അങ്കമാലി: ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (ഓട്ടോണമസ്) യിലെ സ്കൂൾ ഓഫ് സോഷ്യൽ വർക്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോൺഫറൻസും വിദ്യാർഥി സംഗമവുമായ ‘ഡിനോവോ 26’ന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു.
കാമ്പസിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഫാ. ഡോ. ജോണി ചാക്കോ മംഗലത്ത് ലോഗോ പ്രകാശനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് തടത്തിൽ, ഫാ. മാത്യു മാളിയേക്കൽ, സ്കൂൾ ഓഫ് സോഷ്യൽ വർക്ക് മേധാവി എം.എസ്. അനീഷ്, ജെയിംസ് കുക്ക് യൂണിവേഴ്സിറ്റിയിലെ അധ്യാപകരും വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു.
ഡിസംബർ എട്ട് മുതൽ 10 വരെയാണ് ഡിനോവോ 26 നടക്കുന്നത്.