Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DelhiStartup

Special

മരണാനന്തര ചടങ്ങുകളും ഇനി 'പ്രീ-ബുക്കിംഗ്' ചെയ്യാം; വേറിട്ട ആശയവുമായി ഡൽഹിയിലെ സ്റ്റാർട്ടപ്പ്

വി​വാ​ഹം, വി​നോ​ദ​യാ​ത്ര​ക​ൾ, പു​തി​യ വീ​ട് വാ​ങ്ങ​ൽ തു​ട​ങ്ങി ജീ​വി​ത​ത്തി​ലെ സു​പ്ര​ധാ​ന​മാ​യ എ​ല്ലാ കാ​ര്യ​ങ്ങ​ളും മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പേ കൃ​ത്യ​മാ​യി ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​വ​രാ​ണ് ന​മ്മ​ളി​ൽ ഭൂ​രി​ഭാ​ഗ​വും. എ​ന്നാ​ൽ, സ്വ​ന്തം മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളെ​ക്കു​റി​ച്ച് മു​ൻ​കൂ​ട്ടി ചി​ന്തി​ക്കു​ന്ന​വ​രും അ​തി​നാ​യി ത​യ്യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തു​ന്ന​വ​രും വ​ള​രെ വി​ര​ള​മാ​യി​രി​ക്കും. കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്ന ഈ ​പ​തി​വ് രീ​തി​ക​ൾ​ക്ക് മാ​റ്റം കു​റി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 'മോ​ക്ഷ് വോ​യേ​ജ്' എ​ന്ന സ്റ്റാ​ർ​ട്ട​പ്പ്. ഒ​രാ​ൾ ജീ​വി​ച്ചി​രി​ക്കു​മ്പോ​ൾ ത​ന്നെ സ്വ​ന്തം അ​ന്ത്യ​ക​ർ​മ്മ​ങ്ങ​ൾ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യാ​നും ക്ര​മീ​ക​രി​ക്കാ​നു​മു​ള്ള വ്യ​ത്യ​സ്ത​മാ​യ സൗ​ക​ര്യ​മാ​ണ് 'ന​മോ ഗം​ഗ വെ​ൽ​നെ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്' കീ​ഴി​ലു​ള്ള ഈ ​സം​രം​ഭം ഒ​രു​ക്കു​ന്ന​ത്. ഉ​റ്റ​വ​രു​ടെ വി​യോ​ഗ​ത്തി​ൽ ത​ക​ർ​ന്നി​രി​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക്, ആ ​ദുഃ​ഖ​സ​മ​യ​ത്ത് ച​ട​ങ്ങു​ക​ൾ​ക്കാ​യു​ള്ള ഓ​ട്ട​പ്പാ​ച്ചി​ലു​ക​ളും മാ​ന​സി​ക സ​മ്മ​ർ​ദ്ദ​വും ഒ​ഴി​വാ​ക്കി ന​ൽ​കു​ക എ​ന്ന​താ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഹൈ​ന്ദ​വ ആ​ചാ​ര​പ്ര​കാ​ര​മു​ള്ള അ​ന്ത്യ​ക​ർ​മ്മ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​ക​ല കാ​ര്യ​ങ്ങ​ളും ഇ​വ​രു​ടെ വി​വി​ധ പാ​ക്കേ​ജു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം വ​ഹി​ക്കാ​നു​ള്ള ആ​ളു​ക​ൾ, ശ്മ​ശാ​ന​ത്തി​ലേ​ക്കു​ള്ള പ്ര​ത്യേ​ക വാ​ഹ​നം, ച​ട​ങ്ങു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പൂ​ക്ക​ൾ, വി​റ​ക്, മ​റ്റ് പൂ​ജാ സാ​ധ​ന​ങ്ങ​ൾ, ക​ർ​മ്മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​ൻ പു​രോ​ഹി​ത​ൻ എ​ന്നി​വ​യെ​ല്ലാം ക​മ്പ​നി ത​ന്നെ നേ​രി​ട്ട് ഏ​ർ​പ്പാ​ടാ​ക്കും. ഇ​തി​നു​പു​റ​മെ, ചി​താ​ഭ​സ്മം ശേ​ഖ​രി​ക്കു​ന്ന​തി​നും അ​സ്ഥി നി​മ​ജ്ജ​നം ചെ​യ്യു​ന്ന​തി​നു​മാ​യി പ്ര​ത്യേ​ക ക​ട​വു​ക​ളും ബോ​ട്ടു​ക​ളും സ​ജ്ജീ​ക​രി​ച്ചു ന​ൽ​കാ​നും ശ്രാ​ദ്ധം ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ ന​ട​ത്താ​നും ഇ​വ​ർ സ​ഹാ​യി​ക്കു​ന്നു. തി​ര​ഞ്ഞെ​ടു​ക്കു​ന്ന സേ​വ​ന​ങ്ങ​ൾ​ക്കും ച​ട​ങ്ങു​ക​ൾ​ക്കും അ​നു​സ​രി​ച്ച് ഏ​ക​ദേ​ശം 6000 രൂ​പ മു​ത​ൽ ഒ​ന്ന​ര ല​ക്ഷം രൂ​പ വ​രെ​യാ​ണ് വി​വി​ധ പാ​ക്കേ​ജു​ക​ളു​ടെ നി​ര​ക്ക്. അ​വ​സാ​ന നി​മി​ഷം ബ​ന്ധു​ക്ക​ൾ​ക്ക് തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ടും ആ​ശ​യ​ക്കു​ഴ​പ്പ​വും ഒ​ഴി​വാ​ക്കാ​ൻ ഈ ​മു​ൻ​കൂ​ർ ആ​സൂ​ത്ര​ണം സ​ഹാ​യി​ക്കു​ന്നു.

