ദീപികയും രൺവീറും ദുവയും ദേവിയും
രണ്ടാമത്തെ മകളുടെ പേര് വെളിപ്പെടുത്തി ബോളിവുഡ് താര ദമ്പതികളായ ദീപിക പദുക്കോണും രൺവീർ സിംഗും. ദേവി പദുക്കോൺ സിംഗ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ദേവിയെ കൈകളിൽ പിടിച്ചിരിക്കുന്ന ദീപികയെയും രൺവീറിനെയും ഒപ്പം കുഞ്ഞനിയത്തിക്ക് ഉമ്മ നൽകുന്ന മൂത്ത മകൾ ദുവയെയും ചിത്രത്തിൽ കാണാം.
“സ്നേഹത്തിന്റെയും സമൃദ്ധിയുടെയും നിറവിൽ… ദേവി പദുക്കോൺ സിംഗ്” എന്ന കുറിപ്പോടെയാണ് താരദമ്പതികൾ ചിത്രം പങ്കുവച്ചത്. ഐവറി നിറത്തിലും സ്വർണനിറത്തിലുമുള്ള പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞാണ് ദീപികയും രൺവീറും മക്കളും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്
സെപ്റ്റംബർ 19നാണ് തങ്ങൾക്ക് കുഞ്ഞു പിറന്ന വിവരം ദമ്പതികൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. "വെൽക്കം ബേബി ഗേൾ" എന്ന ലളിതമായ കുറിപ്പോടെയാണ് ഇരുവരും സന്തോഷവാർത്ത ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഈ വർഷം ഏപ്രിലിലായിരുന്നു ദീപിക വീണ്ടും ഗർഭിണിയാണെന്ന വിവരം ഇരുവരും പുറത്തുവിട്ടത്.
Tags : Deepika Padukone, Ranveer Singh, Daughter Name, Deepika Padukone Ranveer Singh Daughter Name