Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delhi AIIMS

രാജ്യതലസ്ഥാനത്ത് 6,500ല​​​ധി​​​കം ശ്വാ​​​​സ​​​​കോ​​​​ശ അ​​​​ർ​​​​ബു​​​​ദ കേ​​​​സു​​​​ക​​​​ൾ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ജീ​​​​വ​​​​വാ​​​​യു തേ​​​​ടു​​​​ന്ന ഓ​​​​രോ ശ്വാ​​​​സ​​​​ത്തി​​​​ലും വി​​​​ഷ​​​​പ്പു​​​​ക നി​​​​റ​​​​യു​​​​ന്ന രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്ത് ശ്വാ​​​​സ​​​​കോ​​​​ശ അ​​​​ർ​​​​ബു​​​​ദം പ​​​​ട​​​​ർ​​​​ന്നു​​​​പി​​​​ടി​​​​ക്കു​​​​ന്നു.

ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ നാ​​​​ല് പ്ര​​​​മു​​​​ഖ സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ മാ​​​​ത്രം ക​​​​ഴി​​​​ഞ്ഞ ആ​​​​റ​​​​ര വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ 6,581 പേ​​​​ർ​​​​ക്കാ​​​​ണു ശ്വാ​​​​സ​​​​കോ​​​​ശ അ​​​​ർ​​​​ബു​​​​ദം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്. ഈ ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ 913 പേ​​​​ർ മരണത്തിനു കീ​​​​ഴ​​​​ട​​​​ങ്ങി​​​​യ​​​​താ​​​​യും വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ല​​​​ഭി​​​​ച്ച മ​​​​റു​​​​പ​​​​ടി വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. അ​​​​താ​​​​യ​​​​ത്, ശ​​​​രാ​​​​ശ​​​​രി മൂ​​​​ന്നു ദി​​​​വ​​​​സ​​​​ത്തി​​​​ൽ ഒരാൾ വീ​​​​തം ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ശ്വാ​​​​സ​​​​കോ​​​​ശ അ​​​​ർ​​​​ബു​​​​ദം മൂ​​​​ലം മ​​​​ര​​​​ണ​​​​ത്തി​​​​നു കീ​​​​ഴ​​​​ട​​​​ങ്ങു​​​​ക​​​​യാ​​​​ണ്.

ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ൽ വാ​​​​യു ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ൽ ഏ​​​​റ്റ​​​​വും പി​​​​ന്നി​​​​ൽ നി​​​​ൽ​​​​ക്കു​​​​ന്ന ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​യ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ അ​​​​ന്ത​​​​രീ​​​​ക്ഷ മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണം ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ജീ​​​​വ​​​​ന് എ​​​​ത്ര​​​​ത്തോ​​​​ളം ഭീ​​​​ഷ​​​​ണി​​​​യാ​​​​കു​​​​ന്നു എ​​​​ന്ന​​​​തി​​​​ന്‍റെ സാ​​​​ക്ഷ്യ​​​​മാ​​​​ണ് ഈ ​​​​ക​​​​ണ​​​​ക്കു​​​​ക​​​​ൾ. 2020 ജ​​​​നു​​​​വ​​​​രി ഒ​​​​ന്നു​​​മു​​​​ത​​​​ൽ ഈ​​​ വ​​​ർ​​​ഷം ജൂ​​​​ലൈ 31 വ​​​​രെ​​​​യു​​​​ള്ള കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ പ്ര​​​​തി​​​​മാ​​​​സം ശ​​​​രാ​​​​ശ​​​​രി 81 പു​​​​തി​​​​യ കേ​​​​സു​​​​ക​​​​ളാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ട്ട​​​​ത്.