നി​ല​വി​ൽ ഡ​ൽ​ഹി-​എ​ൻ​സി​ആ​ർ മേ​ഖ​ല​യി​ലും മ​റ്റ് ചി​ല പ്ര​ധാ​ന ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ലു​മാ​ണ് മോ​ക്ഷ് വോ​യേ​ജി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്രേ​ഡ് ഫെ​യ​റി​ലും ഇ​വ​ർ ത​ങ്ങ​ളു​ടെ ഈ ​വേ​റി​ട്ട ആ​ശ​യം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, സാ​മൂ​ഹി​ക സേ​വ​നം എ​ന്നീ മേ​ഖ​ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് വി​യോ​ഗ​വേ​ള​യി​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് താ​ങ്ങാ​കു​ന്ന ഈ ​സം​രം​ഭ​ത്തി​ലേ​ക്ക് ക​ട​ന്ന​തെ​ന്ന് സ്റ്റാ​ർ​ട്ട​പ്പ് വ്യ​ക്ത​മാ​ക്കു​ന്നു. അ​തേ​സ​മ​യം, ഈ ​പു​തി​യ ആ​ശ​യം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്. മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കും ദുഃ​ഖ​സ​മ​യ​ത്ത് കാ​ര്യ​ങ്ങ​ൾ ഒ​റ്റ​യ്ക്ക് കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​യാ​ത്ത കു​ടും​ബ​ങ്ങ​ൾ​ക്കും ഇ​ത് വ​ലി​യൊ​രു ആ​ശ്വാ​സ​മാ​ണെ​ന്നാ​ണ് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. ഇ​നി മ​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ത​നി​ക്ക് പേ​ടി​യി​ല്ലെ​ന്നും, ചു​മ​ലി​ലേ​റ്റാ​ൻ നാ​ല് ആ​ളു​ക​ളെ ഉ​റ​പ്പാ​യും കി​ട്ടു​മ​ല്ലോ എ​ന്നു​മു​ള്ള ര​സ​ക​ര​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളും സൈ​ബ​ർ ലോ​ക​ത്ത് നി​റ​യു​ന്നു​ണ്ട്.

Latest News

Corehub Up