Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Demand For

സുഗന്ധവ്യഞ്ജനങ്ങൾക്ക് ഡിമാൻഡ് ഉയരുന്നു

യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ കു​രു​മു​ള​കി​നാ​യി രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ, ഉ​ത്സ​വ കാ​ല ഡി​മാ​ൻ​ഡ് ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​നെ സ​ജീ​വ​മാ​ക്കി. ചു​ക്ക്‌ വി​പ​ണി​യും ചൂ​ടു​പി​ടി​ച്ചു. ജ​പ്പാ​ൻ ഒ​സാ​ക്ക​യി​ൽ റ​ബ​ർ സെ​ല്ലിം​ഗ് മൂ​ഡി​ലേ​ക്ക്‌, 400 യെ​ന്നി​ലെ താ​ങ്ങ്‌ നി​ർ​ണാ​യ​കം. ഉ​യ​ർ​ന്ന വി​ല​യി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​നാ​വാ​തെ ത​മി​ഴ്‌​നാ​ട്ടി​ൽ വെ​ളി​ച്ചെ​ണ്ണ വ​ഴു​തി, കൊ​ച്ചി മാ​ർ​ക്ക​റ്റ്‌ മൂ​ന്നാം​വാ​ര​ത്തി​ലും സ്‌​റ്റെ​ഡി.

കു​രു​മു​ള​ക്, ചു​ക്ക് വി​പ​ണി സ​ജീ​വം

മ​ധ്യ​പൂ​ർ​വേ​ഷ്യ​ൻ സം​ഘ​ർ​ഷാ​വ​സ്ഥ​യ്‌​ക്ക്‌ അ​യ​വ്‌ വ​ന്ന​തോ​ടെ ക​പ്പ​ൽ മാ​ർ​ഗ​മു​ള്ള ച​ര​ക്കുനീ​ക്കം സു​ഗ​മ​മാ​യ​ത്‌ യു ​എ​സ്‌-യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളെ ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി ഊ​ർ​ജി​ത​മാ​ക്കാ​ൻ പ്രേ​രി​പ്പി​ച്ചു. വി​ല​ക്ക​യ​റ്റം പി​ടി​ച്ചുനി​ർ​ത്താ​ൻ ഇ​റ​ക്കു​മ​തി അ​നി​വാ​ര്യ​മാ​യ​തി​നാ​ൽ അ​വ​ർ സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളി​ൽ പി​ടി​മു​റു​ക്കാം. അ​ന്താ​രാ​ഷ്‌​ട്ര വ്യാ​പാ​ര രം​ഗം നാ​ലു മാ​സ​ത്തെ ഇ​ട​വേ​ള​യ്‌​ക്ക്‌ ശേ​ഷം വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു.

ഉ​ത്ത​രേ​ന്ത്യ​യി​ലെ വ​ൻ​കി​ട ക​റി​മ​സാ​ല വ്യ​വ​സാ​യി​ക​ൾ മു​ള​ക്‌ സം​ഭ​ര​ണ​ത്തി​നു തി​ര​ക്കി​ട്ട നീ​ക്ക​ത്തി​ലാ​ണ്. പി​ന്നി​ട്ട ആ​ഴ്‌​ച​ക​ളി​ലെ​ന്ന പോ​ലെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ടെ​ർ​മി​ന​ൽ വി​പ​ണി​യി​ൽ ച​ര​ക്ക്‌ വ​ര​വ്‌ നാ​മ​മാ​ത്ര​മാ​ണ്. വി​ല​ക്ക​യ​റ്റം മു​ന്നി​ൽ​ക്ക​ണ്ട്‌ ഇ​റ​ക്കു​മ​തി ലോ​ബി​യും ച​ര​ക്ക്‌ എ​ത്തി​ക്കാ​ൻ ഉ​ത്സാ​ഹി​ക്കു​ന്നു​ണ്ട്‌.

