കോട്ടയം: ദീപികയും കോട്ടയം സിറില്‍സ് ജ്വല്ലറിയും ചേര്‍ന്നൊരുക്കുന്ന ഫിഫ ലോകകപ്പ്-2026 ഫുട്ബോൾ പ്രവചന മത്സരത്തിനു തുടക്കം.
ദീപിക കേന്ദ്ര ഓഫീസ് അങ്കണത്തില്‍ സ്ഥാപിച്ച ബോക്സില്‍ ആദ്യ കൂപ്പണ്‍ നിക്ഷേപിച്ച് കോട്ടയം ജില്ലാ പോലീസ് ചീഫ് കെ.എം. സാബു മാത്യു മത്സരം ഉദ്ഘാടനം ചെയ്തു.
മുൻ എംപി തോമസ് ചാഴികാടന്, ഫെലിക്സ് ജോണി, കുരുവിള പടിക്കമ്യാലില്‍, ഹോട്ടല്‍ സീസര്‍ പാലസ് ഉടമ ജോജി മാണി, ഫാ. റൊമാന്‍സ് ആന്റണി, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ടി.സി. റോയി, ബിന്‍സി സെബാസ്റ്റ്യന്‍, ജോണ്‍ വര്‍ഗീസ് എന്നിവരും മത്സരത്തിൽ പങ്കാളികളായി.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, പ്രവചന മത്സരത്തിന്റെ സ്പോണ്സര് സിറില്‍സ് ജ്വല്ലറി മാനേജിംഗ് പാര്‍ട്ണര്‍ സിറില്‍ ഫ്രാന്‍സിസ്, ദീപിക ചീഫ് കോ-ഓര്‍ഡിനേറ്റിംഗ് ഓഫീസര്‍ ഫാ. ജിനോ പുന്നമറ്റത്തില്‍, ജനറല്‍ മാനേജര്‍ (സര്‍ക്കുലേഷന്‍) ഫാ. ജോര്‍ജ് മാന്തുരുത്തില്‍, കമ്പനി സെക്രട്ടറി സോഫിയാ ജോസഫ്, ചീഫ് ന്യൂസ് എഡിറ്റര്‍ സി. കെ. കുര്യാച്ചന്, ജനറല്‍ മാനേജര്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് പിആര്‍ഒ മാത്യു കൊല്ലമലക്കരോട്ട്, ചീഫ് ഫിനാന്‍സ് ഓഫീസര്‍ എം.എം. ജോര്‍ജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.