Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deficiency

Middle East and Gulf

പ്ര​വാ​സി​ക​ള്‍ വൈ​റ്റ​മി​ന്‍ ഡി ​കു​റ​വ് അ​വ​ഗ​ണി​ക്ക​രു​ത്: ഡോ. ​ഹാ​മി​ദ് മു​ഹ് യു​ദ്ധീ​ന്‍

ദോഹ: ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലെ കാ​ലാ​വ​സ്ഥ​യും ജീ​വി​ത​ശൈ​ലി​യും കാ​ര​ണം പ്ര​വാ​സി​ക​ള്‍​ക്കി​ട​യി​ല്‍ വൈ​റ്റ​മി​ന്‍ ഡി ​കു​റ​വ് വ്യാ​പ​ക​മാ​യി കാ​ണ​പ്പെ​ടു​ന്നു​ണ്ടെ​ന്നും ഇ​ത് സ​മ​യ​ബ​ന്ധി​ത​മാ​യി തി​രി​ച്ച​റി​ഞ്ഞ് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നും ആ​രോ​ഗ്യ​വി​ദ​ഗ്ധ​ന്‍ ഡോ. ​ഹാ​മി​ദ് മു​ഹ്‌യു​ദ്ധീ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സാ​ധാ​ര​ണ​യാ​യി ശ​രീ​ര​ത്തി​ലെ എ​ല്ലു​ക​ളു​ടെ​യും പേ​ശി​ക​ളു​ടെ​യും ആ​രോ​ഗ്യ​ത്തി​നും വൈ​റ്റ​മി​ന്‍ ഡി ​ആ​വ​ശ്യ​മാ​ണെ​ന്ന കാ​ര്യ​മാ​ണ് എ​ല്ലാ​വ​രും എ​ടു​ത്ത് പ​റ​യാ​റു​ള്ള​ത്. എ​ന്നാ​ല്‍ അ​തി​നേ​ക്കാ​ളൊ​ക്കെ ഹോ​ര്‍​മോ​ണു​ക​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തി​നും രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി നി​ല​നി​ര്‍​ത്തു​ന്ന​തി​നും അ​മി​ത​വ​ണ്ണം ത​ട​യു​ന്ന​തി​നും സ്ത്രീ​ക​ളി​ലെ ഹോ​ര്‍​മോ​ണ​ല്‍ ഇ​ന്‍​ബാ​ല​ന്‍​സ​സ് ത​ട​യു​ന്ന​തി​നു​മൊ​ക്കെ​യാ​ണ് വൈ​റ്റ​മി​ന്‍ ഡി ​നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന​ത്.

മ​തി​യാ​യ സൂ​ര്യ​പ്ര​കാ​ശം ല​ഭി​ക്കാ​ത്ത​തും അ​ട​ച്ചി​ട്ട ഓ​ഫീ​സു​ക​ളി​ലും കെ​ട്ടി​ട​ങ്ങ​ളി​ലു​മു​ള്ള ദീ​ര്‍​ഘ​നേ​ര​ത്തെ ജോ​ലി, ജീ​വി​ത​ശൈ​ലി​യി​ലെ മാ​റ്റ​ങ്ങ​ള്‍, ഭ​ക്ഷ​ണ​ക്ര​മ​ത്തി​ലെ പോ​രാ​യ്മ​ക​ള്‍ എ​ന്നി​വ​യാ​ണ് പ്ര​വാ​സി​ക​ളി​ല്‍ വൈ​റ്റ​മി​ന്‍ ഡി ​കു​റ​വ് വ​ര്‍​ധി​ക്കാ​ന്‍ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ക്ഷീ​ണം, ശ​രീ​ര​വേ​ദ​ന, പേ​ശി​ക​ളു​ടെ ബ​ല​ക്കു​റ​വ്, എ​ല്ലു​വേ​ദ​ന, ഇ​ട​യ്ക്കി​ടെ​യു​ള്ള അ​സു​ഖ​ങ്ങ​ള്‍, മാ​ന​സി​ക ഉ​ന്മേ​ഷ​ക്കു​റ​വ് തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ള്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​ര്‍ വൈ​റ്റ​മി​ന്‍ ഡി ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത് ന​ല്ല​താ​ണെ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു. ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം മാ​ത്ര​മേ വൈ​റ്റ​മി​ന്‍ ഡി ​സ​പ്ലി​മെ​ന്‍റു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്നും അ​ദ്ദേ​ഹം ഓ​ര്‍​മി​പ്പി​ച്ചു.

വൈ​റ്റ​മി​ന്‍ ഡി​യു​ടെ അ​ഭാ​വ​ത്തി​ല്‍ നാം ​ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ലെ കൊ​ഴു​പ്പു​ക​ള്‍ അ​ടി​ഞ്ഞു​കൂ​ടാ​ന്‍ കാ​ര​ണ​മാ​കാ​മെ​ന്നും ഇ​ത് വി​വി​ധ രോ​ഗ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​തം​ഉ​റ​പ്പു​വ​രു​ത്തു​വാ​ന്‍ ഓ​രോ​ര്‍​ത്ത​ര്‍​ക്കും നി​ത്യ​വും എ​ണ്ണാ​യി​രം യൂ​ണി​റ്റ് വൈ​റ്റ​മി​ന്‍ ഡി ​യെ​ങ്കി​ലും അ​ത്യാ​വ​ശ്യ​മാ​ണ്.

ആ​ഴ്ച​യി​ല്‍ ഏ​താ​നും ദി​വ​സ​ങ്ങ​ളെ​ങ്കി​ലും സു​ര​ക്ഷി​ത​മാ​യ സ​മ​യ​ത്ത് സൂ​ര്യ​പ്ര​കാ​ശം ല​ഭി​ക്കു​ന്ന രീ​തി​യി​ല്‍ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​തും വൈ​റ്റ​മി​ന്‍ ഡി ​അ​ട​ങ്ങി​യ ഭ​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തും ആ​വ​ശ്യ​മെ​ങ്കി​ല്‍ മെ​ഡി​ക്ക​ല്‍ ഉ​പ​ദേ​ശ​പ്ര​കാ​രം സ​പ്ലി​മെ​ന്‍റു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന് സ​ഹാ​യ​ക​ര​മാ​ണെ​ന്ന് ഡോ. ​ഹാ​മി​ദ് മു​ഹ്‌യു​ദ്ധീ​ന്‍ പ​റ​ഞ്ഞു.

പ്ര​വാ​സി​ക​ള്‍ തി​ര​ക്കേ​റി​യ ജീ​വി​ത​ത്തി​നി​ട​യി​ലും ആ​രോ​ഗ്യ​പ​രി​ച​ര​ണം ഉ​റ​പ്പു​വ​രു​ത്തു​ക​യും വൈ​റ്റ​മി​ന്‍ ഡി ​ഉ​ള്‍​പ്പെ​ടെ​യു​ള്ള പോ​ഷ​ക​ഘ​ട​ക​ങ്ങ​ളു​ടെ അ​ള​വ് ഇ​ട​യ്ക്കി​ടെ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ഭാ​വി​യി​ലെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Latest News

Corehub Up