Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deeptasudinam

അ​ക്ഷ​ര​ന​ഗ​രി​യൊ​രു​ങ്ങി; ദീപ്തസുദിനം നാളെ

കോ​​​​​​ട്ട​​​​​​യം: അ​​​​ക്ഷ​​​​ര​​​​ന​​​​ഗ​​​​രി​​​​യൊ​​​​രു​​​​ങ്ങി. ഭാ​​​​ഷ​​​​യു​​​​ടെ ശ​​​​ക്തി​​​​യും ചൈ​​​​ത​​​​ന്യ​​​​വും ആ​​​​ശ​​​​യ​​​​ങ്ങ​​​​ളു​​​​ടെ ദൃ​​​​ഢ​​​​ത​​​​യും പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ൾ‌​​​​ക്കു​​​​ള്ള നി​​​​ശ്ച​​​​യ​​​​ദാ​​​​ർ​​​​ഢ്യ​​​​വു​​​​മാ​​​​യി മൂ​​​​ന്നു നൂ​​​​റ്റാ​​​​ണ്ടു​​​​ക​​​​ളി​​​​ലൂ​​​​ടെ സ​​​​ഞ്ച​​​​രി​​​​ച്ച ദീ​​​​പി​​​​ക​​​​യു​​​​ടെ ശ​​​​തോ​​​​ത്ത​​​​ര റൂ​​​​ബി ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം നാ​​​​ളെ.

ദീ​​പി​​ക​​യു​​ടെ 140 വ​​ർ​​ഷ​​ത്തെ ​പ്ര​​​യാ​​​ണം ഒ​​​​രി​​​​ക്ക​​​​ലും അ​​​​നാ​​​​യാ​​​​സ​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല. ഓ​​​​രോ ദ​​​​ശാ​​​​സ​​​​ന്ധി​​​​യി​​​​ലും വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ ആ​​​​ത്മ​​​​ക​​​​വ​​​​ച​​​​വും ത​​​​ള​​​​രാ​​​​ത്ത ക​​​​ർ​​​​മ​​​​ശേ​​​​ഷി​​​​യു​​​​ടെ ഊ​​​​ർ​​​​ജ​​​​വു​​​​മാ​​​​ണ് ഈ ​​​​മ​​​​ഹാ​​​​പ്ര​​​​സ്ഥാ​​​​ന​​​​ത്തെ മു​​​​ന്നോ​​​​ട്ടു​​​​ ന​​​​യി​​​​ച്ച​​​​ത്. മ​​​​ഹാ​​​​ര​​​​ഥ​​​​ന്മാർ മു​​​​ത​​​​ൽ ആ​​​​ർ​​​​ജ​​​​വ​​​​ത്തി​​​​ന്‍റെ നി​​​​റ​​​​കു​​​​ട​​​​ങ്ങ​​​​ളാ​​​​യി ജീ​​​​വ​​​​ന​​​​ക്കാ​​​​ർ വ​​​​രെ ഈ ​​​​മു​​​​ന്നേ​​​​റ്റ​​​​ത്തി​​​​ൽ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യ പ​​​​ങ്കു​​​​വ​​​​ഹി​​​​ച്ചു. ഇ​​​ത്ത​​​ര​​​ത്തി​​​ൽ ഒ​​​​രു മ​​​​ല​​​​യാ​​​​ള ദി​​​​ന​​​​പ​​​​ത്രം 140-ാം വ​​​​ർ​​​​ഷ​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​തി​​​​ന്‍റെ അ​​​​ഭി​​​​മാ​​​​ന​​​​ത്തി​​​​ലാ​​​​ണ് കേ​​​​ര​​​​ള​​​​ക്ക​​​​ര​​​​യും ലോ​​​​ക​​​​മെ​​​​ങ്ങു​​​​മു​​​​ള്ള മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളും.

