Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DelhiHihgCourt

ജ​ന്ത​ർ മ​ന്ത​ർ ആ​ക്ര​മ​ണക്കേസ് ; സ്വ​​​​ത​​​​ന്ത്ര ഭ​​​​ര​​​​ദ്വാ​​​​ജി​​​​ന്‍റെ ഹ​​​​ർ​​​​ജി ത​​​​ള്ളി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​ർ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​യു​​​​ടെ പി​​​​താ​​​​വി​​​​നെ മ​​​​ർ​​​​ദി​​​​ച്ച കേ​​​​സി​​​​ൽ ഡ​​​​ൽ​​​​ഹി പൊലിസ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത തീ​​​​വ്ര വ​​​​ല​​​​തു​​​​പ​​​​ക്ഷ ഇ​​​​ൻ​​​​ഫ്ലു​​​​വ​​​​ൻ​​​​സ​​​​ർ സ്വ​​​​ത​​​​ന്ത്ര ഭ​​​​ര​​​​ദ്വാ​​​​ജ് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ഹേ​​​​ബി​​​​യ​​​​സ് കോ​​​​ർ​​​​പ​​​​സ് ഹ​​​​ർ​​​​ജി ഡ​​​​ൽ​​​​ഹി ഹൈ​​​​ക്കോ​​​​ട​​​​തി ത​​​​ള്ളി.

അ​​​​റ​​​​സ്റ്റ് നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​ണെ​​​​ന്നും ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ​​​​നി​​​​ന്നു മോ​​​​ചി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടാ​​​​ണ് ഭ​​​​ര​​​​ദ്വാ​​​​ജ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ൽ ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ ന​​​​വീ​​​​ൻ ചൗ​​​​ള, ര​​​​വീ​​​​ന്ദ​​​​ർ ദു​​​​ദേ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ച് ഹ​​​​ർ​​​​ജി നി​​​​ര​​​​സി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം, ഇ​​​​യാ​​​​ളു​​​​ടെ ജു​​​​ഡീ​​​​ഷ​​​​ൽ ക​​​​സ്റ്റ​​​​ഡി 14 ദി​​​​വ​​​​സ​​​​ത്തേ​​​​ക്കു​​​​കൂ​​​​ടി വി​​​​ചാ​​​​ര​​​​ണ​​​​ക്കോ​​​​ട​​​​തി നീ​​​​ട്ടി.

ദ​​​​ളി​​​​ത് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട വി​​​​ദ്യാ​​​​ർ​​​​ഥി​​​​ആ​​​​ക്‌​​​​ടി​​​​വി​​​​സ്റ്റി​​​​ന്‍റെ പി​​​​താ​​​​വി​​​​നെ ആ​​​​ക്ര​​​​മി​​​​ച്ച കേ​​​​സി​​​​ൽ ഭാ​​​​ര​​​​തീ​​​​യ ന്യാ​​​​യ സം​​​​ഹി​​​​ത​​​​യി​​​​ലെ സാ​​​​ധാ​​​​ര​​​​ണ വ​​​​കു​​​​പ്പു​​​​ക​​​​ൾ​​​​ക്കു​​​പു​​​​റ​​​​മെ പ​​​​ട്ടി​​​​ക​​​​ജാ​​​​തി-​​​​പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ അ​​​​തി​​​​ക്ര​​​​മ നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മം, പോ​​​​ക്സോ എ​​​​ന്നി​​​​വ പ്ര​​​​കാ​​​​ര​​​​മു​​​​ള്ള ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ വ​​​​കു​​​​പ്പു​​​​ക​​​​ളും ഇ​​​​യാ​​​​ൾ​​​​ക്കെ​​​​തി​​​​രേ ചു​​​​മ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു​​​​ശേ​​​​ഷം പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​ടെ പി​​​​താ​​​​വി​​​​ന്‍റെ ത​​​​ല​​​​യോ​​​​ട്ടി താ​​​​ൻ ത​​​​ക​​​​ർ​​​​ത്തു​​​​വെ​​​​ന്നും മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ പൊ​​​​ലീ​​​​സ്ത​​​​ന്നെ വി​​​​ട്ട​​​​യ​​​​ച്ചു​​​​വെ​​​​ന്നും അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ട് ഭ​​​​ര​​​​ദ്വാ​​​​ജ് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ൽ വീ​​​​ഡി​​​​യോ പ​​​​ങ്കു​​​​വ​​​​ച്ചി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്ന് കോ​​​​ക്രോ​​​​ച്ച് ജ​​​​ന​​​​താ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് പൊ​​​​ലി​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​മു​​​​ന്നി​​​​ൽ സ​​​​മ​​​​രം ന​​​​ട​​​​ത്തി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് ഭ​​​​ര​​​​ദ്വാ​​​​ജി​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

Latest News

Corehub Up