Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DelhiPremierLeague

Special

അ​മ​ർ​ഷ​ത്തി​ൽ ത​ട്ടി​ത്തെ​റി​പ്പി​ച്ചു, പ​ന്ത് നേ​രെ വി​ക്ക​റ്റി​ൽ! വൈ​റ​ലാ​യി DPL ക്ലൈ​മാ​ക്സ്

ഡ​ൽ​ഹി പ്രീ​മി​യ​ർ ലീ​ഗി​ലെ ഔ​ട്ട​ർ ഡ​ൽ​ഹി വാ​രി​യേ​ഴ്സും ന്യൂ ​ഡ​ൽ​ഹി ടൈ​ഗേ​ഴ്സും ത​മ്മി​ലു​ള്ള പോ​രാ​ട്ടം ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ൽ അ​പൂ​ർ​വ്വ​മാ​യി മാ​ത്രം സം​ഭ​വി​ക്കു​ന്ന നാ​ട​കീ​യ നി​മി​ഷ​ങ്ങ​ൾ​ക്കാ​ണ് സാ​ക്ഷ്യം വ​ഹി​ച്ച​ത്.

മ​ഴ മൂ​ലം 15 ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ 157 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന വാ​രി​യേ​ഴ്സി​ന് അ​വ​സാ​ന പ​ന്തി​ൽ ജ​യി​ക്കാ​ൻ ഒ​രു റ​ൺ മാ​ത്ര​മാ​യി​രു​ന്നു ആ​വ​ശ്യം. അ​വ​സാ​ന പ​ന്ത് നേ​രി​ട്ട ബാ​റ്റ്‌​സ്മാ​ന് ബോ​ൾ ക​ണ​ക്ട് ചെ​യ്യാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ റ​ൺ​ഔ​ട്ടി​നു​ള്ള വ്യ​ക്ത​മാ​യ അ​വ​സ​രം മു​ന്നി​ൽ തെ​ളി​ഞ്ഞു.

എ​ന്നാ​ൽ റ​ൺ​ഔ​ട്ട് പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട ടൈ​ഗേ​ഴ്സ് ക്യാ​പ്റ്റ​ൻ ഹി​മ്മ​ത് സിം​ഗ് നി​രാ​ശ​യും ദേ​ഷ്യ​വും അ​ട​ക്കാ​നാ​വാ​തെ പ​ന്ത് കാ​ൽ കൊ​ണ്ട് ത​ട്ടി​ത്തെ​റി​പ്പി​ച്ചു. എ​ന്നാ​ൽ അ​വി​ശ്വ​സ​നീ​യ​മെ​ന്നു പ​റ​യ​ട്ടെ, ആ ​പ​ന്ത് നേ​രെ ചെ​ന്നു കൊ​ണ്ട​ത് നോ​ൺ-​സ്ട്രൈ​ക്കേ​ഴ്‌​സ് എ​ൻ​ഡി​ലെ വി​ക്ക​റ്റി​ലാ​യി​രു​ന്നു.

ഈ ​സ​മ​യം ക്രീ​സി​ന് പു​റ​ത്തു നി​ന്ന സി​ദ്ധാ​ന്ത് ശ​ർ​മ്മ റ​ൺ​ഔ​ട്ടാ​വു​ക​യും ചെ​യ്തു. അ​വ​സാ​ന പ​ന്തി​ലെ ഈ ​അ​പ്ര​തീ​ക്ഷി​ത വി​ക്ക​റ്റോ​ടെ സ്കോ​ർ സ​മ​നി​ല​യി​ലാ​വു​ക​യും മ​ത്സ​രം ടൂ​ർ​ണ​മെ​ന്‍റി​ലെ ആ​ദ്യ സൂ​പ്പ​ർ ഓ​വ​റി​ലേ​ക്ക് നീ​ളു​ക​യും ചെ​യ്തു.

വീ​ണു കി​ട്ടി​യ ഈ ​അ​പൂ​ർ​വ്വ അ​വ​സ​രം ടൈ​ഗേ​ഴ്സ് താ​ര​ങ്ങ​ൾ ആ​വേ​ശ​ത്തോ​ടെ ആ​ഘോ​ഷി​ച്ച​പ്പോ​ൾ, മ​ത്സ​ര​ത്തി​ന്‍റെ ക്ലൈ​മാ​ക്സ് ദൃ​ശ്യ​ങ്ങ​ൾ നി​മി​ഷ​നേ​രം കൊ​ണ്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി മാ​റി.

നേ​ര​ത്തെ ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ ​ഡ​ൽ​ഹി ടൈ​ഗേ​ഴ്സ്, ക്യാ​പ്റ്റ​ൻ ഹി​മ്മ​ത് സിം​ഗി​ന്‍റെ​യും ല​ക്ഷ​യ് ത​രേ​ജ​യു​ടെ​യും അ​ർ​ധ​സെ​ഞ്ചു​റി​ക​ളു​ടെ ക​രു​ത്തി​ലാ​ണ് 156 റ​ൺ​സെ​ടു​ത്ത​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ത​ക​ർ​ച്ച നേ​രി​ട്ട വാ​രി​യേ​ഴ്സി​നെ മോ​നു ശു​ക്ല​യു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗാ​ണ് മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​ച്ച​ത്.

ഒ​ടു​വി​ൽ സൂ​പ്പ​ർ ഓ​വ​റി​ലേ​ക്ക് നീ​ണ്ട മ​ത്സ​ര​ത്തി​ൽ ഔ​ട്ട​ർ ഡ​ൽ​ഹി വാ​രി​യേ​ഴ്സ് വി​ജ​യം കൈ​പ്പി​ടി​യി​ലൊ​തു​ക്കി. സൂ​പ്പ​ർ ഓ​വ​റി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത് 20 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി​യ വാ​രി​യേ​ഴ്സ്, മ​റു​പ​ടി​ക്കി​റ​ങ്ങി​യ ടൈ​ഗേ​ഴ്സി​നെ കൃ​ത്യ​മാ​യി പ്ര​തി​രോ​ധി​ച്ച് അ​രു​ൺ ജെ​യ്റ്റ്‌​ലി സ്റ്റേ​ഡി​യ​ത്തി​ൽ ഐ​തി​ഹാ​സി​ക വി​ജ​യം കു​റി​ച്ചു.

Latest News

Corehub Up