മു​ന്നി​ലു​ള്ള മൂ​ന്നു മാ​സം ബം​പ​ർ വി​ല്പ​ന​യാ​ണ് അ​വ​രും സ്വ​പ്‌​നം കാ​ണു​ന്ന​ത്‌. മ​ധ്യ​വ​ർ​ത്തി​ക​ളും വ​ൻ​കി​ട ക​ർ​ഷ​ക​രും വി​ല്പ​ന നി​യ​ന്ത്രി​ച്ച​തോ​ടെ കൊ​ച്ചി​യി​ൽ അ​ൺ​ഗാ​ർ​ബി​ൾ​ഡ്‌ കു​രു​മു​ള​ക്‌ 69,200 രൂ​പ​യി​ൽ നി​ന്നും ശ​നി​യാ​ഴ്‌​ച 70,400 രൂ​പ​യാ​യി. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ മ​ല​ബാ​ർ മു​ള​ക്‌ വി​ല ട​ണ്ണി​ന് 7800 ഡോ​ള​ർ.

മ​ഴമേ​ഘ​ങ്ങ​ളു​ടെ വ​ര​വി​നി​ട​യി​ൽ ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ചു​ക്കി​നു പു​തി​യ ആ​വ​ശ്യ​ക്കാ​രെ​ത്തി. മ​ഴ​യു​ടെ വ​ര​വ്‌ വൈ​കി​യ​തി​നാ​ൽ ചു​ക്ക്‌ സം​ഭ​ര​ണ​ത്തി​ന് ഉ​ത്സാ​ഹം കാ​ണി​ക്കാ​തെ അ​ക​ന്നുമാ​റി​യ വാ​ങ്ങ​ലു​കാ​ർ സാ​വ​ധാ​നം വി​പ​ണി​ക​ളി​ലേ​ക്ക്‌ അ​ടു​ക്കു​ന്നു​ണ്ട്‌.

മാ​സ​ങ്ങ​ളാ​യി നി​ർ​ജീ​വാ​വ​സ്ഥ​യി​ൽ നീ​ങ്ങി​യ ചു​ക്ക്‌ വി​ല​യി​ൽ പി​ന്നി​ട്ട വാ​രം കു​തി​ച്ചുചാ​ട്ടം ദൃ​ശ്യ​മാ​യി. കൊ​ച്ചി​യി​ൽ മീ​ഡി​യം ചു​ക്ക്‌ 28,000 രൂ​പ​യി​ൽ നി​ന്നും 32,500ലേ​ക്ക്‌ ഉ​യ​ർ​ന്ന​പ്പോ​ൾ ബെ​സ്‌​റ്റ്‌ ചു​ക്ക്‌ വി​ല 30,000 രൂ​പ​യി​ൽ നി​ന്നും 35,000 രൂ​പ​യാ​യി.

റ​ബ​റി​ൽ വി​ല്പ​ന സ​മ്മ​ർ​ദം

ഒ​സാ​ക്ക​യി​ൽ റ​ബ​ർ വീ​ണ്ടും ചാ​ഞ്ചാ​ടി​യ​തോ​ടെ ഒ​രു വി​ഭാ​ഗം നി​ക്ഷേ​പ​ക​ർ ബാ​ധ്യ​ത​ക​ൾ വി​റ്റു​മാ​റി. ഫെ​ബ്രു​വ​രി അ​വ​സാ​നം 356 യെ​ന്നി​ൽ ഉ​ട​ലെ​ടു​ത്ത ബു​ൾ റാ​ലി​യി​ൽ റ​ബ​ർ 15 വ​ർ​ഷ​ങ്ങ​ളി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​യ കി​ലോ 448 യെ​ൻ വ​രെ ഉ​യ​ർ​ന്ന ശേ​ഷ​മാ​ണു തി​രു​ത്ത​ലി​ലേ​ക്ക്‌ ചു​വ​ടു മാ​റ്റു​ന്ന​ത്‌. നാ​ലു മാ​സ​മാ​യി ബു​ള്ളി​ഷ്‌ മ​നോ​ഭ​ാവ​ത്തി​ൽ നീ​ങ്ങി​യ ലോം​ഗ് ടേം ​ചാ​ർ​ട്ടി​ൽ മാ​റ്റ​ങ്ങ​ൾ ക​ണ്ടുതു​ട​ങ്ങി. വി​പ​ണി ഓ​വ​ർ ബോ​ട്ടാ​യ​തോ​ടെ ഉ​ട​ലെ​ടു​ത്ത ലാ​ഭ​മെ​ടു​പ്പ്‌, വി​ല്പ​ന സ​മ്മ​ർ​ദ​ത്തി​ലേ​ക്ക്‌ വ​ഴു​താം.

