Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deffence Minister

നീണ്ട യുദ്ധത്തിന് രാജ്യം തയാറെന്ന് രാജ്നാഥ് സിംഗ്

ന്യൂ​ഡ​ൽ​ഹി: ആ​വ​ശ്യ​മെ​ങ്കി​ൽ നീ​ണ്ട യു​ദ്ധ​ത്തി​ന് ഇ​ന്ത്യ പൂ​ർ​ണ​മാ​യും ത​യാ​റാ​ണെ​ന്ന് കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്.

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ സ്വ​മേ​ധ​യാ നി​ർ​ത്തി​വ​ച്ച​താ​ണെ​ന്നും പാ​ക്കി​സ്ഥാ​നെ​തി​രാ​യ നീ​ണ്ട യു​ദ്ധ​ത്തി​ന് ത​യാ​റാ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പാ​ക്കി​സ്ഥാ​ൻ അ​ന്താ​രാ​ഷ്‌​ട്ര ഭീ​ക​ര​ത​യു​ടെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​ണെ​ന്നും ഡ​ൽ​ഹി​യി​ൽ എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി സം​ഘ​ടി​പ്പി​ച്ച സു​ര​ക്ഷാ ഉ​ച്ച​കോ​ടി​യി​ൽ മ​ന്ത്രി രാ​ജ്നാ​ഥ് പ​റ​ഞ്ഞു.

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​യി​രി​ക്കാം. പ​ക്ഷേ, അ​തി​നു​പി​ന്നി​ലെ ത​യാ​റെ​ടു​പ്പു​ക​ൾ വ​ള​രെ നീ​ണ്ട​താ​യി​രു​ന്നു. ആ​വ​ശ്യ​മെ​ങ്കി​ൽ നീ​ണ്ട യു​ദ്ധം നേ​രി​ടാ​ൻ പൂ​ർ​ണ​മാ​യും ത​യാ​റാ​ണ്.

ന​മ്മു​ടെ ആ​ക്ര​മ​ണ​ശേ​ഷി, സം​ഭ​ര​ണ​ശേ​ഷി, ത​ദ്ദേ​ശീ​യ ആ​യു​ധ​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത ഇ​വ​യെ​ല്ലാം പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റി​യി​രി​ക്കു​ന്നു. അ​ണ്വാ​യു​ധ ആ​ക്ര​മ​ണ ഭീ​ഷ​ണി​യി​ൽ ഇ​ന്ത്യ ഭ​യ​പ്പെ​ട്ടി​ല്ലെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞു.

ഇ​ന്ത്യ​യെ ആ​ക്ര​മി​ച്ച​വ​രെ​യാ​ണ് ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ കൃ​ത്യ​മാ​യി ല​ക്ഷ്യം വ​ച്ച​ത്.
ക​ഴി​വു​ക​ൾ കു​റ​ഞ്ഞ​തു​കൊ​ണ്ട​ല്ല ഓ​പ്പ​റേ​ഷ​ൻ നി​ർ​ത്തി​യ​ത്. സ്വ​മേ​ധ​യാ സ്വ​ന്തം നി​ബ​ന്ധ​ന​ക​ളി​ലാ​ണു നി​ർ​ത്തി​യ​ത്.

ആ​വ​ശ്യ​മെ​ങ്കി​ൽ ഒ​രു നീ​ണ്ട യു​ദ്ധ​ത്തി​നു പൂ​ർ​ണ​മാ​യും ത​യാ​റാ​യി​രു​ന്നു. ആ​വ​ശ്യ​മു​ള്ള സ​മ​യ​ങ്ങ​ളി​ൽ പെ​ട്ടെ​ന്നു ശേ​ഷി വി​ക​സി​പ്പി​ക്കാ​നു​ള്ള ക​ഴി​വ് മു​ന്പ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ ഇ​ന്ത്യ​യ്ക്കു​ണ്ടെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

പ​ഹ​ൽ​ഗാം ആ​ക്ര​മ​ണ​ത്തി​ൽ 26 പേ​ർ കൊ​ല്ല​പ്പെ​ട്ട​തി​നു തി​രി​ച്ച​ടി​യാ​യി ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​ൻ അ​വ​സാ​നി​പ്പി​ച്ച​തു താ​നാ​ണെ​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ആ​വ​ർ​ത്തി​ച്ചു​ള്ള അ​വ​കാ​ശ​വാ​ദ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം.

Latest News

Corehub Up