1887 ഏ​​​​പ്രി​​​​ൽ 15ന് ​​​​വി​​​​ഷു​​​​ക്ക​​​​ണി​​​​യാ​​​​യി മാ​​​​ന്നാ​​​​നം ​​​​കു​​​​ന്നി​​​​ൽ ഉ​​​​ദ​​​​യം​​​​കൊ​​​​ണ്ട ദീ​​​​​​പി​​​​​​ക മ​​​​ല​​​​യാ​​​​ള മാ​​​​ധ‍്യ​​​​മ​​​​ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ വി​​​​സ്മ​​​​യം തീ​​​ർ​​​ത്ത ദി​​​ന​​​പ​​​ത്ര​​​മാ​​​ണ്. ​വൈ​​​​ദേ​​​​ശി​​​​ക ആ​​​​ധി​​​​പ​​​​ത‍്യ​​​​വും രാ​​​​ജ​​​​ഭ​​​​ര​​​​ണ​​​​വും നി​​​​ല​​​​നി​​​​ന്നി​​​​രു​​​​ന്ന 19-ാം നൂ​​​​റ്റാ​​​​ണ്ടി​​​​ൽ ദീ​​​​പി​​​​ക പ്ര​​​​ഖ‍്യാ​​​​പി​​​​ച്ച പ​​​​ത്ര​​​​ധ​​​​ർ​​​​മം 21-ാം നൂ​​​​റ്റാ​​​​ണ്ടി​​​​ലും ഒ​​​​ളി​​​​മ​​​​ങ്ങാ​​​​തെ പ്ര​​​​ശോ​​​​ഭി​​​​ക്കു​​​​ന്നു എ​​​​ന്ന​​​​ത് ദീ​​​​പി​​​​ക​​​​യു​​​​ടെ സ്ഥാ​​​​പക പി​​​​താ​​​​ക്ക​​​​ന്മാ​​​​രു​​​​ടെ ദീ​​​​ർ​​​​ഘ​​​​വീ​​​​ക്ഷ​​​​ണ​​​​വും ക്രാ​​​​ന്ത​​​​ദ​​​​ർ​​​​ശിത്വ​​​​വു​​​​മാ​​​​ണ് വ‍്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്. കേ​​​​ര​​​​ള​​​​പ്പി​​​​റ​​​​വി​​​​ക്കും ഏ​​​​ഴു പ​​​​തി​​​​റ്റാ​​​​ണ്ടു മു​​​​മ്പ് മ​​​​ല​​​​യാ​​​​ളി​​​​യു​​​​ടെ സ്വ​​​​പ്ന​​​​ങ്ങ​​​​ൾ നെ​​​​യ്ത ദീ​​​​പി​​​​ക​​​​യു​​​​ടെ ശ​​​​​​തോ​​​​​​ത്ത​​​​​​ര റൂ​​​​​​ബി ജൂ​​​​​​ബി​​​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​​​ദ്ഘാ​​​​​​ട​​​​നം ച​​​​രി​​​​ത്ര​​​​സം​​​​ഭ​​​​വ​​​​മാ​​​​ക്കാ​​​​ൻ വ​​​​ലി​​​​യ ആ​​​​വേ​​​​ശ​​​​ത്തോ​​​​ടെ കേ​​​​ര​​​​ളം കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്നു; ആ ​​​​സു​​​​ദി​​​​നം നാ​​​​ളെ​​​​യാ​​​​ണ്.

ശ​​​​​​തോ​​​​​​ത്ത​​​​​​ര റൂ​​​​​​ബി ജൂ​​​​​​ബി​​​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​​​ദ്ഘാ​​​​​​ട​​​​​​​​ന​​​ത്തി​​​​​​നു​​​​​​ള്ള ഒ​​​​​​രു​​​​​​ക്ക​​​​​​ങ്ങ​​​​​​ളെ​​​​ല്ലാം അ​​​​​​വ​​​​​​സാ​​​​​​ന​​​​​​ഘ​​​​​​ട്ട​​​​​​ത്തി​​​​​​ലെ​​​​ത്തി. നാ​​​​​​ളെ ഉ​​​​​​ച്ച​​​​​​ക​​​​​​ഴി​​​​​​ഞ്ഞ് 2.30നു ​​​​​​കോ​​​​​​ട്ട​​​​​​യം മാ​​​​​​മ്മ​​​​​​ന്‍ മാ​​​​​​പ്പി​​​​​​ള ഹാ​​​​​​ളി​​​​​​ല്‍ ഉ​​​​​​പ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര​​​​​​പ​​​​​​തി ഡോ. ​​​​​​സി.​​​​​​പി. രാ​​​​​​ധാ​​​​​​കൃ​​​​​​ഷ്ണ​​​​​​ന്‍ ഉ​​​​​​ദ്ഘാ​​​​​​ട​​​​​​നം നി​​​​​​ര്‍വ​​​​​​ഹി​​​​​​ക്കും. ഗ​​​​​​വ​​​​​​ര്‍ണ​​​​​​ര്‍ രാ​​​​​​ജേ​​​​​​ന്ദ്ര വി​​​​​​ശ്വ​​​​​​നാ​​​​​​ഥ് അ​​​​​​ര്‍ലേ​​​​​​ക്ക​​​​​​ര്‍ അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ത വ​​​​​​ഹി​​​​​​ക്കു​​​​​​ന്ന ച​​​​​​ട​​​​​​ങ്ങി​​​​​​ല്‍ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി വി.​​​​​​ഡി. സ​​​​​​തീ​​​​​​ശ​​​​​​ന്‍ മു​​​​​​ഖ്യ​​​​​​പ്ര​​​​​​ഭാ​​​​​​ഷ​​​​​​ണം ന​​​​​​ട​​​​​​ത്തും.

നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ സ്പീ​​​​​​ക്ക​​​​​​ര്‍ തി​​​​​​രു​​​​​​വ​​​​​​ഞ്ചൂ​​​​​​ര്‍ രാ​​​​​​ധാ​​​​​​കൃ​​​​​​ഷ്ണ​​​​​​ന്‍, മ​​​​​​ന്ത്രി മോ​​​​​​ന്‍സ് ജോ​​​​​​സ​​​​​​ഫ്, കെ. ​​​​​​ഫ്രാ​​​​​​ന്‍സി​​​​​​സ് ജോ​​​​​​ര്‍ജ് എം​​​​​​പി, പ​​​​​​ശ്ചി​​​​​​മബം​​​​​​ഗാ​​​​​​ള്‍ മു​​​​​​ന്‍ ഗ​​​​​​വ​​​​​​ര്‍ണ​​​​​​ര്‍ ഡോ. ​​​​​​സി.​​​​​​വി. ആ​​​​​​ന​​​​​​ന്ദ​​​​​​ബോ​​​​​​സ്, കോ​​​​​​ട്ട​​​​​​യം ആ​​​​​​ര്‍ച്ച്ബി​​​​​​ഷ​​​​​​പ് മാ​​​​​​ര്‍ മാ​​​​​​ത്യു മൂ​​​​​​ല​​​​​​ക്കാ​​​​​​ട്ട്, രാ​​​​​​ഷ്‌​​​ട്ര​​​​​​ദീ​​​​​​പി​​​​​​ക ലി​​​​​​മി​​​​​​റ്റ​​​​​​ഡ് ചെ​​​​​​യ​​​​​​ര്‍മാ​​​​​​ന്‍ ഡോ. ​​​​​​ഫ്രാ​​​​​​ന്‍സി​​​​​​സ് ക്ലീ​​​​​​റ്റ​​​​​​സ്, മാ​​​​​​നേ​​​​​​ജിം​​​​​​ഗ് ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ര്‍ ഫാ. ​​​​​​മൈ​​​​​​ക്കി​​​​​​ള്‍ വെ​​​​​​ട്ടി​​​​​​ക്കാ​​​​​​ട്ട്, ചീ​​​​​​ഫ് എ​​​​​​ഡി​​​​​​റ്റ​​​​​​ര്‍ ഫാ. ​​​​​​ഡോ. ജോ​​​​​​ര്‍ജ് കു​​​​​​ടി​​​​​​ലി​​​​​​ല്‍ തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​ര്‍ സ​​​​​​ന്നി​​​​​​ഹി​​​​​​ത​​​​​​രാ​​​​​​യി​​​​​​രി​​​​​​ക്കും. പൗ​​​​​​ര​​​​​​പ്ര​​​​​​മു​​​​​​ഖ​​​​​​രും ജ​​​​​​ന​​​​​​പ്ര​​​​​​തി​​​​​​നി​​​ധി​​​​​​ക​​​​​​ളും ഉ​​​​​​ള്‍പ്പെ​​​​​​ടെ പ്രൗഢ​​​​​​മാ​​​​​​യ സ​​​ദ​​​സ് ച​​​​​​ട​​​​​​ങ്ങി​​​​​​ല്‍ പ​​​​​​ങ്കെ​​​​​​ടു​​​​​​ക്കും.

Latest News

Corehub Up