Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Demonstration

Kozhikode

സി​പി​ഐ പ്ര​ക​ട​നം ന​ട​ത്തി

പേ​രാ​മ്പ്ര: ഡ​ൽ​ഹി​യി​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്‌ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തെ അ​ടി​ച്ച​മ​ർ​ത്തു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ഫാ​സി​സ്റ്റ് വാ​ഴ്ച​ക്കെ​തി​രേ പേ​രാ​മ്പ്ര​യി​ൽ സി​പി​ഐ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു.

ജി​ല്ലാ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം പി. ​സു​രേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​നോ​ദ് തി​രു​വോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി. ​ഭാ​ര​തി, പി.​കെ. രാ​ജു, ഗോ​പാ​ല​കൃ​ഷ്ണ​ൻ ത​ണ്ടോ​റ​പ്പാ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​സി. ബാ​ല​കൃ​ഷ്ണ​ൻ, പി.​എം. ശ​ങ്ക​ര​ൻ, പി.​കെ. സു​രേ​ഷ്, എം.​കെ. സീ​മ, പി.​കെ. വി​നോ​ദ​ൻ, വി.​കെ. സ​ജി​ന എ​ന്നി​വ​ർ പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

District News

പ​ഴ​മ​യു​ടെ പെ​രു​മ വി​ളി​ച്ചോ​തി സ​ഹൃ​ദ​യ കോ​ള​ജി​ല്‍ പ്ര​ദ​ര്‍​ശ​നം

കൊ​ട​ക​ര: സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സി​ലെ ഐ​ക്യു​എ​സി യു​ടെ​യും എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു​വ​രു​ന്ന ഭാ​ര​തീ​യ ഗ്യാ​ന്‍ പ​ര​മ്പ​ര എ​ന്ന ദേ​ശീ​യ സെ​മി​നാ​റി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യ പ്ര​ദ​ര്‍​ശ​നം പ​ഴ​മ​യു​ടെ പെ​രു​മ വി​ളി​ച്ചോ​തു​ന്ന​താ​യി.

ഓ​ര്‍​മ​യി​ലേ​ക്ക് മ​റ​ഞ്ഞ പ​ഴ​യ കാ​ര്‍​ഷി​ക സം​സ്‌​കാ​ര​ത്തി​ന്‍റെ ശേ​ഷി​പ്പു​ക​ളും, പു​രാ​വ​സ്തു​ക്ക​ളും, തൃ​ശൂ​രി​ന്‍റെ ത​ന​തു ക​ലാ​രൂ​പ​മാ​യ കു​മ്മാ​ട്ടി​ക്ക​ളി​യെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന കു​മ്മാ​ട്ടി മു​ഖ​ങ്ങ​ളും മ​ച്ചാ​ട് മാ​മാ​ങ്ക​ത്തി​ന്‍റെ വീ​ര​ച്ഛാ​യ പ​ക​രു​ന്ന അ​ശ്വ​വേ​താ​ള​വും പ്ര​ദ​ര്‍​ശ​ന​ത്തി​ന്‍റെ മാ​റ്റു കൂ​ട്ടി. മ​ര​ക്ക​ലം, മെ​തി​യ​ടി, ആ​ഭ​ര​ണ പെ​ട്ടി​ക​ള്‍, പ്രാ​ചീ​ന വി​ള​ക്കു​ക​ള്‍ തു​ട​ങ്ങി കൊ​ച്ചി​രാ​ജ്യ​ത്തെ പോ​ലീ​സ് മു​ദ്ര വ​രെ ഉ​ള്ള പു​രാ​വ​സ്തു​ക്ക​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വേ​റി​ട്ട അ​നു​ഭ​വ​വും അ​റി​വും സ​മ്മാ​നി​ച്ചു.

കാ​ല​ടി ശ്രീ ​ശ​ങ്ക​ര സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ്ചാ​ന്‍​സ​ല​ര്‍ പ്ര​ഫ.​കെ.​കെ. ഗീ​താ​കു​മാ​രി പ്ര​ദ​ര്‍​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​ദ​ര്‍​ശ​നം കാ​ണാ​ന്‍ സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു.

