ഡെയ്ട്ടൺ: പ്രശസ്ത സാഹിത്യകാരൻ സൽമാൻ റുഷ്ദി ഡെയ്ട്ടൺ ലിറ്റററി പീസ് പ്രൈസ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഏറ്റുവാങ്ങി.
സാഹിത്യമികവിനൊപ്പം എഴുത്തിലൂടെ സമാധാന സന്ദേശം നൽകിയ എഴുത്തുകാർക്കാണ് പുരസ്കാരം ലഭിക്കുന്നത്. ഫിക്ഷൻ, നോൺ ഫിക്ഷൻ, ലൈഫ് ടൈം അച്ചീവ്മെന്റ് എന്നീ വിഭാഗങ്ങളിൽ പ്രത്യേകം പുരസ്കാരങ്ങളുണ്ട്.
റുഷ്ദിക്ക് നേരേ 2022ൽ നടന്ന ആക്രമണത്തിൽ അദ്ദേഹത്തിന് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. ആക്രമണത്തെക്കുറിച്ച് 2024ൽ ‘നൈഫ്’ എന്ന പേരിൽ അദ്ദേഹം ഓർമക്കുറിപ്പ് എഴുതിയിരുന്നു.
മൂന്ന് നോവെല്ലകളും രണ്ട് ചെറുകഥകളും അടങ്ങിയ ‘ദി ഇലവൻത് അവർ’ ആണ് റുഷ്ദിയുടെ ഒടുവിലിറങ്ങിയ പുസ്തകം. കവേഹ് അക്ബർ, സുനിൽ അമൃത് എന്നിവരാണ് ഇത്തവണ പുരസ്കാരം നേടിയ മറ്റ് പ്രമുഖർ.