Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mamitha

ബ​ത്‌​ല​ഹേ​മി​നെ പു​ക​ഴ്ത്തി മു​ഖ്യ​മ​ന്ത്രി; ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട​ത് ഗി​ക്സ​ൺ ചേ​ട്ട​നെ​യെ​ന്ന് വി.​ഡി  

നി​വി​ന്‍ പോ​ളി - ഗി​രീ​ഷ് എ.​ഡി ചി​ത്രം ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റി​നെ പ്ര​ശം​സി​ച്ച് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍. തി​ര​ക്കു​ക​ള്‍ കാ​ര​ണം സി​നി​മ കാ​ണാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്നും ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഒ​റ്റ​യി​രു​പ്പി​നാ​ണ് സി​നി​മ ക​ണ്ടെ​തെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു. മ​ക​ൾ​ക്കും കൂ​ട്ടു​കാ​രി​ക്കു​മൊ​പ്പ​മാ​ണ് വി.​ഡി. ചി​ത്രം ക​ണ്ട​ത്.

ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു മു​ഖ്യ​മ​ന്ത്രി ഒ​രു കൊ​മേ​ഴ്സ്യ​ല്‍ ചി​ത്ര​ത്തെ കു​റി​ച്ച് ത​ന്‍റെ ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടി​ല്‍ ഒ​രു റി​വ്യൂ പ​ങ്കു​വ​യ്ക്കു​ന്ന​ത്. ത​ന്‍റെ മ​ന​സ്സി​ല്‍ ക​യ​റി​യ ക​ഥാ​പാ​ത്രം ഗ്ലി​ക്സ​ന്‍ ആ​ണെ​ന്നും പാ​വം ഗ്ലി​ക്സ​ണ്‍ എ​ന്നും വി.​ഡി സ​തീ​ശ​ന്‍ കു​റി​ച്ചു.

"മാ​സ​ത്തി​ൽ ഒ​രു സി​നി​മ​യെ​ങ്കി​ലും കാ​ണാ​റു​ണ്ടാ​യി​രു​ന്ന​ത് തി​ര​ക്കു​ക​ൾ കാ​ര​ണം മു​ട​ങ്ങി​പ്പോ​യി​രു​ന്നു. ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഇ​ന്ന​ലെ​യാ​ണ് ഒ​രു സി​നി​മ ഒ​റ്റ​യി​രു​പ്പി​ൽ ക​ണ്ട​ത്. മ​ക​ൾ​ക്കും അ​വ​ളു​ടെ സു​ഹൃ​ത്തി​നു​മൊ​പ്പം അ​ത്ര​മേ​ൽ ആ​സ്വ​ദി​ച്ചാ​ണ് ബ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ് ക​ണ്ടു തീ​ർ​ത്ത​ത്.

ട്രീ​റ്റ്മെ​ൻ്റി​ലാ​ണ് സി​നി​മ വ്യ​ത്യ​സ്‌​ത​മാ​കു​ന്ന​ത്. അ​ൽ​പം പോ​ലും മു​ഷി​ഞ്ഞി​ല്ല. എ​ൻ്റെ ചെ​റു​പ്പ​കാ​ല​വു​മാ​യി പെ​ട്ടെ​ന്ന് ക​ണ​ക്ട് ചെ​യ്യാ​ൻ പ​റ്റി. അ​ന്ന് ഞ​ങ്ങ​ൾ ക​ണ്ട നാ​ട്ടി​ൻ​പു​റ​ങ്ങ​ൾ, അ​വി​ടു​ത്തെ മ​നു​ഷ്യ​ർ, അ​വി​ടെ ക​ണ്ട സാ​ധാ​ര​ണ ജീ​വി​ത​ങ്ങ​ൾ, അ​വ​ർ ത​മ്മി​ലു​ള്ള സ്‌​നേ​ഹം, ഊ​ഷ്മ​ള​മാ​യ പ്ര​ണ​യ​ങ്ങ​ൾ; അ​ങ്ങ​നെ എ​ല്ലാം കൊ​ണ്ടും പി​ടി​ച്ചി​രു​ത്തി​യ സി​നി​മ. ക​ണ്ട് ക​ഴി​ഞ്ഞ​പ്പോ​ൾ എ​ന്തേ കാ​ണാ​ൻ വൈ​കി​പ്പോ​യെ​ന്നാ​ണ് ചി​ന്തി​ച്ച​ത്.

നാ​യ​ക​നെ​ന്നും നാ​യി​ക​യെ​ന്നും പ​റ​യാ​വു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ മാ​ത്ര​മ​ല്ല, ഒ​ന്നോ ര​ണ്ടോ സീ​നു​ക​ളി​ൽ വ​രു​ന്ന​വ​ർ പോ​ലും അ​വ​രു​ടെ സാ​ന്നി​ധ്യം അ​റി​യി​ച്ചു. ന​ന്നാ​യി ചി​രി​പ്പി​ച്ചു.. ഇ​ട​യ്ക്ക് ചി​ല​പ്പോ​ൾ വി​ഷ​മി​പ്പി​ച്ചു... ആ​ദ്യാ​വ​സാ​നം ന​ന്നാ​യി ആ​സ്വ​ദി​ച്ചു. ഒ​രു കം​പ്ലീ​റ്റ് ടീം ​വ​ർ​ക്കാ​ണ് ഈ ​സി​നി​മ.

ഒ​രു സി​നി​മ ക​ണ്ടി​ട്ട് ആ​സ്വാ​ദ​ന കു​റി​പ്പ് എ​ഴു​തു​ന്ന​ത് പ​തി​വി​ല്ലാ​ത്ത​താ​ണ്. പ​ക്ഷെ അ​ത്ര​മേ​ൽ ആ​സ്വ​ദി​ച്ച​ത് കൊ​ണ്ടും റി​ഫ്ര​ഷ് ആ​യ​ത് കൊ​ണ്ടു​മാ​ണ് എ​ഴു​താ​മെ​ന്നു വ​ച്ച​ത്.

സം​വി​ധാ​യ​ക​ൻ എ.​ഡി ഗി​രീ​ഷി​നെ​യും ന​ട​ൻ സം​ഗീ​ത് പ്ര​താ​പി​നെ​യും ഫോ​ണി​ൽ വി​ളി​ച്ച് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു. നി​വി​ൻ പോ​ളി​യെ​യും മ​മി​ത ബൈ​ജു​വി​നെ​യും ഫോ​ണി​ൽ കി​ട്ടി​യി​ല്ല. ഇ​വ​ർ​ക്കൊ​പ്പം എ​ന്‍റെ മ​ന​സി​ൽ ക​യ​റി​യ ഒ​രാ​ൾ ഗ്ലി​ക്സ​നാ​ണ്. പാ​വം ഗ്ലി​ക്സ​ൻ. സി​നി​മ​യ്ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​ർ​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ'.

 

Latest News

Corehub Up