Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DecisionSoon

മെ​സി​യുമായി ബ​ന്ധ​പ്പെ​ട്ട ത​ട്ടി​പ്പ്; തീ​രു​മാ​നം ഉ​ട​ൻ: മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫു​​​ട്ബോ​​​ൾ താ​​​രം മെ​​​സി​​​യെ കേ​​​ര​​​ള​​​ത്തി​​​ൽ കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ന​​​ട​​​ന്ന ത​​​ട്ടി​​​പ്പുകേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​തി​​​ൽ ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പി​​​ന്‍റെ തീ​​​രു​​​മാ​​​നം ഉ​​​ട​​​നു​​​ണ്ടാ​​​കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

കാ​​​യി​​​കവ​​​കു​​​പ്പ് ത​​​ന്ന പ​​​രാ​​​തി ഗൗ​​​ര​​​വ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ചു ത​​​യാ​​​റാ​​​ക്കി​​​യ റി​​​പ്പോ​​​ർ​​​ട്ട് ആ​​​ഭ്യ​​​ന്ത​​​രവ​​​കു​​​പ്പി​​​നു കൈ​​​മാ​​​റി. ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പ് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും.

ധ​​​നവ​​​കു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​കു​​​തി ത​​​ട്ടി​​​പ്പ് ജി​​​എ​​​സ്ടി​​​യു​​​ടെ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം അ​​​ന്വേ​​​ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. പ്രാ​​​ഥ​​​മി​​​ക വി​​​വ​​​ര​​​മ​​​നു​​​സ​​​രി​​​ച്ച് വ​​​ലി​​​യ തോ​​​തി​​​ലു​​​ള്ള ജി​​​എ​​​സ്ടി ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തുത​​​ന്നെ അ​​​തി​​​ൽ നോ​​​ട്ടീ​​​സും കൊ​​​ടു​​​ത്തി​​​രു​​​ന്നു. പി​​​ന്നീ​​​ട് മു​​​ന്നോ​​​ട്ടു പോ​​​യി​​​ല്ല. അ​​​ന്വേ​​​ഷ​​​ണം സ​​​ജീ​​​വ​​​മാ​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

നി​യ​മോ​പ​ദേ​ശം തേ​ടി

ല​​​യ​​​ണ​​​ൽ മെ​​​സി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള അ​​​ർ​​​ജ​​ന്‍റീ​​​ന ഫു​​​ട്ബാ​​​ൾ ടീ​​​മി​​​നെ കേ​​​ര​​​ള​​​ത്തി​​​ൽ കൊ​​​ണ്ടു​​​വ​​​രാ​​​നെ​​​ന്ന പേ​​​രി​​​ൽ ന​​​ട​​​ത്തി​​​യ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളി​​​ൽ ഏ​​​ത് അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടി. അ​​​ഡ്വ​​​ക്കേ​​​റ്റ് ജ​​​ന​​​റ​​​ലി​​​നോ​​​ടും പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ലി​​​നോ​​​ടു​​​മാ​​​ണ് ഉ​​​പ​​​ദേ​​​ശം തേ​​​ടി​​​യ​​​ത്.

ക്രൈം​​​ബ്രാ​​​ഞ്ച് മേ​​​ധാ​​​വി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ്ര​​​ത്യേ​​​ക സം​​​ഘം അ​​​ന്വേ​​​ഷി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പി​​​ലെ ധാ​​​ര​​​ണ. എ​​​ന്നാ​​​ൽ അ​​​ഴി​​​മ​​​തി​​​യും വി​​​ദേ​​​ശ​​​നാ​​​ണ്യ വി​​​നി​​​മ​​​യ ച​​​ട്ട​​​ലം​​​ഘ​​​ന​​​വും ജി​​​എ​​​സ്ടി ത​​​ട്ടി​​​പ്പു​​​മ​​​ട​​​ക്ക​​​മു​​​ള്ള ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളു​​​ള്ള​​​തി​​​നാ​​​ൽ ഉ​​​ചി​​​ത​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി ഏ​​​താ​​​ണെ​​​ന്നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ഉ​​​പ​​​ദേ​​​ശം തേ​​​ടി​​​യ​​​ത്.

Latest News

Corehub Up