Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DeepiakNews

യു​ജി​സി നെ​റ്റ് പ​രീ​ക്ഷാ വി​വാ​ദം: എ​ൻ​ടി​എ ആ​സ്ഥാ​ന​ത്തേ​ക്ക് ഇ​ട​ത് വി​ദ്യാ​ർ​ത്ഥി സം​ഘ​ട​ന​ക​ളു​ടെ വ​ൻ പ്ര​തി​ഷേ​ധം

ന്യൂ​ഡ​ൽ​ഹി: യു​ജി​സി നെ​റ്റ് പ​രീ​ക്ഷ ന​ട​ത്തി​പ്പി​ലെ വ്യാ​പ​ക​മാ​യ വീ​ഴ്ച​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി​യു​ടെ ഡ​ൽ​ഹി​യി​ലെ ആ​സ്ഥാ​ന​ത്തേ​ക്ക് ഇ​ട​ത് വി​ദ്യാ​ർ​ത്ഥി സം​ഘ​ട​ന​ക​ൾ വ​ൻ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. എ​ൻ​ടി​എ പി​രി​ച്ചു​വി​ട​ണ​മെ​ന്നും കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കൊ​പ്പം പ്ര​ധാ​ന​മ​ന്ത്രി​യും വി​ഷ​യ​ത്തി​ൽ മ​റു​പ​ടി പ​റ​യ​ണ​മെ​ന്നു​മാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യം.

വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി വെ​ച്ച​ത് കൊ​ണ്ട് മാ​ത്രം പ്ര​ശ്നം തീ​രി​ല്ലെ​ന്നും രാ​ജ്യ​ത്തെ പ​രീ​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് എ​ൻ​ടി​എ നാ​ണ​ക്കേ​ടാ​യി മാ​റി​യെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ച്ചു. മാ​ർ​ച്ചി​നി​ടെ പോ​ലീ​സും വി​ദ്യാ​ർ​ഥി​ക​ളും ത​മ്മി​ൽ ഉ​ന്തും​ത​ള്ളും സം​ഘ​ർ​ഷ​വു​മു​ണ്ടാ​യി. പ​ല​ത​വ​ണ പോ​ലീ​സ് ബ​ല​പ്ര​യോ​ഗം ന​ട​ത്തി​യെ​ങ്കി​ലും സ​മ​രം തു​ട​രാ​ൻ ത​ന്നെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ തീ​രു​മാ​നം.

വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് യു​ജി​സി നെ​റ്റ് പ​രീ​ക്ഷ​യു​ടെ ആ​ൻ​സ​ർ കീ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇം​ഗ്ലീ​ഷ്, കൊ​മേ​ഴ്സ്, സോ​ഷ്യോ​ള​ജി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലെ പ​രീ​ക്ഷ​ക​ളി​ൽ ഗു​രു​ത​ര​മാ​യ പി​ഴ​വു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​വ റ​ദ്ദാ​ക്കേ​ണ്ടി വ​ന്നി​രു​ന്നു. ഇ​താ​ണ് വി​ദ്യാ​ർ​ഥി​ക​ളെ വീ​ണ്ടും തെ​രു​വി​ലി​റ​ക്കി​യ​ത്.

 

Latest News

Corehub Up