വി.ഡി. സതീശൻ
നിവിന്‍ പോളി - ഗിരീഷ് എ.ഡി ചിത്രം ബെത്ലഹേം കുടുംബ യൂണിറ്റിനെ പ്രശംസിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്. തിരക്കുകള്‍ കാരണം സിനിമ കാണാന്‍ കഴിഞ്ഞില്ലെന്നും ഒരു ഇടവേളയ്ക്ക് ശേഷം ഒറ്റയിരുപ്പിനാണ് സിനിമ കണ്ടെതെന്നും അദ്ദേഹം കുറിച്ചു. മകൾക്കും കൂട്ടുകാരിക്കുമൊപ്പമാണ് വി.ഡി. ചിത്രം കണ്ടത്.
ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രി ഒരു കൊമേഴ്സ്യല്‍ ചിത്രത്തെ കുറിച്ച് തന്റെ ഔദ്യോഗിക അക്കൗണ്ടില്‍ ഒരു റിവ്യൂ പങ്കുവയ്ക്കുന്നത്. തന്റെ മനസ്സില്‍ കയറിയ കഥാപാത്രം ഗ്ലിക്സന്‍ ആണെന്നും പാവം ഗ്ലിക്സണ്‍ എന്നും വി.ഡി സതീശന് കുറിച്ചു.
"മാസത്തിൽ ഒരു സിനിമയെങ്കിലും കാണാറുണ്ടായിരുന്നത് തിരക്കുകൾ കാരണം മുടങ്ങിപ്പോയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് ഒരു സിനിമ ഒറ്റയിരുപ്പിൽ കണ്ടത്. മകൾക്കും അവളുടെ സുഹൃത്തിനുമൊപ്പം അത്രമേൽ ആസ്വദിച്ചാണ് ബത്ലഹേം കുടുംബ യൂണിറ്റ് കണ്ടു തീർത്തത്.
ട്രീറ്റ്മെൻ്റിലാണ് സിനിമ വ്യത്യസ്തമാകുന്നത്. അൽപം പോലും മുഷിഞ്ഞില്ല. എൻ്റെ ചെറുപ്പകാലവുമായി പെട്ടെന്ന് കണക്ട് ചെയ്യാൻ പറ്റി. അന്ന് ഞങ്ങൾ കണ്ട നാട്ടിൻപുറങ്ങൾ, അവിടുത്തെ മനുഷ്യർ, അവിടെ കണ്ട സാധാരണ ജീവിതങ്ങൾ, അവർ തമ്മിലുള്ള സ്നേഹം, ഊഷ്മളമായ പ്രണയങ്ങൾ; അങ്ങനെ എല്ലാം കൊണ്ടും പിടിച്ചിരുത്തിയ സിനിമ. കണ്ട് കഴിഞ്ഞപ്പോൾ എന്തേ കാണാൻ വൈകിപ്പോയെന്നാണ് ചിന്തിച്ചത്.
നായകനെന്നും നായികയെന്നും പറയാവുന്ന കഥാപാത്രങ്ങൾ മാത്രമല്ല, ഒന്നോ രണ്ടോ സീനുകളിൽ വരുന്നവർ പോലും അവരുടെ സാന്നിധ്യം അറിയിച്ചു. നന്നായി ചിരിപ്പിച്ചു.. ഇടയ്ക്ക് ചിലപ്പോൾ വിഷമിപ്പിച്ചു... ആദ്യാവസാനം നന്നായി ആസ്വദിച്ചു. ഒരു കംപ്ലീറ്റ് ടീം വർക്കാണ് ഈ സിനിമ.
ഒരു സിനിമ കണ്ടിട്ട് ആസ്വാദന കുറിപ്പ് എഴുതുന്നത് പതിവില്ലാത്തതാണ്. പക്ഷെ അത്രമേൽ ആസ്വദിച്ചത് കൊണ്ടും റിഫ്രഷ് ആയത് കൊണ്ടുമാണ് എഴുതാമെന്നു വച്ചത്.
സംവിധായകൻ എ.ഡി ഗിരീഷിനെയും നടൻ സംഗീത് പ്രതാപിനെയും ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു. നിവിൻ പോളിയെയും മമിത ബൈജുവിനെയും ഫോണിൽ കിട്ടിയില്ല. ഇവർക്കൊപ്പം എന്റെ മനസിൽ കയറിയ ഒരാൾ ഗ്ലിക്സനാണ്. പാവം ഗ്ലിക്സൻ. സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ'.
Tags : Chief Minister, vd satheeshan, nivin pauly, mamitha Chief Minister vd satheeshan nivin pauly mamitha