തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ച്ചൂട് പിടിവിട്ട് കുതിക്കുന്നു. ഇന്നലെ പാലക്കാടും പുനലൂരിലും പകല്‍ താപനില 39.8 ഡിഗ്രി സെല്ഷസിലെത്തി. രണ്ടു ദിവസം കൂടി സംസ്ഥാനത്ത് കടുത്ത ചൂട് തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പകല്‍ താപനില ക്രമാതീതമായി കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
പാലക്കാട് ജില്ലയില്‍ പകല്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി വരെയും പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38 ഡിഗ്രി വരെയും ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 37 ഡിഗ്രി വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി വരെയും പകല്‍ച്ചൂട് അനുഭവപ്പെടാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.