Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delivered

ക്ഷേ​മ​പെ​ൻ​ഷ​ൻ വീണ്ടും മ​ണിയോർ​ഡ​റാ​യി വീ​ടു​ക​ളി​ൽ എ​ത്തു​മോ‍‍?

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ വീ​​​ടു​​​ക​​​ളി​​​ൽ എ​​​ത്തി​​​ക്കാ​​​ൻ വീ​​​ണ്ടും ത​​​പാ​​​ൽ ഓ​​​ഫി​​​സു​​​ക​​​ളു​​​ടെ സേ​​​വ​​​നം തേ​​​ടി ധ​​​ന വ​​​കു​​​പ്പ്. കി​​​ട​​​പ്പു രോ​​​ഗി​​​ക​​​ൾ, ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ, ബാ​​​ങ്കു​​​ക​​​ളി​​​ൽ എ​​​ത്താ​​​ൻ ക​​​ഴി​​​യാ​​​ത്ത മ​​​റ്റു ഗു​​​രു​​​ത​​​ര​​​രോ​​​ഗം ബാ​​​ധി​​​ച്ച​​​വ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ വീ​​​ടു​​​ക​​​ളി​​​ൽ ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ നേ​​​രി​​​ട്ട് എ​​​ത്തി​​​ക്കാ​​​നാ​​​യാ​​​ണ് ത​​​പാ​​​ൽ വ​​​കു​​​പ്പു​​​മാ​​​യി ച​​​ർ​​​ച്ച​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​ത്.

മ​​​ണിയോർ​​​ഡ​​​റാ​​​യി പെ​​​ൻ​​​ഷ​​​ൻ തു​​​ക വീ​​​ടു​​​ക​​​ളി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന​​​തും ച​​​ർ​​​ച്ച​​​യി​​​ലു​​​ണ്ട്. നേ​​​ര​​​ത്തേ ത​​​പാ​​​ൽ വ​​​കു​​​പ്പാ​​​യി​​​രു​​​ന്നു ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ വീ​​​ടു​​​ക​​​ളി​​​ൽ എ​​​ത്തി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ഉ​​​മ്മ​​​ൻ ചാ​​​ണ്ടി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വ​​​സാ​​​ന കാ​​​ല​​​ത്ത് പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണം താ​​​റു​​​മാ​​​റാ​​​യ​​​തോ​​​ടെ​​​യാ​​​ണ് പു​​​തി​​​യ സം​​​വി​​​ധാ​​​ന​​​ത്തി​​​ലേ​​​ക്കു മാ​​​റി​​​യ​​​ത്.

ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണ​​​ത്തി​​​ൽ നി​​​ന്നു സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ളെ പൂ​​​ർ​​​ണ​​​മാ​​​യി ഒ​​​ഴി​​​വാ​​​ക്കി​​​യ ശേ​​​ഷ​​​മാ​​​ണ് അ​​​വ​​​ശ ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ വീ​​​ടു​​​ക​​​ളി​​​ൽ എ​​​ത്തി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ബ​​​ദ​​​ൽ മാ​​​ർ​​​ഗം തേ​​​ടു​​​ന്ന​​​ത്. പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ളി​​​ൽ ന​​​ട​​​ന്ന ക്ര​​​മ​​​ക്കേ​​​ടി​​​നെ തു​​​ട​​​ർ​​​ന്ന് ഇ​​​വ​​​യെ ഒ​​​ഴി​​​വാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യും ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് ഉ​​​ത്ത​​​ര​​​വ് ഇ​​​റ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ഓ​​​ണ​​​ക്കാ​​​ല​​​മാ​​​യ​​​തി​​​നാ​​​ൽ ഈ ​​​മാ​​​സം സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് വ​​​ഴി​​​യു​​​ള്ള പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണം തു​​​ട​​​രാ​​​നും ധാ​​​ര​​​ണ​​​യാ​​​യി​​​രു​​​ന്നു.

കി​​​ട​​​പ്പു രോ​​​ഗി​​​ക​​​ൾ​​​ക്ക് ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ വീ​​​ടു​​​ക​​​ളി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന​​​തു തു​​​ട​​​രും. ഇ​​​ത് 10,000 പേ​​​രി​​​ൽ താ​​​ഴെ​​​യെ​​​ന്നാ​​​ണ് ക​​​ണ​​​ക്ക്. എ​​​ന്നാ​​​ൽ, ബാ​​​ങ്കു​​​ക​​​ളി​​​ൽ എ​​​ത്താ​​​ൻ ക​​​ഴി​​​യാ​​​ത്ത ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ൻ, കാ​​​ഴ്ച പ​​​രി​​​മി​​​ത​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്കും പെ​​​ൻ​​​ഷ​​​ൻ തു​​​ക വീ​​​ടു​​​ക​​​ളി​​​ൽ എ​​​ത്തി​​​ക്കേ​​​ണ്ടി വ​​​രും. കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ എ​​​ട്ടു ല​​​ക്ഷ​​​ത്തോ​​​ളം പേ​​​ർ​​​ക്കു ന​​​ൽ​​​കു​​​ന്ന ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​നി​​​ൽ ഇ​​​ത്ത​​​രം വി​​​ഭാ​​​ഗ​​​ത്തി​​​ലെ 19,825 പേ​​​രു​​​ണ്ടെ​​​ന്നാ​​​ണ് ക​​​ണ​​​ക്ക്. സം​​​സ്ഥാ​​​ന​​​ത്താ​​​കെ 51.11 ല​​​ക്ഷം പേ​​​രാ​​​ണ് സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷാ പെ​​​ൻ​​​ഷ​​​ൻ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളാ​​​യു​​​ള്ള​​​ത്. ഇ​​​തി​​​ൽ 23.14 ല​​​ക്ഷം പേ​​​ർ​​​ക്കാ​​​ണ് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ൾ വ​​​ഴി പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണം ചെ​​​യ്തി​​​രു​​​ന്ന​​​ത്.

സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് വ​​​ഴി നേ​​​രി​​​ട്ടു വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്പോ​​​ൾ ഒ​​​രാ​​​ളു​​​ടെ പെ​​​ൻ​​​ഷ​​​ൻ തു​​​ക വീ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​ൻ 30 രൂ​​​പ വീ​​​തം സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കേ​​​ണ്ട​​​തു​​​ണ്ട്. ഇ​​​തി​​​ൽ 20 രൂ​​​പ പെ​​​ൻ​​​ഷ​​​ൻ വീ​​​ട്ടി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന ക​​​ള​​​ക്‌​​​ഷ​​​ൻ ഏ​​​ജ​​​ന്‍റി​​​നും 10 രൂ​​​പ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കി​​​നു​​​മാ​​​ണ് ല​​​ഭി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​തു വ​​​ലി​​​യ സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത​​​യു​​​ണ്ടാ​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ് ക​​​ണ്ടെ​​​ത്ത​​​ൽ. പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണം പൂ​​​ർ​​​ണ​​​മാ​​​യി ഡ​​​യ​​​റ​​​ക്ട് ബാ​​​ങ്ക് ട്രാ​​​ൻ​​​സ്ഫ​​​ർ (ഡി​​​ബി​​​ടി) വ​​​ഴി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നു കേ​​​ന്ദ്ര​​​വും നി​​​ഷ്ക​​​ർ​​​ഷി​​​ക്കു​​​ന്നു​​​ണ്ട്. കേ​​​ന്ദ്ര പെ​​​ൻ​​​ഷ​​​ൻ വി​​​ഹി​​​തം ബാ​​​ങ്ക് വ​​​ഴി​​​യാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ആ​​​ധാ​​​ർ ലി​​​ങ്കിം​​​ഗും ന​​​ട​​​പ്പാ​​​ക്കും.

എ​​​ന്നാ​​​ൽ, ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് വ​​​ഴി ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ ന​​​ൽ​​​കു​​​ന്പോ​​​ൾ, ജ​​​ൻ​​​ധ​​​ൻ അ​​​ക്കൗ​​​ണ്ട് അ​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്ക് ഏ​​​റെ ദു​​​രി​​​തം അ​​​നു​​​ഭ​​​വി​​​ക്കേ​​​ണ്ടി വ​​​രു​​​ന്ന​​​താ​​​യി പ​​​റ​​​യു​​​ന്നു. ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡ് പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രി​​​ൽ ഒ​​​രു വി​​​ഭാ​​​ഗം നേരത്തേയുള്ള ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് ത​​​ന്നെ​​​യാ​​​ണ് പെ​​​ൻ​​​ഷ​​​നാ​​​യും ന​​​ൽ​​​കി​​​യ​​​ത്.

എ​​​ന്നാ​​​ൽ, മി​​​നി​​​മം ബാ​​​ല​​​ൻ​​​സ് സൂ​​​ക്ഷി​​​ച്ചി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞു ചി​​​ല ബാ​​​ങ്കു​​​ക​​​ൾ പെ​​​ൻ​​​ഷ​​​ൻ തു​​​ക​​​യി​​​ൽ ഒ​​​രു​​​ഭാ​​​ഗം വെ​​​ട്ടി​​​ക്കു​​​റ​​​ച്ച​​​താ​​​യി പ​​​രാ​​​തി ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. ഇ​​​ത്ത​​​രം ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ​​​ക്കി​​​ടെ​​​യാ​​​ണ് മു​​​ഴു​​​വ​​​ൻ പെ​​​ൻ​​​ഷ​​​ൻ തു​​​ക​​​വി​​​ത​​​ര​​​ണ​​​വും ബാ​​​ങ്ക് വ​​​ഴി​​​യാ​​​ക്കു​​​ന്ന​​​ത്.

സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക് ഇ​ൻ​സ​ന്‍റീ​വ് കു​ടി​ശി​ക

സാ​​​മൂ​​​ഹി​​​ക ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ വീ​​​ടു​​​ക​​​ളി​​​ൽ എ​​​ത്തി​​​ച്ച സം​​​സ്ഥാ​​​ന​​​ത്തെ സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ​​​ക്ക് എ​​​ട്ടു മാ​​​സ​​​ത്തെ ഇ​​​ൻ​​​സ​​​ന്‍റീ​​​വ് കു​​​ടി​​​ശി​​​ക. പ്ര​​​തി​​​മാ​​​സം ഏ​​​ഴു കോ​​​ടി രൂ​​​പ വീ​​​തം 56 കോ​​​ടി രൂ​​​പ​​​യാ​​​ണ് പെ​​​ൻ​​​ഷ​​​ൻ വീ​​​ടു​​​ക​​​ളി​​​ൽ എ​​​ത്തി​​​ച്ച​​​തി​​​നാ​​​യി ഇ​​​ൻ​​​സ​​​ന്‍റീ​​​വ് ഇ​​​ന​​​ത്തി​​​ൽ കു​​​ടി​​​ശി​​​ക​​​യു​​​ള്ള​​​ത്. 2025 ഡി​​​സം​​​ബ​​​ർ മു​​​ത​​​ലു​​​ള്ള ഇ​​​ൻ​​​സെ​​​ന്‍റീ​​​വാ​​​ണ് കു​​​ടി​​​ശി​​​ക​​​യാ​​​യ​​​ത്.

Latest News

Corehub Up