 

International

മിലാനിൽ ഒളിന്പിക്സ് വിരുദ്ധ പ്രകടനം; ആറു പേർ അറസ്റ്റിൽ

മി​​​ലാ​​​ൻ: ശീ​​​ത​​​കാ​​​ല ഒ​​​ളി​​​ന്പി​​​ക്സി​​​ന് ആ​​തി​​ഥ്യം വ​​​ഹി​​​ക്കു​​​ന്ന മി​​​ലാ​​​ൻ ന​​​ഗ​​​ര​​​ത്തി​​​ലു​​​ണ്ടാ​​​യ അ​​​ക്ര​​​മാ​​​സ​​​ക്ത പ്ര​​​ക​​​ട​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​റു പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി ഇ​​​റ്റാ​​​ലി​​​യ​​​ൻ പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ഒ​​​ളി​​​ന്പി​​​ക്സ് ഉ​​​ദ്ഘാ​​​ട​​​നദി​​​ന​​​മാ​​​യ ശ​​​നി​​​യാ​​​ഴ്ച നഗരത്തിൽ പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി​​​യ​​​വ​​​ർ പോ​​​ലീ​​​സു​​​മാ​​​യി ഏ​​​റ്റു​​​മു​​​ട്ടു​​​ക​​​യാ​​​യി​​​രു​​​ന്നു. വി​​​ല​​​​​​ക്ക​​​യ​​​റ്റ​​​ത്തി​​​നെ​​​തി​​​രേ​​​യു​​​ള്ള പ്ര​​​തി​​​ഷേ​​​ധം അ​​​ക്ര​​​മാ​​​സ​​​ക്ത​​​മാ​​​യി എ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

ഒ​​​ളി​​​ന്പി​​​ക്സ് ന​​​ട​​​ത്തി​​​പ്പി​​​നെ​​​യും പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ വി​​​മ​​​ർ​​​ശി​​​ച്ചു. പ്ര​​​തി​​​ഷ​​​ധ​​​ക്കാ​​​ർ ക​​​ല്ലെ​​​റി​​​ഞ്ഞ​​​പ്പോ​​​ൾ ക​​​ണ്ണീ​​​ർ​​​വാ​​​ത​​​കം പ്ര​​​യോ​​​ഗി​​​ക്കേ​​​ണ്ടി​​​വ​​​ന്ന​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.
ഒ​​​ളി​​​ന്പി​​​ക്സ് വി​​​രു​​​ദ്ധ പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി​​​യ​​​വ​​​ർ ഇ​​​റ്റ​​​ലി​​​യു​​​ടെ ശ​​​ത്രു​​​ക്ക​​​ളാ​​​ണെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജോ​​​ർ​​​ജി​​​യ മെ​​​ലോ​​​ണി പ്ര​​​തി​​​ക​​​രി​​​ച്ചു. അ​​​ക്ര​​​മം ന​​​ട​​​ത്തി​​​യ​​​വ​​​ർ ക്രി​​​മ​​​ന​​​ലു​​​ക​​​ളാ​​​ണെ​​​ന്ന് ഡെ​​​പ്യൂ​​​ട്ടി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മ​​​ത്തെ​​​യോ സാ​​​ൽ​​​വീ​​​നി പ​​​റ​​​ഞ്ഞു.

ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്പ് ടൂ​​​റി​​​ൻ ന​​​ഗ​​​ര​​​ത്തി​​​ലു​​​ണ്ടാ​​​യ പ്ര​​​ക​​​ട​​​ന​​​ത്തി​​​ൽ നൂ​​​റി​​​ല​​​ധി​​​കം പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളെ നേ​​​രി​​​ടാ​​​ൻ ശ​​​ക്ത​​​മാ​​​യ നി​​​യ​​​മ​​​മു​​​ണ്ടാ​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ലാ​​ണു മെ​​​ലോ​​​ണി ഭ​​​ര​​​ണ​​​കൂ​​​ടം. അ​​​ക്ര​​​മം സൃ​​​ഷ്ടി​​​ക്കാ​​​ൻ‌ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​വ​​​രെ മു​​​ൻ​​​കൂ​​​ർ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കാ​​​ൻ പോ​​​ലീ​​​സി​​​ന് അ​​​നു​​​മ​​​തി ന​​​ല്കു​​​ന്ന​​​താ​​​ണ് ഇ​​​തി​​​ലൊ​​​ന്ന്.

Latest News

Corehub Up