Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Death Due To

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണം: വേണ്ടത് എംഎസിടി മാതൃകയിലുള്ള ട്രൈബ്യൂണൽ

കോ​ട്ട​യം: വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ മ​നു​ഷ്യ​ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ ആ​ശ്രി​ത​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​ത്തി​ൽ വ​രു​ത്തി​യ വ​ർ​ധ​ന ആ​ശ്വാ​സ​മാ​ണെ​ങ്കി​ലും വേ​ണ്ട​ത് വാ​ഹ​നാ​പ​ക​ട​ത്തി​ലെ ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു​ള്ള എം​എ​സി​ടി മാ​തൃ​ക​യി​ലു​ള്ള ട്രൈ​ബ്യൂ​ണ​ൽ സം​വി​ധാ​ന​മാ​ണ്. മോ​ട്ടോ​ർ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ എം​എ​സി​ടി വ​ഴി ന​ഷ്ട​പ​രി​ഹാ​രം നി​ർ​ണ​യി​ക്കു​ന്ന​തു​പോ​ലെ, വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ന്ന​വ​ർ​ക്കും യ​ഥാ​ർ​ഥ ന​ഷ്ടം വി​ല​യി​രു​ത്തി അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ഉ​റ​പ്പാ​ക്കു​ന്ന പ്രാ​യോ​ഗി​ക​മാ​യ നി​യ​മ​സം​വി​ധാ​നം വേ​ണ​മെ​ന്നാ​ണ് മ​ല​യോ​ര​ജ​ന​ത​യു​ടെ ആ​വ​ശ‍്യം.

2018 മു​ത​ൽ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ മ​നു​ഷ്യ​ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് 10 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കി​വ​ന്നി​രു​ന്ന​ത്. 2024ൽ ​ദു​ര​ന്ത പ്ര​തി​ക​ര​ണ നി​ധി​യി​ൽ​നി​ന്ന് നാ​ലു ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ഴും ആ​കെ തു​ക 10 ല​ക്ഷ​ത്തി​ൽ​ത​ന്നെ നി​ല​നി​ർ​ത്തി. വ​നം​വ​കു​പ്പി​ന്‍റെ വി​ഹി​തം ആ​റു ല​ക്ഷ​മാ​യി കു​റ​യ്ക്കു​ക​യാ​യി​രു​ന്നു. ഈ ​പ്ര​ശ്നം ഗൗ​ര​വ​മാ​യി കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്ന​ത് ഫാം ​എ​ന്ന ക​ർ​ഷ​ക സം​ഘ​ട​ന ന​ൽ​കി​യ കേ​സി​ലൂ​ടെ​യാ​ണ്. കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ അ​ച്ഛ​ൻ ന​ഷ്ട​പ്പെ​ട്ട ആ​ദി​വാ​സി ബാ​ല​നു​വേ​ണ്ടി​യാ​യി​രു​ന്നു ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.

ഈ ​കേ​സി​ന്‍റെ തു​ട​ർ ന​ട​പ​ടി​ക​ളി​ലൂ​ടെ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന്‍റെ അ​പ​ര്യാ​പ്ത​ത​യും വി​വി​ധ കേ​ന്ദ്ര-​സം​സ്ഥാ​ന പ​ദ്ധ​തി​ക​ൾ പ്ര​കാ​രം ല​ഭി​ക്കേ​ണ്ട തു​ക​ക​ളു​ടെ ക​ണ​ക്കു​കൂ​ട്ട​ലി​ലെ പ്ര​ശ്ന​ങ്ങ​ളും കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്നു. ഈ ​കേ​സി​ൽ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട അ​മി​ക്ക​സ് ക്യൂ​റി റി​പ്പോ​ർ​ട്ടും പ്ര​ധാ​ന​പ്പെ​ട്ട രേ​ഖ​യാ​ണ്.

ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​ലെ അ​വ്യ​ക്ത​ത​ക​ളും വി​വി​ധ പ​ദ്ധ​തി​ക​ൾ പ്ര​കാ​രം അ​ർ​ഹ​മാ​യ തു​ക​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ലെ പ്ര​ശ്ന​ങ്ങ​ളും അ​മി​ക്ക​സ് ക്യൂ​റി റി​പ്പോ​ർ​ട്ടി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. തു​ട​ർ​ന്നു​ള്ള ന​ട​പ​ടി​ക​ളി​ലൂ​ടെ​യാ​ണ് ന​ഷ്ട​പ​രി​ഹാ​രം 14 ല​ക്ഷം രൂ​പ​യാ​യ​ത്. യു​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ന​ഷ്ട​പ​രി​ഹാ​രം 50 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കു​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. അ​തി​ലാ​ണ് ഇ​പ്പോ​ൾ 25 ശ​ത​മാ​നം വ​ർ​ധ​ന ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്.

മ​രി​ച്ച വ്യ​ക്തി​യു​ടെ വ​രു​മാ​നം, പ്രാ​യം, ആ​ശ്രി​ത​രു​ടെ എ​ണ്ണം, കു​ടും​ബ​ത്തി​നു​ണ്ടാ​കു​ന്ന ഭാ​വി​യി​ലെ സാ​മ്പ​ത്തി​ക ന​ഷ്ടം തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് ന​ഷ്ട​പ​രി​ഹാ​രം നി​ർ​ണ​യി​ക്ക​ണം. ഒ​രു നി​ശ്ചി​ത തു​ക എ​ല്ലാ​വ​ർ​ക്കും ന​ൽ​കു​ന്ന രീ​തി​ക്ക​പ്പു​റം, ഓ​രോ കേ​സും പ്ര​ത്യേ​കം പ​രി​ഗ​ണി​ച്ച് ന​ഷ്ട​പ​രി​ഹാ​രം നി​ശ്ച​യി​ക്കു​ന്ന സം​വി​ധാ​നം ഉ​ണ്ടാ​ക​ണം.അ​മി​ക്ക​സ് ക്യൂ​റി റി​പ്പോ​ർ​ട്ടും ഈ ​ആ​വ​ശ്യ​ത്തി​ന് നി​യ​മ​പ​ര​മാ​യ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു. കേ​സ് ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, റി​പ്പോ​ർ​ട്ടി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ കൂ​ടി പ​രി​ഗ​ണി​ച്ച് എം​എ​സി​ടി മാ​തൃ​ക​യി​ലു​ള്ള ട്രൈ​ബ്യൂ​ണ​ൽ സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് വനാ​തി​ർ​ത്തി​ക​ളി​ലും മ​ല​യോ​ര മേ​ഖ​ല​ക​ളി​ലും ജീ​വി​ക്കു​ന്ന മ​നു​ഷ്യ​രു​ടെ ആ​വ​ശ‍്യം.

Latest News

Corehub Up