തിരുവനന്തപുരം: കവടിയാർ സാൽവേഷൻ ആർമി ഹയർ സെക്കൻഡറി സ്ക്കൂളിൽ സൂര്യപ്രഭ ഗ്രൂപ്പിന്റെ സഹായത്തോടെ ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനം സാൽവേഷൻ ആർമി പേഴ്സണൽ സെക്രട്ടറി ലെഫ്.കേണൽ ജസ്റ്റിൻ രാജ് നിർവഹിച്ചു. വായനയുടെ പെരുമഴക്കാലം സൃഷ്ടിക്കാൻ വിദ്യാർഥികൾക്ക് ഈ പദ്ധതിയിലൂടെ കഴിയണമെന്നും വായനാ ശീലം വളർത്തുന്നതോടൊപ്പം പഠനരംഗത്തും ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ മോഹൻ (സൂര്യപ്രഭ ഗ്രൂപ്പ്) വിദ്യാർഥി പ്രതിനിധിക്ക് ദീപിക പത്രം കൈമാറി. പിടിഎ വൈസ് പ്രസിഡന്റ് വി. ഷിബു അധ്യക്ഷനായിരുന്നു. സാൽവേഷൻ ആർമി പബ്ളിക് റിലേഷൻസ് സെക്രട്ടറി മേജർ ടി.ഇ. സ്റ്റീഫൻസണ്‍, കെ.സി സി ജില്ലാ ജോയിന്റ് സെക്രട്ടറി ടി.ജെ. മാത്യു മാരാമണ്‍, ദീപിക സർക്കുലേഷൻ മാനേജർ ഇ.വി. വർക്കി,സ്കൂൾ വൈസ് പ്രിൻസിപ്പൽ ബി.പുഷ്പിത, അധ്യാപകൻ വി.ടി. ജയരാജ് എന്നിവർ പ്രസംഗിച്ചു.