Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deepika Padukone

ര​ണ്ടാ​മ​തും അ​മ്മ​യാ​കാ​നൊ​രു​ങ്ങു​മ്പോ​ൾ ആ​ദ്യ ഗ​ർ​ഭ​കാ​ല​ത്തെ വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ച് ദീ​പി​ക പ​ദു​കോ​ൺ

ദീ​പി​ക പ​ദു​കോ​ൺ ര​ണ്ടാ​മ​തും അ​മ്മ​യാ​കാ​ൻ ഒ​രു​ങ്ങു​ന്നു. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ ദീ​പി​ക​യും ഭ​ർ​ത്താ​വ് ര​ൺ​വീ​ർ സിം​ഗു​മാ​ണ് ത​ങ്ങ​ളെ സ്നേ​ഹി​ക്കു​ന്ന​വ​രു​മാ​യി സ​ന്തോ​ഷ​വാ​ർ​ത്ത പ​ങ്കു​വ​ച്ച​ത്.

ആ​ദ്യ ക​ൺ​മ​ണി ദു​വ പ​ദു​കോ​ൺ സിം​ഗി​ന്‍റെ ചി​ത്ര​ത്തി​നൊ​പ്പ​മാ​ണ് പു​തി​യ അ​തി​ഥി​യു​ടെ വ​ര​വി​നെ​ക്കു​റി​ച്ചു​ള്ള വി​വ​രം താ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.

മ​ക​ൾ ദു​വ​യു​ടെ ജ​ന​ന​ശേ​ഷം ത​ന്‍റെ മു​ൻ​ഗ​ണ​ന​ക​ളി​ൽ വ​ന്ന മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് ദീ​പി​ക പ​ല​പ്പോ​ഴും തു​റ​ന്നു​പ​റ​ഞ്ഞി​ട്ടു​ണ്ട്. 2024 സെ​പ്റ്റം​ബ​ർ എ​ട്ടി​നാ​ണ് താ​രം ത​ന്‍റെ മു​പ്പ​ത്തി​യെ​ട്ടാം വ​യ​സി​ൽ ആ​ദ്യ കു​ഞ്ഞി​നു ജ​ന്മം ന​ൽ​കി​യ​ത്. എ​ന്നാ​ൽ ത​ന്‍റെ ആ​ദ്യ ഗ​ർ​ഭ​കാ​ലം അ​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ലെ​ന്നും ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ട്ട​താ​യും ദീ​പി​ക വെ​ളി​പ്പെ​ടു​ത്തി. ആ​ദ്യ​ത്തെ ഗ​ർ​ഭ​ധാ​ര​ണ​വും പ്ര​സ​വ​വും ഏ​റെ സ​ങ്കീ​ർ​ണ​മാ​യി​രു​ന്നു​വെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി.

ത​ന്‍റെ സ​ഹോ​ദ​രി അ​നി​ഷ ജ​നി​ച്ച​പ്പോ​ൾ ത​ന്നെ ത​ന്നി​ലെ മാ​തൃ​സ​ഹ​ജ​മാ​യ ഗു​ണ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു​വെ​ന്നും താ​രം പ​റ​ഞ്ഞു. ഗ​ർ​ഭ​ധാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​ന​ങ്ങ​ളി​ൽ ഭ​ർ​ത്താ​വ് ര​ൺ​വീ​ർ ന​ൽ​കി​യ പി​ന്തു​ണ​യെ​ക്കു​റി​ച്ചും ദീ​പി​ക വാ​ചാ​ല​യാ​യി. ത​ന്‍റെ ശ​രീ​ര​ത്തെ​യും മാ​ന​സി​കാ​വ​സ്ഥ​യെ​യും ബ​ഹു​മാ​നി​ച്ചു​കൊ​ണ്ടു തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ത​നി​ക്കു പൂ​ർ​ണ സ്വാ​ത​ന്ത്ര്യം ന​ൽ​കി​യി​രു​ന്നു​വെ​ന്ന് ദീ​പി​ക ഓ​ർ​ത്തെ​ടു​ത്തു.

മ​ക​ളു​ടെ വ​ര​വോ​ടെ സി​നി​മാ ചി​ത്രീ​ക​ര​ണ സ​മ​യ​ത്തെ​ക്കു​റി​ച്ചു​ള്ള വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കും ദീ​പി​ക തു​ട​ക്ക​മി​ട്ടി​രു​ന്നു. ഷൂ​ട്ടിം​ഗ് സെ​റ്റു​ക​ളി​ൽ എ​ട്ടു മ​ണി​ക്കൂ​ർ ഷി​ഫ്റ്റ് വേ​ണ​മെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ച താ​രം ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ൽ​ക്കി 2898 എ​ഡി​യു​ടെ ര​ണ്ടാം ഭാ​ഗം ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല വ​ലി​യ പ്രോ​ജ​ക്ടു​ക​ളി​ൽ​നി​ന്നു പി​ന്മാ​റു​ക​യും ചെ​യ്തി​രു​ന്നു. ഷാ​രൂ​ഖ് ഖാ​ൻ ചി​ത്രം കിം​ഗ്, അ​ല്ലു അ​ർ​ജു​ൻ നാ​യ​ക​നാ​കു​ന്ന രാ​ക്ക എ​ന്നി​വ​യാ​ണ് റി​ലീ​സി​നൊ​രു​ങ്ങു​ന്ന ദീ​പി​ക ചി​ത്ര​ങ്ങ​ൾ.

Latest News

Corehub Up