Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Days

Ernakulam

സ്‌​കൂ​ള്‍ തു​റ​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍; മൂ​വാ​റ്റു​പു​ഴ​യി​ല്‍ വി​പ​ണി സ​ജീ​വം

മൂ​വാ​റ്റു​പു​ഴ: സ്‌​കൂ​ള്‍ തു​റ​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കെ മൂ​വാ​റ്റു​പു​ഴ​യി​ല്‍ വി​പ​ണി സ​ജീ​വം. പു​ത്ത​നു​ടു​പ്പും സ്‌​കൂ​ള്‍ ബാ​ഗും കു​ട​യും മ​റ്റും വാ​ങ്ങാ​നു​ള്ള തി​ര​ക്കി​ലാ​ണ് ര​ക്ഷി​താ​ക്ക​ളും കു​ട്ടി​ക​ളും. വേ​ന​ല്‍​മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും ചൂ​ടു​പി​ടി​ച്ച ക​ച്ച​വ​ട​മാ​ണ് ന​ഗ​ര​ത്തി​ലെ സ്‌​കൂ​ള്‍ വി​പ​ണി​യി​ല്‍. കു​ട്ടി​ക​ള്‍​ക്കാ​വ​ശ്യ​മാ​യ എ​ല്ലാ വ​സ്തു​ക്ക​ളു​മെ​ത്തി​ച്ചാ​ണ് വ്യാ​പാ​രി​ക​ള്‍ വി​പ​ണി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

നോ​ട്ട് ബു​ക്ക്, ബാ​ഗ്, കു​ട, ചെ​രി​പ്പ്, ല​ഞ്ച് ബോ​ക്സ്, വാ​ട്ട​ര്‍​ബോ​ട്ടി​ല്‍, പെ​ന്‍​സി​ല്‍, പേ​ന, യൂ​ണി​ഫോം, മ​ഴ​ക്കോ​ട്ട് തു​ട​ങ്ങി​യ​വ​യെ​ല്ലാം വി​പ​ണി കൈ​യ​ടി​ക്കി​ക്ക​ഴി​ഞ്ഞു. കു​ട്ടി​ക​ളു​ടെ ഇ​ഷ്ട കാ​ര്‍​ട്ടൂ​ണ്‍ താ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ള്‍ പ​തി​പ്പി​ച്ച ബാ​ഗു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യ്ക്കാ​ണ് ആ​വ​ശ്യ​ക്കാ​രേ​റെ​യും. കു​ട്ടി​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന​തി​നാ​യി സ്പൈ​ഡ​ര്‍​മാ​ന്‍റെ​യും ഡോ​റ​യു​ടെ​യും ബാ​ര്‍​ബി​യു​ടെ​യും ചി​ത്ര​ങ്ങ​ള്‍ പ​തി​ച്ച ബാ​ഗു​ക​ളാ​ണ് വി​പ​ണി​യി​ലെ മു​ന്‍​നി​ര​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

200 രൂ​പ​യി​ലാ​രം​ഭി​ക്കു​ന്ന ബാ​ഗു​ക​ള്‍​ക്ക് ബ്രാ​ന്‍​ഡ് അ​നു​സ​രി​ച്ച് 2,500 രൂ​പ വ​രെ​യാ​ണ് വി​ല. 130 മു​ത​ല്‍ 850 രൂ​പ​ വ​രെ​യു​ള്ള കു​ട​ക​ളും വാ​ങ്ങാ​ന്‍ ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്. സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന​തി​നൊ​പ്പം മ​ഴ കൂ​ടി എ​ത്തു​ന്ന​തോ​ടെ മ​ഴ​ക്കോ​ട്ടു​ക​ളും വില്പനയ്ക്കുണ്ട്. 100 മു​ത​ല്‍ 3000 രൂ​പ വ​രെ​യു​ള്ള മ​ഴ കോ​ട്ടു​ക​ള്‍ മൂ​വാ​റ്റു​പു​ഴ​യി​ലെ വി​പ​ണി​യി​ല്‍ ല​ഭ്യ​മാ​ണ്. നോ​ട്ടു​ബു​ക്കു​ക​ള്‍​ക്കാ​ക​ട്ടെ 30 മു​ത​ല്‍ 65 രൂ​പ വ​രെ​യാ​ണ് വി​ല.

സ്‌​കൂ​ള്‍ തു​റ​ക്കാ​ന്‍ ഇ​നി​യും ദി​വ​സ​ങ്ങ​ള്‍ ബാ​ക്കി​യു​ള്ള​തി​നാ​ല്‍ ക​ച്ച​വ​ടം കൂ​ടു​ത​ല്‍ ഉ​ഷാ​റാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വ്യാ​പാ​രി​ക​ള്‍. ഇ​തി​നു പു​റ​മെ ജി​ല്ലാ പോ​ലീ​സ് വാ​യ്പ സ​ഹ​ക​ര​ണ​സം​ഘ​ത്തി​ന്‍റെ സ്‌​കൂ​ള്‍ മാ​ര്‍​ക്ക​റ്റും പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ര​മ​ന​പ്പ​ടി​യി​ലു​ള്ള സ​ഹ​ക​ര​ണ സം​ഘം ബ്രാ​ഞ്ച് കെ​ട്ടി​ട​ത്തി​ലാ​ണ് വി​പ​ണി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച ഒ​ഴി​കെ​യു​ള്ള എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും മാ​ര്‍​ക്ക​റ്റ് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

Latest News

Corehub Up