Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Death Toll 23

വേ​ദാ​ന്ത സ്ഫോ​ട​നം:ര​ണ്ടു​പേ​ർ​കൂ​ടി മ​രി​ച്ചു

റാ​യ്പു​ർ: ഛത്തീസ്ഗ​ഡി​ലെ ശ​ക്തി​ജി​ല്ല​യി​ൽ വേ​ദാ​ന്ത പ​വ​ർ​പ്ലാ​ന്‍റി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു​പേ​ർ​കൂ​ടി ഇ​ന്ന​ലെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.

ഇ​തോ​ടെ ക​ഴി​ഞ്ഞ 14നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 23 ആ​യി. 12 ഇ​പ്പോ​ഴും വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ൽ മൂ​ന്നു​പേ​രു​ടെ നി​ല അ​തീ​വ​ഗു​രു​ത​ര​മാ​ണ്.

രാ​യ്ഗ​ട്ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി സു​ബ്ര​ത കു​മാ​ർ ജ​ന, റാ​യ്പു​രി​ലെ കാ​ൽ​ദ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി ഉ​പേ​ന്ദ്ര ഷാ ​എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ മ​രി​ച്ച​ത്.

ഇ​രു​വ​ർ​ക്കും 90 ശ​ത​മാ​ന​ത്തി​ലേ​റെ പൊ​ള്ള​ലേ​റ്റി​രു​ന്നു. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ര​ണ്ടു​മ​ണി​യോ​ടെ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

Latest News

Corehub Up