റായ്പുർ: ഛത്തീസ്ഗഡിലെ ശക്തിജില്ലയിൽ വേദാന്ത പവർപ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേർകൂടി ഇന്നലെ മരണത്തിന് കീഴടങ്ങി.
ഇതോടെ കഴിഞ്ഞ 14നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. 12 ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ മൂന്നുപേരുടെ നില അതീവഗുരുതരമാണ്.
രായ്ഗട്ട് മെഡിക്കൽ കോളജിൽ കഴിഞ്ഞിരുന്ന പശ്ചിമബംഗാൾ സ്വദേശി സുബ്രത കുമാർ ജന, റായ്പുരിലെ കാൽദ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ജാർഖണ്ഡ് സ്വദേശി ഉപേന്ദ്ര ഷാ എന്നിവരാണ് ഇന്നലെ മരിച്ചത്.
ഇരുവർക്കും 90 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രണ്ടുമണിയോടെയാണ് സ്ഫോടനമുണ്ടായത്.
Tags : Vedanta blast Death toll 23 Two death Chhattisgarh Shakti district