Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Debt

ക​ടം വീ​ട്ടാ​ൻ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ നാ​ട​കം; എ​ൻ​ജി​നീ​യ​ർ പി​ടി​യി​ൽ

ജ​യ്പൂ​ർ: കു​ടും​ബ​ത്തി​ൽ നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന​തി​നാ​യി എ​ൻ​ജി​നീ​യ​ർ സ്വ​ന്തം ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ നാ​ട​കം ആ​സൂ​ത്ര​ണം ചെ​യ്തു. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച വ്യാ​ജ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും അ​യ​ച്ചാ​ണ് ഇ​യാ​ൾ നാ​ട​കം ക​ളി​ച്ച​ത്. ജ​യ്പൂ​ർ പൊ​ലി​സി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ പ്ര​തി​യെ ഉ​ത്ത​രാ​ഖ​ണ്ഡി​ലെ റി​ഷി​കേ​ശി​ൽ നി​ന്ന് പി​ടി​കൂ​ടി. ജ​യ്പൂ​ർ സ്വ​ദേ​ശി ദീ​പ​ക് കു​മാ​ർ മാ​ലി​യാ​ണ് (22) പി​ടി​യി​ലാ​യ​ത്.

സോ​ഫ്റ്റ്‌​വെ​യ​ർ ക​മ്പ​നി​യി​ൽ എ​ൻ​ജി​നീ​യ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. ക​ട​ബാ​ധ്യ​ത​ക​ളി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ വേ​ണ്ടി​യാ​ണ് സ്വ​ന്തം ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ നാ​ട​കം ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

ത​നി​ക്ക് പ​ണം ആ​വ​ശ്യ​മു​ണ്ടെ​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്നും വ​രു​ത്തി​തീ​ർ​ക്കാ​ൻ ദീ​പ​ക് എ​ഐ​യു​ടെ സ​ഹാ​യ​ത്തോ​ടെ നി​ര​വ​ധി ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും നി​ർ​മി​ച്ചു. ത​നി​ക്ക് പ​ണം ന​ൽ​കി​യാ​ൽ മാ​ത്ര​മേ മോ​ചി​പ്പി​ക്കു​ക​യു​ള്ളൂ എ​ന്ന് കാ​ണി​ച്ച് ഈ ​ദൃ​ശ്യ​ങ്ങ​ൾ ഇ​യാ​ൾ ത​ന്‍റെ ബ​ന്ധു​ക്ക​ൾ​ക്ക് വാ​ട്സാ​പ്പി​ലൂ​ടെ അ​യ​ച്ചു​കൊ​ടു​ത്തു. ശ​രീ​ര​ത്തി​ൽ സി​റി​ഞ്ച് ഉ​പ​യോ​ഗി​ച്ച് മ​രു​ന്ന് കു​ത്തി​വ​യ്ക്കു​മ്പോ​ൾ വേ​ദ​ന​കൊ​ണ്ട് പു​ള​യു​ന്ന ത​ര​ത്തി​ലു​ള്ള വ്യാ​ജ വീ​ഡി​യോ​യാ​ണ് ഇ​യാ​ൾ ആ​ദ്യം നി​ർ​മി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​തി​ന്‍റെ അ​ട​ക്കം ദൃ​ശ്യ​ങ്ങ​ൾ ഇ​യാ​ൾ അ​യ​ച്ചു.

തു​ട​ർ​ന്ന് ദീ​പ​കി​ന്‍റെ ബ​ന്ധു ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ജ​യ്പൂ​ർ, മ​ഥു​ര, ഉ​ജ്ജൈ​ൻ, ഡ​ൽ​ഹി, ഹ​ൽ​ദ്വാ​നി, നൈ​നി​റ്റാ​ൾ, ഹ​രി​ദ്വാ​ർ, റി​ഷി​കേ​ശ് തു​ട​ങ്ങി​യ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലാ​യി ഇ​യാ​ളെ നി​രീ​ക്ഷി​ക്കാ​ൻ പൊ​ലി​സ് ഇ​രു​ന്നൂ​റി​ല​ധി​കം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. ഒ​ടു​വി​ൽ റി​ഷി​കേ​ശി​ലെ ല​ക്ഷ്മ​ൺ ജൂ​ല​യ്ക്ക് സ​മീ​പ​ത്തു​നി​ന്നാ​ണ് ദീ​പ​ക് കു​മാ​റി​നെ പൊ​ലി​സ് ക​ണ്ടെ​ത്തി​യ​ത്.

