Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Daycare

ഡേ​കെ​യ​ർ സെ​ന്‍റ​റി​ൽ ഭാ​ര്യ​യെ​യും മ​ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി; ഗൃ​ഹ​നാ​ഥ​ൻ ജീ​വ​നൊ​ടു​ക്കി

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ മി​ന​സോ​ട്ട​യി​ൽ ഡേ​കെ​യ​ർ സെ​ന്‍റ​റി​ൽ വ​ച്ച് ഭാ​ര്യ​യെ​യും ഏ​ഴ് വ​യ​സു​ള്ള മ​ക​ളെ​യും കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഗൃ​ഹ​നാ​ഥ​ൻ ജീ​വ​നൊ​ടു​ക്കി. സം​ഭ​വ​സ​മ​യ​ത്ത് ഡേ​കെ​യ​റി​ൽ മ​റ്റ് കു​ട്ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നു​പു​റ​മെ മ​റ്റൊ​രു സ്ഥ​ല​ത്ത് ബ​ന്ധു​വി​നെ​യും ഇ​യാ​ൾ കൊ​ല​പ്പെ​ടു​ത്തി​യ​താ​യി പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.

മി​നി​സാ​പോ​ളീ​സി​ലെ ഹോ​പ്കി​ൻ​സി​ൽ ദ​മ്പ​തി​ക​ൾ ന​ട​ത്തി​യി​രു​ന്ന ഡേ​കെ​യ​റി​ൽ വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഡേ​കെ​യ​റി​ലേ​ക്ക് കു​ട്ടി​യെ കൊ​ണ്ടു​വ​ന്ന ര​ക്ഷ​ക​ർ​ത്താ​വാ​ണ് മൃ​ത​ദേ​ഹം ക​ണ്ട് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​ത്.

ഡേ​കെ​യ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് ആ​റ് കു​ട്ടി​ക​ൾ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സം​ഭ​വം ന​ട​ക്കു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​മ്പ്, ഹോ​പ്കി​ൻ​സി​ന് സ​മീ​പം ബേ​ൺ​സ്വി​ല്ലെ​യി​ൽ ഒ​രു സ്ത്രീ​യെ കു​ത്തി​ക്കൊ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​ര​ണ്ട് സം​ഭ​വ​ങ്ങ​ളും ത​മ്മി​ൽ ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ക​രു​തു​ന്ന​ത്. കൊ​ല്ല​പ്പെ​ട്ട സ്ത്രീ​യു​ടെ വീ​ട്ടി​ലാ​ണ് പ്ര​തി താ​മ​സി​ച്ചി​രു​ന്ന​ത്.

കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. 2019 മു​ത​ൽ ലൈ​സ​ൻ​സോ​ടെ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഡേ​കെ​യ​റാ​ണി​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന​ക​ളി​ലെ​ല്ലാം ഇ​ത് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Latest News

Corehub Up