വയലാർ മഹാത്മാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ചേർത്തല റെയിൽവേ സ്റ്റേഷനു മുന്നില്‍ നടത്തിയ ധർണ ഡോ. തോമസ് വി. പുളിക്കൽ ഉദ്ഘാടനം ചെയ്യുന്നു.
ചേര്‍ത്തല: വയലാർ മഹാത്മാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ചേർത്തല റെയിൽവേ സ്റ്റേഷനു മുന്നിലെ ഗതാഗത പ്രതിസന്ധിക്കു പരിഹാരമായി ഉയരപ്പാത നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ധർണ നടത്തി.
ഡോ. തോമസ് വി. പുളിക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആന്റണി പട്ടശേരി അധ്യക്ഷത വഹിച്ചു. വയലാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജി. നായർ, അഡ്വ.പി. സുധീർ, പി. ബോബൻ, അഡ്വ.സി.ഡി. ശങ്കർ, വയലാർ ലത്തീഫ്, ലക്ഷ്മി കുമാരി, പി.എസ്. മുരളീധരൻ, ജയിംസ് തുരുത്തേൽ, ബി. സോമനാഥ്, അജയകുമാർ എന്നിവർ പ്രസംഗിച്ചു.
Tags : protest demonstration nattuvishesham local news Held a protest demonstration