Kerala

മൂ​ന്നു വ​ർ​ഷം ക​ഴി​യു​മ്പോ​ൾ കേ​ര​ള​ത്തി​ന്‍റെ ക​ടം 6.80 ല​ക്ഷം കോ​ടി​!

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മൂ​​​​ന്നു വ​​​​ർ​​​​ഷം ക​​​​ഴി​​​​യു​​​​മ്പോ​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ക​​​​ട​​​​ബാ​​​​ധ്യ​​​​ത 6,80,215.33 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി ഉ​​​​യ​​​​രും.

സം​​​​സ്ഥാ​​​​ന ബ​​​​ജ​​​​റ്റി​​​​നൊ​​​​പ്പം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച മ​​​​ധ്യ​​​​കാ​​​​ല ധ​​​​ന​​​​കാ​​​​ര്യ​​​​ ന​​​​യ​​​​രേ​​​​ഖ​​​​യി​​​​ലാ​​​​ണ് ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. ന​​​​ട​​​​പ്പു സാ​​​​മ്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷം അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​മ്പോ​​​​ൾ പൊ​​​​തു​​​​ക​​​​ടം 4.88 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രി​​​​ക്കും. 2028-29 സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷം വ​​​​രെ​​​​യു​​​​ള്ള സാ​​​​മ്പ​​​​ത്തി​​​​കനി​​​​ല പ്ര​​​​തി​​​​പാ​​​​ദി​​​​ക്കു​​​​ന്ന സാ​​​​മ്പ​​​ത്തി​​​​ക രേ​​​​ഖ​​​​യാ​​​​ണ് നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്.

ക​​​​ട​​​​ബാ​​​​ധ്യ​​​​ത വ​​​​ർ​​​​ധി​​​​ക്കു​​​​മെ​​​​ങ്കി​​​​ലും മൊ​​​​ത്തം സം​​​​സ്ഥാ​​​​ന ആ​​​​ഭ്യ​​​​ന്ത​​​​ര ഉ​​​​ത്പാ​​​​ദ​​​​ന (ജി​​​​എ​​​​സ്ഡി​​​​പി) ത്തി​​​​ന്‍റെ അ​​​​നു​​​​പാ​​​​തം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​മെ​​​​ന്നാ​​​​ണു ക​​​​ണ​​​​ക്കു​​​​ക​​​​ൾ കാ​​​​ണി​​​​ക്കു​​​​ന്ന​​​​ത്. നി​​​​ല​​​​വി​​​​ൽ ക​​​​ടം ജി​​​​എ​​​​സ്ഡി​​​​പി​​​​യു​​​​ടെ 34.26 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ്. മൂ​​​​ന്നു വ​​​​ർ​​​​ഷം ക​​​​ഴി​​​​യു​​​​മ്പോ​​​​ൾ ഇ​​​​ത് 33.29 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി കു​​​​റ​​​​യും.