ക​​​​ണ​​​​ക്കു​​​​ക​​​​ൾ ഞെട്ടിക്കുന്നു

ഡ​​​​ൽ​​​​ഹി എ​​​​യിം​​​​സ്, ആ​​​​ർ​​​എം​​​എ​​​​ൽ, സ​​​​ഫ്ദ​​​​ർ​​​​ജം​​​​ഗ്, ഡ​​​​ൽ​​​​ഹി സ്റ്റേ​​​​റ്റ് കാ​​​​ൻ​​​​സ​​​​ർ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് എ​​​​ന്നീ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നാ​​​​ണ് വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ശേ​​​​ഖ​​​​രി​​​​ച്ച​​​​ത്. ഇ​​​​തി​​​​ൽ സ​​​​ഫ്ദ​​​​ർ​​​​ജം​​​​ഗ് ആ​​​​ശു​​​​പ​​​​ത്രി മ​​​​ര​​​​ണ​​​​സം​​​​ഖ്യ മാ​​​​ത്ര​​​​മാ​​​​ണു വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ആ​​​​കെ രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം ന​​​​ൽ​​​​കി​​​​യി​​​​ട്ടി​​​​ല്ല. ബാ​​​​ക്കി മൂ​​​​ന്ന് ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലെ മാ​​​​ത്രം രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​മാ​​​​ണ് 6,581 ആ​​​​യി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

കൂ​​​​ടു​​​​ത​​​​ൽ രോ​​​​ഗി​​​​ക​​​​ൾ ചി​​​​കി​​​​ത്സ തേ​​​​ടി​​​​യ​​​​ത് എ​​​യിം​​​സി​​​ലാ​​​ണ്. 2020 ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ൽ ഈ​​​വ​​​ർ​​​ഷം മാ​​​​ർ​​​​ച്ച് വ​​​​രെ 4,860 പേ​​​​ർ​​​​ക്കു രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും 158 പേ​​​​ർ മ​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഇ​​​​വി​​​​ടെ പ്ര​​​​തി​​​​മാ​​​​സം ശ​​​​രാ​​​​ശ​​​​രി 65 പു​​​​തി​​​​യ രോ​​​​ഗി​​​​ക​​​​ളെ​​​​ത്തു​​​​ന്നു​​​​ണ്ട്. മാ​​​​സ​​​​ത്തി​​​​ൽ ര​​​​ണ്ടു മ​​​​ര​​​​ണ​​​​വും സം​​​​ഭ​​​​വി​​​​ക്കു​​​​ന്നു. ഡ​​​​ൽ​​​​ഹി സ്റ്റേ​​​​റ്റ് കാ​​​​ൻ​​​​സ​​​​ർ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​ൽ 2020 ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ൽ ഈ​​​വ​​​ർ​​​ഷം ജൂ​​​​ലൈ വ​​​​രെ 1,613 പേ​​​​ർ​​​​ക്ക് അ​​​​ർ​​​​ബു​​​​ദം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. 354 പേ​​​​രാ​​​​ണു ഇ​​​​വി​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​നു കീ​​​​ഴ​​​​ട​​​​ങ്ങി​​​​യ​​​​ത്.

പ്ര​​​​തി​​​​മാ​​​​സം ശ​​​​രാ​​​​ശ​​​​രി 20 പു​​​​തി​​​​യ കേ​​​​സു​​​​ക​​​​ൾ ഇ​​​​വി​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്നു. സ​​​​ർ​​​​ക്കാ​​​​ർ​​​ത​​​​ല​​​​ത്തി​​​​ൽ വി​​​​വി​​​​ധ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ വാ​​​​യു ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര സൂ​​​​ചി​​​​ക പ​​​​ല​​​​പ്പോ​​​​ഴും 400നു മു​​​​ക​​​​ളി​​​​ലാ​​​​ണ്. അ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തി​​​​ലെ അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ സൂ​​​​ക്ഷ്മ പൊ​​​​ടി​​​​പ​​​​ട​​​​ല​​​​ങ്ങ​​​​ളു​​​​ടെ വാ​​​​ർ​​​​ഷി​​​​ക ശ​​​​രാ​​​​ശ​​​​രി അ​​​​ള​​​​വ് 197 മൈ​​​​ക്രോ​​​​ഗ്രാ​​​​മാ​​​​ണ്. ഇ​​​​തു ശ്വാ​​​​സ​​​​കോ​​​​ശ​​​​ങ്ങ​​​​ളെ നേ​​​​രി​​​​ട്ടു ത​​​​ക​​​​ർ​​​​ക്കു​​​​ക​​​​യും അ​​​​ർ​​​​ബു​​​​ദ​​​​ത്തി​​​​ലേ​​​​ക്കു ന​​​​യി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു.

 

Latest News

Corehub Up