മ​ഞ്ജു പി​ള്ള​യു​ടെ മ​ക​ൾ’ എ​ന്ന​തി​ന​പ്പു​റം ‘ദ​യ സു​ജി​ത്’ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ട​ണം. സ്വ​ന്തം ക​ഴി​വു​ക​ളി​ലൂ​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും വ്യ​ക്ത​മാ​യ ഐ​ഡ​ന്റി​റ്റി സൃ​ഷ്ടി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. മും​ബൈ​യി​ലെ ഫാ​ഷ​ൻ സ്കൂ​ൾ ഉ​പേ​ക്ഷി​ച്ച് ഇ​റ്റ​ലി​യി​ൽ പ​ഠി​ക്കാ​ൻ പോ​യ​പ്പോ​ഴും ക​രി​യ​റി​ൽ മാ​റ്റി​യ​പ്പോ​ളും അ​മ്മ പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി​യി​രു​ന്നു​വെ​ന്ന് ദ​യ പ​റ​യു​ന്നു.

2000 ൽ ​ആ​ണ് മ​ഞ്ജു പി​ള്ള​യും സു​ജി​ത് വാ​സു​ദേ​വും വി​വാ​ഹി​ത​രാ​യ​ത്. 2024ൽ ​ഇ​വ​ർ നി​യ​മ​പ​ര​മാ​യി വി​വാ​ഹ​മോ​ചി​ത​രാ​യി.

Latest News

Corehub Up