കാഞ്ഞങ്ങാട്: സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ അഭിവൃദ്ധിയും ഉന്നമനവും ലക്ഷ്യമിട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകൾ നടപ്പിലാക്കുന്ന റാംപ് (റെയ്സിംഗ് ആന്‍ഡ് ആക്സിലറേറ്റിംഗ് എംഎസ്എംഇ പെര്‍ഫോമന്‍സ്) പദ്ധതിയുടെ ഭാഗമായി ഹൊസ്ദുര്‍ഗ് താലൂക്ക് വ്യവസായ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ ബാങ്കേഴ്സ് മീറ്റ് നടത്തി.
കാഞ്ഞങ്ങാട് ഓറിക്സ് വില്ലേജില്‍ നടന്ന പരിപാടി ഗോവിന്ദന് പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ വി.വി. രമേശന് അധ്യക്ഷതവഹിച്ചു. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ ബിന്ദു പ്രകാശ്, ജില്ലാ ലീഡ് ഡിസ്ട്രിക്ട് ഓഫിസര്‍ കെവിന്, കെ. രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു. താലൂക്ക് വ്യവസായ ഓഫിസര്‍ ആര്.കെ. സ്മിത സ്വാഗതവും പരപ്പ ബ്ലോക്ക് വ്യവസായ വികസന ഓഫിസര്‍ പി.വി. ഷാജി നന്ദിയും പറഞ്ഞു.