Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DeliveredWithCare

Kouthukam

തെ​റ്റ് പ​റ്റി​യ​പ്പോ​ൾ ഒ​ളി​ച്ചോ​ടി​യി​ല്ല, സ്വ​യം അ​ത് ശ​രി​യാ​ക്കി; ഡെ​ലി​വ​റി ബോ​യി​യു​ടെ പ്ര​വൃ​ത്തി ഹൃ​ദ​യം തൊ​ടു​ന്നു

ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ആ​വേ​ശം നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ, വീ​ട്ടു​പ​ടി​ക്ക​ൽ ത​യാ​റാ​ക്കി​യ വ​ർ​ണാ​ഭ​മാ​യ രം​ഗോ​ലി അ​ബ​ദ്ധ​ത്തി​ൽ ത​ക​ർ​ത്ത​തി​ന് ശേ​ഷം അ​ത് സ്വ​യം ഭം​ഗി​യാ​യി പു​ന​ർ​നി​ർ​മ്മി​ച്ച ഒ​രു ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​ത്.

പാ​ഴ്സ​ൽ ഡെ​ലി​വ​റി ചെ​യ്യാ​നെ​ത്തി​യ യു​വാ​വ് മ​ട​ങ്ങി​പ്പോ​കു​ന്ന​തി​നി​ട​യി​ൽ അ​റി​യാ​തെ രം​ഗോ​ലി​യി​ൽ ച​വി​ട്ടി​പ്പോ​വു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​ത് അ​ങ്ങ​നെ അ​വി​ടെ ഉ​പേ​ക്ഷി​ച്ചു പോ​കാ​തെ, താ​ൻ വ​രു​ത്തി​യ പാ​ടു​ക​ൾ ഓ​രോ​ന്നാ​യി ശ്ര​ദ്ധ​യോ​ടെ പ​രി​ഹ​രി​ക്കാ​ൻ അ​യാ​ൾ ത​യ്യാ​റാ​യി.

ഒ​രു പ​രാ​തി​ക്ക് ഇ​ട​യാ​ക്കു​മോ എ​ന്ന ആ​ശ​ങ്ക കൊ​ണ്ടോ അ​തോ മ​റ്റൊ​രാ​ളു​ടെ അ​ധ്വാ​ന​ത്തോ​ടു​ള്ള ആ​ദ​ര​വ് കൊ​ണ്ടോ ആ​കാം, തി​ര​ക്കു​പി​ടി​ച്ച ജോ​ലി​ക്കി​ട​യി​ലും സ​മ​യം ക​ണ്ടെ​ത്തി അ​യാ​ൾ ആ ​ക​ലാ​സൃ​ഷ്ടി പ​ഴ​യ​പ​ടി​യാ​ക്കാ​ൻ ശ്ര​മി​ച്ചു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്ന ഈ ​കാ​ഴ്ച നി​ര​വ​ധി പേ​രു​ടെ ഹൃ​ദ​യ​മാ​ണ് കീ​ഴ​ട​ക്കി​യി​രി​ക്കു​ന്ന​ത്. മ​റ്റു​ള്ള​വ​രു​ടെ പ്ര​യ​ത്ന​ങ്ങ​ളെ മാ​നി​ക്കാ​നും തെ​റ്റു​ക​ൾ സ്വ​യം തി​രു​ത്താ​നും കാ​ണി​ക്കു​ന്ന ഇ​ത്ത​രം ചെ​റി​യ കാ​ര്യ​ങ്ങ​ളാ​ണ് ഉ​ത്സ​വ​കാ​ല​ത്തെ കൂ​ടു​ത​ൽ അ​ർ​ഥ​വ​ത്താ​ക്കു​ന്ന​ത് എ​ന്നാ​ണ് വീ​ഡി​യോ ക​ണ്ട​വ​രു​ടെ​യെ​ല്ലാം പ​ക്ഷം.

Latest News

Corehub Up