ശ​​​​മ്പ​​​​ള​​​​വും പെ​​​​ൻ​​​​ഷ​​​​നും പ​​​​ലി​​​​ശ​​​​യും ഗ​​​​ണ്യ​​​​മാ​​​​യി വ​​​​ർ​​​​ധി​​​​ക്കു​​​​മെ​​​​ങ്കി​​​​ലും മൊ​​​​ത്ത വ​​​​രു​​​​മാ​​​​ന​​​​വു​​​​മാ​​​​യു​​​​ള്ള അ​​​​നു​​​​പാ​​​​തം ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്താ​​​​ൽ ആ​​​​ശ​​​​ങ്കാ​​​​ജ​​​​ന​​​​ക​​​​മാ​​​​യ സ്ഥി​​​​തി​​​​യി​​​​ല്ല. ന​​​​ട​​​​പ്പു സാ​​​​മ്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷം ആ​​​​കെ വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ 76.68 ശ​​​​ത​​​​മാ​​​​നം ഈ ​​​​മൂ​​​​ന്നി​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ചെ​​​​ല​​​​വ​​​​ഴി​​​​ക്ക​​​​പ്പെ​​​​ടും.

ക​​​​ഴി​​​​ഞ്ഞ സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷം ഇ​​​​ത് 77.62 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു. അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം ഇ​​​​ത് 71.38 ശ​​​​ത​​​​മാ​​​​ന​​​​വും 2027-28 ൽ 70.14 ​​​​ശ​​​​ത​​​​മാ​​​​ന​​​​വും 2028-29 ൽ 68.03 ​​​​ശ​​​​ത​​​​മാ​​​​ന​​​​വു​​​​മാ​​​​യി​​​​രി​​​​ക്കും എ​​​​ന്നാ​​​​ണു ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ടി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന നി​​​​ല​​​​യി​​​​ൽ വ​​​​രു​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ചാ​​​​ൽ മാ​​​​ത്ര​​​​മാ​​​​കും ഈ ​​​​ല​​​​ക്ഷ്യം കൈ​​​​വ​​​​രി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ക.

ഈ ​​​​വ​​​​ർ​​​​ഷം ശ​​​​മ്പ​​​ള​​​​വും പെ​​​​ൻ​​​​ഷ​​​​നും ചേ​​​​ർ​​​​ന്നാ​​​​ൽ ജി​​​​എ​​​​സ്ഡി​​​​പി​​​​യു​​​​ടെ 5.14 ശ​​​​ത​​​​മാ​​​​നം വ​​​​രും. അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം അ​​​​ത് 5.91 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി വ​​​​ർ​​​​ധി​​​​ക്കു​​​​മെ​​​​ങ്കി​​​​ലും അ​​​​തി​​​​ന​​​​ടു​​​​ത്ത വ​​​​ർ​​​​ഷം 5.54 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യും 2028-29 ൽ 5.19 ​​​​ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യും കു​​​​റ​​​​യു​​​​മെ​​​​ന്നാ​​​​ണു ക​​​​ണ​​​​ക്ക്.

