Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Defence Ministry

സൈനികശേഷി വർധിപ്പിക്കാൻ 858 കോടിയുടെ കരാറിൽ ഒപ്പിട്ടു

ന്യൂ​​​ഡ​​​ൽ​​​ഹി: വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്ന​​​തി​​​നും നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണ വി​​​മാ​​​ന​​​ത്തി​​​ന്‍റെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​യു​​​ടെ പി​​​ന്തു​​​ണ​​​യ്ക്കു​​​മാ​​​യി 858 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​രാ​​​റി​​​ൽ പ്ര​​​തി​​​രോ​​​ധ​​​ മ​​​ന്ത്രാ​​​ല​​​യം ഒ​​​പ്പു​​​വ​​​ച്ചു.

റ​​​ഷ്യ​​​ൻ ഏ​​​ജ​​​സി​​​യാ​​​യ ജെ​​​എ​​​സ്‌​​​സി റോ​​​സോ​​​ബോ​​​റോ​​​ൺ എ​​​ക്സ് പോ​​​ർ​​​ട്ടു​​​മാ​​​യി 445 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​രാ​​​റും അ​​​മേ​​​രി​​​ക്ക​​​ൻ ക​​​ന്പ​​​നി​​​യാ​​​യ ബോ​​​യിം​​​ഗ് ഇ​​​ന്ത്യ ഡി​​​ഫ​​​ൻ​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡു​​​മാ​​​യി 413 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​രാ​​​റു​​​മാ​​​ണ് പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രാ​​​ല​​​യം സെ​​​ക്ര​​​ട്ട​​​റി രാ​​​ജേ​​​ഷ് കു​​​മാ​​​ർ സിം​​​ഗ് ഒ​​​പ്പി​​​ട്ട​​​ത്.

റ​​​ഷ്യ​​​ൻ നി​​​ർ​​​മി​​​ത വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ മി​​​സൈ​​​ൽ സം​​​വി​​​ധാ​​​ന​​​മാ​​​യ തു​​​ഗു​​​സ്ക​​​യാ​​​ണ് വാ​​​ങ്ങു​​​ന്ന​​​ത്. ഡ്രോ​​​ണു​​​ക​​​ൾ, ക്രൂ​​​സ് മി​​​സൈ​​​ലു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ വ്യോ​​​മ ഭീ​​​ഷ​​​ണി​​​ക​​​ളെ ചെ​​​റു​​​ക്കാ​​​ൻ ഇ​​​തു സ​​​ഹാ​​​യി​​​ക്കും.

നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണ വി​​​മാ​​​ന​​​മാ​​​യ പി8​​​ഐ വി​​​മാ​​​ന​​​ങ്ങ​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​വും അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ളും ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ക​​​രാ​​​റി​​​ലാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ ക​​​ന്പ​​​നി​​​യു​​​മാ​​​യി ഒ​​​പ്പി​​​ട്ട​​​ത്.

Latest News

Corehub Up