Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Defet

“ന​മ്മ​ൾ തോ​റ്റ​ത് യു​ദ്ധം കാ​ര​ണം” തു​റ​ന്ന​ടി​ച്ച് വൈ​സ് പ്ര​സി​ഡ​ന്‍റ്

വാ​​​​​ഷിം​​​​​ഗ്‌​​​​​ട​​​​​ൺ ഡി​​​​​സി: റി​​​​​പ്പ​​​​​ബ്ലി​​​​​ക്ക​​​​​ൻ പാ​​​​​ർ​​​​​ട്ടി നേ​​​​​രി​​​​​ട്ട പ​​​​​രാ​​​​​ജ​​​​​യ​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണം ഇ​​​​​റാ​​​​​നു​​​​​മാ​​​​​യു​​​​​ള്ള യു​​​​​ദ്ധ​​​​​വും അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ ഇ​​​​​സ്ര​​​​​യേ​​​​​ൽ അ​​​​​നു​​​​​കൂ​​​​​ല ന​​​​​യ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​ണെ​​​​​ന്ന് തു​​​​​റ​​​​​ന്നു​​​​​സ​​​​​മ്മി​​​​​തി​​​​​ച്ച് വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ജെ.​​​​​ഡി. വാ​​​​​ൻ​​​​​സ്. സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ പ്ലാ​​​​​റ്റ്‌​​​​​ഫോ​​​​​മാ​​​​​യ എ​​​​​ക്‌​​​​​സി​​​​​ൽ പ​​​​​ങ്കു​​​​​വ​​​​​ച്ച ദീ​​​​​ർ​​​​​ഘ​​​​​മാ​​​​​യ കു​​​​​റി​​​​​പ്പി​​​​​ലാ​​​​​ണ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ഫ​​​​​ല​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള നി​​​​​ല​​​​​പാ​​​​​ട് അ​​​​​ദ്ദേ​​​​​ഹം വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്.

2024ലെ ​​​​​പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പി​​​​​നെ​​​​​യും ത​​​​​ങ്ങ​​​​​ളെ​​​​​യും പി​​​​​ന്തു​​​​​ണ​​​​​ച്ച ഭൂ​​​​​രി​​​​​ഭാ​​​​​ഗം വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​രും ഇ​​​​​ത്ത​​​​​വ​​​​​ണ ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ത്തി​​​​​ന്‍റെ നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ളി​​​​​ൽ പ്ര​​​​​തി​​​​​ഷേ​​​​​ധി​​​​​ച്ച് ഡെ​​​​​മോ​​​​​ക്രാ​​​​​റ്റി​​​​​ക് പാ​​​​​ർ​​​​​ട്ടി​​​​​ക്കു വോ​​​​​ട്ട് ചെ​​​​​യ്ത​​​​​താ​​​​​ണ് തി​​​​​രി​​​​​ച്ച​​​​​ടി​​​​​ക്ക് ഇ​​​​​ട​​​​​യാ​​​​​ക്കി​​​​​യ​​​​​തെ​​​​​ന്ന് വാ​​​​​ൻ​​​​​സ് ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി. റി​​​​​പ്പ​​​​​ബ്ലി​​​​​ക്ക​​​​​ൻ വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​ർ പോ​​​​​ളിം​​​​​ഗ് ബൂ​​​​​ത്തു​​​​​ക​​​​​ളി​​​​​ൽ എ​​​​​ത്താ​​​​​തി​​​​​രു​​​​​ന്ന​​​​​ത​​​​​ല്ല പ​​​​​രാ​​​​​ജ​​​​​യ​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണം. മ​​​​​റി​​​​​ച്ച് അ​​​​​വ​​​​​രി​​​​​ൽ വ​​​​​ൻ​​​​​തോ​​​​​തി​​​​​ൽ സം​​​​​ഭ​​​​​വി​​​​​ച്ച വോ​​​​​ട്ട് ചോ​​​​​ർ​​​​​ച്ച​​​​​യാ​​​​​ണെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