ന​​​​ട​​​​പ്പു സാ​​​​മ്പ​​​​ത്തി​​​​കവ​​​​ർ​​​​ഷം ശ​​​മ്പ​​​​ള​​​​ത്തി​​​​ന് 43,889.87 കോ​​​​ടി ചെ​​​​ല​​​​വ​​​​ഴി​​​​ച്ച സ്ഥാ​​​​ന​​​​ത്ത് 2028-29 ൽ 63,464.48 ​​​​കോ​​​​ടി​​​​യാ​​​​യി ഉ​​​​യ​​​​രും. അ​​​​തു​​​​പോ​​​​ലെ പെ​​​​ൻ​​​​ഷ​​​​ൻ ചെ​​​​ല​​​​വ് 29,414.60 കോ​​​​ടി​​​​യി​​​​ൽനി​​​​ന്ന് 42,632.70 കോ​​​​ടി​​​​യാ​​​​യും വ​​​​ർ​​​​ധി​​​​ക്കും. വ​​​​രാ​​​​നി​​​​രി​​​​ക്കു​​​​ന്ന ശ​​​മ്പ​​​​ള, പെ​​​​ൻ​​​​ഷ​​​​ൻ പ​​​​രി​​​​ഷ്ക​​​​ര​​​​ണം കൂ​​​​ടി പ​​​​രി​​​​ഗ​​​​ണി​​​​ച്ചുകൊ​​​​ണ്ടാ​​​​ണ് ഈ ​​​​തു​​​​ക​​​​ക​​​​ൾ ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ടി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ ത​​​​ന​​​​തു നി​​​​കു​​​​തി വ​​​​രു​​​​മാ​​​​നം അ​​​​ടു​​​​ത്ത മൂ​​​​ന്നു വ​​​​ർ​​​​ഷം 12 ശ​​​​ത​​​​മാ​​​​നം നി​​​​ര​​​​ക്കി​​​​ൽ വ​​​​ർ​​​​ധി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് അ​​​​നു​​​​മാ​​​​നം. നി​​​​കു​​​​തി​​​​യേ​​​​ത​​​​ര വ​​​​രു​​​​മാ​​​​നം ഒ​​​​ന്പ​​​​തു ശ​​​​ത​​​​മാ​​​​നം നി​​​​ര​​​​ക്കി​​​​ലും വ​​​​ള​​​​രു​​​​മെ​​​​ന്നു ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ടു​​​​ന്നു. കേ​​​​ന്ദ്ര​​​​ത്തി​​​​ൽനി​​​​ന്നു​​​​ള്ള വി​​​​ഹി​​​​ത​​​​ത്തി​​​​ൽ കാ​​​​ര്യ​​​​മാ​​​​യ പ്ര​​​​തീ​​​​ക്ഷ വ​​​​ച്ചുപു​​​​ല​​​​ർ​​​​ത്തു​​​​ന്നു​​​​ണ്ട്. കേ​​​​ന്ദ്ര നി​​​​കു​​​​തിവി​​​​ഹി​​​​തം 10 ശ​​​​ത​​​​മാ​​​​നം വീ​​​​ത​​​​വും ഗ്രാ​​​​ന്‍റ് ഇ​​​​ൻ എ​​​​യ്ഡ് അ​​​​ഞ്ചു ശ​​​​ത​​​​മാ​​​​നം വീ​​​​ത​​​​വും അ​​​​ടു​​​​ത്ത മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു വ​​​​ർ​​​​ധി​​​​ക്കു​​​​മെ​​​​ന്നും ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ടു​​​​ന്നു.

അ​​​​ടു​​​​ത്ത സാ​​​​ന്പ​​​​ത്തി​​​​കവ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് സാ​​​​മ്പ​​​ത്തി​​​​കരം​​​​ഗ​​​​ത്ത് ര​​​​ണ്ടു പ്ര​​​​ധാ​​​​ന സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​കു​​​​ന്നു​​​​ണ്ട്. അ​​​​തു കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സാ​​​​ന്പ​​​​ത്തി​​​​ക ക​​​​ണ​​​​ക്കു​​​​ക​​​​ളെ​​​​യും സ്വാ​​​​ധീ​​​​നി​​​​ക്കാം. ഒ​​​​ന്നാ​​​​മ​​​​താ​​​​യി ജി​​​​എ​​​​സ്ഡി​​​​പി ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ടു​​​​ന്ന​​​​തി​​​​ലു​​​​ള്ള അ​​​​ടി​​​​സ്ഥാ​​​​ന വ​​​​ർ​​​​ഷം ഈ ​​​​വ​​​​ർ​​​​ഷം മാ​​​​റും. നി​​​​ല​​​​വി​​​​ൽ അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള 2011-12 എ​​​​ന്ന അ​​​​ടി​​​​സ്ഥാ​​​​ന വ​​​​ർ​​​​ഷം മാ​​​​റി പ​​​​ക​​​​രം അ​​​​ടി​​​​സ്ഥാ​​​​ന വ​​​​ർ​​​​ഷം 2022-23 ആ​​​​യി മാ​​​​റും. ജി​​​​എ​​​​സ്ഡി​​​​പി​​​​യു​​​​ടെ ക​​​​ണ​​​​ക്കി​​​​ലും ഇ​​​​ത​​​​നു​​​​സ​​​​രി​​​​ച്ചു ചെ​​​​റി​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ൾ വ​​​​രാം.