പി​ന്നി​ട്ട​വാ​രം കി​ലോ 440 യെ​ന്നി​ൽ ഇ​ട​പാ​ടു​ക​ൾ തു​ട​ങ്ങി​യ റ​ബ​ർ 409 യെ​ന്നി​ലേ​ക്ക്‌ ഇ​ടി​ഞ്ഞ ശേ​ഷം ക്ലോ​സിം​ഗി​ൽ 413 യെ​ന്നി​ലാ​ണ്. നി​ല​വി​ലെ ച​ല​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ൽ ജൂ​ലൈ​യി​ൽ റ​ബ​ർ 360 യെ​ന്നി​ലേ​ക്ക്‌ മു​ഖം തി​രി​ക്കാം.

അ​വ​ധി വി​പ​ണി​യി​ലെ വി​ല ത​ക​ർ​ച്ച​യ്‌​ക്ക്‌ ഇ​ട​യി​ൽ താ​യ്‌​ല​ൻ​ഡി​ൽ ഉ​ത്പ​ന്നം വി​ല കി​ലോ 298 രൂ​പ​യി​ൽ നി​ന്നും 288ലേ​ക്ക്‌ ഇ​ടി​ഞ്ഞു. വി​ദേ​ശ​ത്തെ ത​ള​ർ​ച്ച ക​ണ്ട്‌ ഇ​ന്ത്യ​ൻ ട​യ​ർ നി​ർ​മാ​താ​ക്ക​ൾ ആ​ഭ്യ​ന്ത​ര ഷീ​റ്റ്‌ വി​ല കു​റ​ച്ചു. നാ​ലാം ഗ്രേ​ഡ്‌ കി​ലോ 272 രൂ​പ​യി​ൽ നി​ന്നും 266ലേ​ക്ക്‌ താ​ഴ്‌​ന്നു. വാ​രാ​ന്ത്യം സം​സ്ഥാ​ന​ത്ത്‌ മ​ഴ സ​ജീ​വ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ റെ​യി​ൻ ഗാ​ർ​ഡ്‌ ഇ​ട്ട​ തോ​ട്ട​ങ്ങ​ളി​ൽ ടാ​പ്പിം​ഗ് വ​രും ദി​ന​ങ്ങ​ളി​ൽ ഊ​ർ​ജി​ത​മാ​കും.

വി​ദേ​ശ ഓ​ർ​ഡ​റു​ക​ൾ പ്ര​തീ​ക്ഷി​ച്ച് വെ​ളി​ച്ചെ​ണ്ണ

ക​യ​റ്റു​മ​തി ഓ​ർ​ഡ​റു​ക​ളി​ൽ പ്ര​തീ​ക്ഷ നി​ല​നി​ർ​ത്തി വെ​ളി​ച്ചെ​ണ്ണ വി​ല കു​ത്ത​നെ ഉ​യ​ർ​ത്തി​യ ത​മി​ഴ്‌​നാ​ട്‌ ലോ​ബി വാ​രാ​ന്ത്യം വി​ല്പ​ന​ക്കാ​രാ​യി. വി​ദേ​ശ ഓ​ർ​ഡ​റു​ക​ൾ ഉ​യ​ർ​ന്ന വി​ല​യ്‌​ക്ക്‌ എ​ത്താ​ത്ത​ത്‌ മി​ല്ലു​കാ​രെ സ്റ്റോ​ക്ക്‌ വി​റ്റു​മാ​റാ​ൻ പ്രേ​രി​പ്പി​ക്കു​ന്നു.

അ​റ​ബ്‌ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​ൻ ഓ​ർ​ഡ​റു​ക​ൾ എ​ത്തു​മെ​ന്ന നി​ഗ​മന​ത്തി​ലാ​യി​രു​ന്നു കാ​ങ്ക​യ​ത്തെ മി​ല്ലു​കാ​ർ. ത​മി​ഴ്‌​നാ​ട്ടി​ൽ എ​ണ്ണ വി​ല 18,175 രൂ​പ​യി​ൽ നി​ന്നും 19,500 വ​രെ ഉ​യ​ർ​ന്ന ശേ​ഷം ശ​നി​യാ​ഴ്‌​ച 18,500ലേ​ക്ക്‌ ഇ​ടി​ഞ്ഞു. കൊ​ച്ചി​യി​ൽ വെ​ളി​ച്ചെ​ണ്ണ 22,200 ലും ​കൊ​പ്ര 12,900 രൂ​പ​യി​ലും സ്‌​റ്റെ​ഡി​യാ​ണ്.

Latest News

Corehub Up