പാ​​​​​ർ​​​​​ട്ടി​​​​​യു​​​​​ടെ ആ​​​​​ഭ്യ​​​​​ന്ത​​​​​ര സ​​​​​ർ​​​​​വേ​​​​​ക​​​​​ളെ ഉ​​​​​ദ്ധ​​​​​രി​​​​​ച്ച് പ​​​​​രാ​​​​​ജ​​​​​യ​​​​​ത്തി​​​​​നു വ​​​​​ഴി​​​​​വ​​​​​ച്ച നാ​​​​​ല് പ്ര​​​​​ധാ​​​​​ന വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ൾ വാ​​​​​ൻ​​​​​സ് വി​​​​​ശ​​​​​ദീ​​​​​ക​​​​​രി​​​​​ച്ചു. നി​​​​​ല​​​​​വി​​​​​ലെ യു​​​​​ദ്ധം ഉ​​​​​ട​​​​​ൻ അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ശ​​​​​ക്ത​​​​​മാ​​​​​യ ആ​​​​​വ​​​​​ശ്യം, സാ​​​​​ധ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും ഇ​​​​​ന്ധ​​​​​ന​​​​​ത്തി​​​​​ന്‍റെ​​​​​യും വി​​​​​ല​​​​​ക്ക​​​​​യ​​​​​റ്റം ഉ​​​​​ണ്ടാ​​​​​ക്കി​​​​​യ അ​​​​​മ​​​​​ർ​​​​​ഷം, ആ​​​​​ഭ്യ​​​​​ന്ത​​​​​ര വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ൾ​​​​​ക്ക് മു​​​​​ൻ​​​​​ഗ​​​​​ണ​​​​​ന ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തി​​​​​ലെ പ​​​​​രാ​​​​​ജ​​​​​യം, അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ നി​​​​​ല​​​​​വി​​​​​ലെ ഇ​​​​​സ്ര​​​​​യേ​​​​​ൽ ന​​​​​യ​​​​​ങ്ങ​​​​​ളോ​​​​​ടു​​​​​ള്ള വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​രു​​​​​ടെ ശ​​​​​ക്ത​​​​​മാ​​​​​യ എ​​​​​തി​​​​​ർ​​​​​പ്പ് എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണു പ​​​​​രാ​​​​​ജ​​​​​യ​​​​​കാ​​​​​ര​​​​​ണ​​​​​മാ​​​​​യി അ​​​​​ദ്ദേ​​​​​ഹം ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി​​​​​യ​​​​​ത്.

"ന​​​​​മ്മ​​​​​ൾ തോ​​​​​ൽ​​​​​ക്കാ​​​​​നു​​​​​ണ്ടാ​​​​​യ പ്ര​​​​​ധാ​​​​​ന കാ​​​​​ര​​​​​ണം ഈ ​​​​​യു​​​​​ദ്ധ​​​​​മാ​​​​​ണ്. എ​​​​​ല്ലാ​​​​​വ​​​​​ർ​​​​​ക്കും അ​​​​​റി​​​​​യാ​​​​​വു​​​​​ന്ന ഈ ​​​​​യാ​​​​​ഥാ​​​​​ർ​​​​​ഥ്യം ഉ​​​​​ൾ​​​​​ക്കൊ​​​​​ണ്ടു​​​​​കൊ​​​​​ണ്ട് വേ​​​​​ണം പാ​​​​​ർ​​​​​ട്ടി​​​​​യു​​​​​ടെ ഭാ​​​​​വി നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള ഏ​​​​​തൊ​​​​​രു ച​​​​​ർ​​​​​ച്ച​​​​​യും ആ​​​​​രം​​​​​ഭി​​​​​ക്കാ​​​​​ൻ''- വാ​​​​​ൻ​​​​​സ് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

Latest News

Corehub Up