ര​​​​ണ്ടാ​​​​മ​​​​താ​​​​യി, പ​​​​തി​​​​നാ​​​​റാം ധ​​​​ന ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് പ്ര​​​​കാ​​​​രം കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ വ​​​​രു​​​​മാ​​​​നം സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു പു​​​​തി​​​​യ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ വ​​​​രും. അ​​​​ടു​​​​ത്ത സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷം മു​​​​ത​​​​ൽ ഈ ​​​​പു​​​​തി​​​​യ രീ​​​​തി​​​​യ​​​​നു​​​​സ​​​​രി​​​​ച്ചാ​​​​കും വ​​​​രു​​​​മാ​​​​നം പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ക. നി​​​​ല​​​​വി​​​​ലു​​​​ള്ള​​​​തി​​​​നേ​​​​ക്കാ​​​​ൾ ഉ​​​​യ​​​​ർ​​​​ന്ന കേ​​​​ന്ദ്രനി​​​​കു​​​​തി വി​​​​ഹി​​​​ത​​​​വും ഗ്രാ​​​​ന്‍റ് ഇ​​​​ൻ എ​​​​യ്ഡും കേ​​​​ര​​​​ളം പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു​​​​ണ്ട്. റ​​​​വ​​​​ന്യു ക​​​​മ്മി നി​​​​ക​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള ഗ്രാ​​​​ന്‍റും കേ​​​​ര​​​​ളം പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു.

Kerala

എ​ന്‍.​എം. വി​ജ​യ​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ക​ട​ബാ​ധ്യ​ത എ​ത്ര​യും വേ​ഗം തീ​ർ​ക്കു​മെ​ന്ന് സ​ണ്ണി ജോ​സ​ഫ്

 

വ​യ​നാ​ട്: ആ​ത്മ​ഹ​ത്യ ചെ​യ്ത വ​യ​നാ​ട് ഡി​സി​സി ട്ര​ഷ​റ​ര്‍ എ​ൻ.​എം. വി​ജ​യ​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ബ​ത്തേ​രി അ​ര്‍​ബ​ന്‍ ബാ​ങ്കി​ലെ ക​ട ബാ​ധ്യ​ത എ​ത്ര​യും പെ​ട്ടെ​ന്ന് തീ​ര്‍​ക്കു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ സ​ണ്ണി ജോ​സ​ഫ്. ഇ​തി​ല്‍ നി​യ​മ​പ​ര​മാ​യ ബാ​ധ്യ​ത പാ​ര്‍​ട്ടി​ക്കി​ല്ല. എ​ന്നാ​ല്‍ ധാ​ര്‍​മി​ക ബാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ട​ബാ​ധ്യ​ത കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ത്താ​ല്‍ ഏ​റ്റെ​ടു​ത്ത​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ജ​യ​ന്‍റെ ക​ട​ബാ​ധ്യ​ത കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ല്‍ അ​ട​ച്ചു തീ​ര്‍​ക്കും. ഞ​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത​ത് അ​ട​യ്ക്കാ​ന്‍ വേ​ണ്ടി​യാ​ണ്. ഏ​റ്റെ​ടു​ത്താ​ല്‍ ഏ​റ്റെ​ടു​ത്ത​ത് ത​ന്നെ​യാ​ണ്.

സാ​മ്പ​ത്തി​ക പ്ര​യാ​സ​മു​ള്ള പാ​ര്‍​ട്ടി​യാ​ണ് ഞ​ങ്ങ​ളു​ടേ​ത്. എ​ങ്കി​ല്‍ പോ​ലും ആ ​ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത​ത്. നി​യ​മ​പ​ര​മാ​യ ബാ​ധ്യ​ത​യ​ല്ല, ഒ​രു കോ​ണ്‍​ഗ്ര​സ് കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​നു​ള്ള സ​ന്മ​ന​സി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

Latest News

Corehub Up